Caution


Showing posts with label 47 Suvarnangi. Show all posts
Showing posts with label 47 Suvarnangi. Show all posts

Sunday, July 12, 2015

സുവര്‍ണ്ണാംഗി | 47-മതു മേളകര്‍ത്താരാഗം | 8-മതു ചക്രം വസു

കോകിലപ്രിയയുടെ പ്രതിമധ്യമരാഗം
മേളകര്‍ത്താപദ്ധതിയിലെ നാല്പത്തിയേഴാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
എട്ടാമത്തെ ചക്രം വസുചക്രത്തിലെ അഞ്ചാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം സൗവീര
പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമ ഭവപ്രിയയുടെ സ്വരങ്ങള്‍
(വസുചക്രത്തിലെ ഗവാംബോധി, ഭവപ്രിയ, ശുഭവന്തുവരാളി, ഷഢ്വിധമാര്‍ഗ്ഗണി, സുവര്‍ണ്ണാംഗി, ദിവ്യമണി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ ഭവപ്രിയയുടെ സ്വരങ്ങള്‍ ആണു്)
ഉത്തരാംഗസ്വരങ്ങള്‍ പധനിസ ശങ്കരാഭരണത്തിന്റെ സ്വരങ്ങള്‍
പ്രത്യേകത :


VIDEO

നാമവിശേഷം

കടപയാദി പദ്ധതി പ്രകാരം യാദിനവയില്‍ സ=7 യാദിനവയില്‍ വ=4, 74 എന്ന സംഖ്യ തിരിച്ചിട്ടാല്‍ തന്നെ 47-മതു മേളരാഗം.

രാഗലക്ഷണം

ഷഡ്ജം, ശുദ്ധഋഷഭം, സാധാരണഗാന്ധാരം, പ്രതിമധ്യമം, പഞ്ചമം, ചതുശ്രുതിധൈവതം, കാകളിനിഷാദം, മേല്‍ഷഡ്‌ജം എന്നിവയാണു സ്വരങ്ങള്‍.

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'സുവര്‍ണ്ണാം ഗീതിം സമുപദിശ പ്രഥമവര്‍ണ്ണാംഗീകൃതവൈകുണ്ഡ' എന്ന ഭാഗം
ശ്രീകോടീശ്വരയ്യരുടെ 'ഇഹപര സുഖ'



ശ്രീമുത്തുസ്വാമിദീക്ഷിതരുടെ 'സരസ സൌവിര'
ശ്രീബാലമുരളീകൃഷ്ണയുടെ 'ശ്രീ രഘുപതിം'

സംഗീതപാഠം

ലളിതഗാനങ്ങള്‍

കാടാമ്പുഴ തിരീത്ഥമാടാന്‍ (പ്രദക്ഷിണം)

ചലച്ചിത്രഗാനങ്ങള്‍

ജന്യരാഗങ്ങള്‍

അഭിരു - സരിഗരിമപനിസ - സധപമഗരിഗസ
രതിക - സമഗമപധനിസ - സനിധപമഗരിസ
വിജയശ്രീ - സരിഗമപനിസ - സനിപമഗരിസ
.