Caution


Tuesday, July 21, 2015

വാചസ്പതി | 64-മതു മേളകര്‍ത്താരാഗം | 11-മതു ചക്രം രുദ്ര

ഹരികാംബോജിയുടെ പ്രതിമധ്യമരാഗം
മേളകര്‍ത്താപദ്ധതിയിലെ അറുപത്തിനാലാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
പതിനൊന്നാമത്തെ ചക്രം രുദ്രചക്രത്തിലെ നാലാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം ഭൂഷാവതി
പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമ മേചകല്യാണിയുടെ സ്വരങ്ങള്‍
(രുദ്രചക്രത്തിലെ കാന്താമണി, ഋഷഭപ്രിയ, ലതാംഗി, വാചസ്പതി, മേചകല്യാണി, ചിത്രാംബരി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ മേചകല്യാണിയുടെ സ്വരങ്ങള്‍ ആണു്)
ഉത്തരാംഗസ്വരങ്ങള്‍ പധനിസ ഖരഹരപ്രിയയുടെ സ്വരങ്ങള്‍
പ്രത്യേകത :


VIDEO

നാമവിശേഷം

കടപയാദി പദ്ധതി പ്രകാരം യാദിനവയില്‍ വ=4, കാദിനവയില്‍ ച=6, 46 എന്ന സംഖ്യ തിരിച്ചിട്ടാലും 64-മതു മേളരാഗം.

രാഗലക്ഷണം

ഷഡ്ജം, ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, പ്രതിമധ്യമം, പഞ്ചമം, ചതുശ്രുതിധൈവതം, കൈശികിനിഷാദം, മേല്‍ഷഡ്‌ജം എന്നിവയാണു് സ്വരങ്ങള്‍

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'ഭൂമിഷു വാചസ്പതിസംബന്ധസ്വാമിനേ ജ്ഞാനം ദത്തവതീം‍‍' എന്ന ഭാഗം
ശ്രീകോടീശ്വരയ്യരുടെ 'ഇഹപരസുഖ'



ശ്രീ ത്യാഗരാജ സ്വാമികളുടെ 'കണ്ടജൂഡുമീ ഒകബാരി ക്രീ' (ഇതു് ലതാംഗിയിലാണെന്നൊരഭിപ്രായം ഉണ്ടു്)
ശ്രീലക്ഷ്മണന്‍ പിള്ളൈയുടെ 'അന്‍പരുളം'
ശ്രീസുബ്രഹ്മണ്യയ്യരുടെ 'എന്നഡി നീ കൃപ'
ശ്രീമുത്തുസ്വാമിയുടെ 'എന്നിനാല്‍'

സംഗീതപാഠം

ലളിതഗാനങ്ങള്‍

'പാദസരത്തിന്റെ' (ആറ്റുകാലമ്മ)
'ഋഷിനാഗക്കുളത്തപ്പ' (ഗംഗാതീര്‍ത്ഥം)
'ആറ്റുകാലമ്മ' (തുളസീമാല)
'സദാ മന്ദഹാസം' (ദൈവപുത്രന്‍)
'ലോകാസമസ്ത' (ധര്‍മ്മശാസ്ത)
'പാര്‍വ്വതിവല്ലഭനേ' (ശിവഗംഗ)

ചലച്ചിത്രഗാനങ്ങള്‍

'ശക്തിതന്‍ ആനന്ദ' (ശ്രീമുരുകന്‍)

ജന്യരാഗങ്ങള്‍

ഉത്തരി - സഗമപധനിസ - സനിധമഗസ
ഗഗനമോഹിനി - സഗപധനിസ - സനിപമഗസ
ഗുരുപ്രിയ - സരിഗമധനിസ - സനിധമഗരിസ
ത്രിവേണി - സരിമപധനിസ - സനിധപമരിസ
നാദബ്രഹ്മ - സപമപധനിസ - സനിധപമഗസ
പ്രണവാകാരി - പനിധനിസരിഗമ - പമഗരിസനിധനിപ
ഭഗവതരഞ്ജന - സരിമപധനിസ - സനിധപമഗരിസ
ഭൂഷാവലി - സരിഗമപധസ - സനിധപമഗരിസ
ഭോഗീശ്വരി - സരിഗപധനിധസ - സനിധപമഗരിസ
മംഗളകാരി - സരിപമപധനിസ - സനിധപഗരിസ
മുക്തിദായനി - സഗമപധനിസ - സനിധപമഗസ
വിവാഹപ്രിയ - സരിമപധനിസ - സനിധപമരിസ
സരസ്വതി - സരിമപധസ - സനിധാപമരി,സ
ഹൃദനി - സഗമപനിസ - സനിപമഗസ
.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.