Caution


Showing posts with label 67 Sucharithra. Show all posts
Showing posts with label 67 Sucharithra. Show all posts

Thursday, July 23, 2015

സുചരിത്ര | 67-മതു മേളകര്‍ത്താരാഗം | 12-മതു ചക്രം ആദിത്യ

യാഗപ്രിയയുടെ പ്രതിമധ്യമരാഗം.
മേളകര്‍ത്താപദ്ധതിയിലെ അറുപത്തിയേഴാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
പന്ത്രണ്ടാമത്തേതും അവസാനത്തേതും ആയ ചക്രം ആദിത്യചക്രത്തിലെ ഒന്നാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം സന്താനമഞ്ജരി
പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമ രസികപ്രിയയുടെ സ്വരങ്ങള്‍
(ആദിത്യചക്രത്തിലെ സുചരിത്ര, ജ്യോതിസ്വരൂപിണി, ധാതുവര്‍ദ്ധിനി, നാസികാഭൂഷണി, കോസലം, രസികപ്രിയ എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ രസികപ്രിയയുടെ സ്വരങ്ങള്‍ ആണു്)
ഉത്തരാംഗസ്വരങ്ങള്‍ പധനിസ കനകാംഗിയുടെ സ്വരങ്ങള്‍
പ്രത്യേകത : ഷഡ്‌ശ്രുതിഋഷഭവും ശുദ്ധനിഷാദവും അടങ്ങിയ വിവാദിമേളരാഗം


VIDEO

നാമവിശേഷം

കടപയാദി പദ്ധതി പ്രകാരം യാദിനവയില്‍ സ=7, കാദിനവയില്‍ ച=6, 76 എന്ന സംഖ്യ തിരിച്ചിട്ടാല്‍ 67-മതു മേളരാഗം.

രാഗലക്ഷണം

ഷഡ്ജം, ഷഡ്ശ്രുതിഋഷഭം, (സാധാരണഗാന്ധരത്തിന്റെ ശ്രുതിസ്ഥാനത്തു ഋഷഭം പാടുന്ന രീതി), അന്തരഗാന്ധാരം, പ്രതിമധ്യമം, പഞ്ചമം, ശുദ്ധധൈവതം, ശുദ്ധനിഷാദം (ചതുശ്രുതിധൈവതത്തിന്റെ ശ്രുതിസ്ഥാനത്തു നിഷാദം പാടുന്ന രീതി), മേല്‍ഷഡ്‌ജം എന്നിവയാണു സ്വരങ്ങള്‍

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'സുചരിത്രമുഖഭക്തസംഗീത സുചരിത്രമുഖരിതവാദ്യ‍‍' എന്ന ഭാഗം
ശ്രീകോടീശ്വരയ്യരുടെ 'വേലുമയിലുമേ'



ശ്രീബാലമുരളീകൃഷ്ണയുടെ 'ശ്രീ രാമ നേലമി'
ശ്രീമുത്തുസ്വാമിദീക്ഷിതരുടെ 'സന്താനമഞ്ജരി'

സംഗീതപാഠം

ലളിതഗാനങ്ങള്‍

ചലച്ചിത്രഗാനങ്ങള്‍

ജന്യരാഗങ്ങള്‍

ശാന്തമഞ്ചരി - സരിഗമപധസ - സനിധപമരിസ

.