Caution


Showing posts with label 50 Namanarayani. Show all posts
Showing posts with label 50 Namanarayani. Show all posts

Friday, July 17, 2015

നാമനാരായണി | 50-മതു മേളകര്‍ത്താരാഗം | 9-മതു ചക്രം ബ്രഹ്മ

വകുളാഭരണത്തിന്റെ പ്രതിമധ്യമരാഗം
മേളകര്‍ത്താപദ്ധതിയിലെ അമ്പതാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
ഒമ്പതാമത്തെ ചക്രം ബ്രഹ്മചക്രത്തിലെ രണ്ടാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം നാമദേശി
പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമ കാമവര്‍ദ്ധനിയുടെ സ്വരങ്ങള്‍
(ബ്രഹ്മചക്രത്തിലെ ധവളാംബരി, നാമനാരായണി, കാമവര്‍ദ്ധിനി, രാമപ്രിയ, ഗമനശ്രമ, വിശ്വംഭരി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ കാമവര്‍ദ്ധനിയുടെ സ്വരങ്ങള്‍ ആണു്)
ഉത്തരാംഗസ്വരങ്ങള്‍ പധനിസ ഹനുമത്തോടിയുടെ സ്വരങ്ങള്‍
പ്രത്യേകത :


VIDEO

നാമവിശേഷം

കടപയാദി പദ്ധതി പ്രകാരം ടാദിനവയില്‍ ന=0 പാദിനവയില്‍ മ=5, 05 എന്ന സംഖ്യ തിരിച്ചിട്ടാല്‍ തന്നെ 50-മതു മേളരാഗം.

രാഗലക്ഷണം

ഷഡ്ജം, ശുദ്ധഋഷഭം, അന്തരഗാന്ധാരം, പ്രതിമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കൈശികിനിഷാദം , മേല്‍ഷഡ്‌ജം എന്നിവയാണു സ്വരങ്ങള്‍.

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'സുരൂപനാമനാരായണീസഹചര സ്വരൂപഭാസകാദര്‍ശ' എന്ന ഭാഗം
ശ്രീകോടീശ്വരയ്യരുടെ 'എന്‍ മനമേ'



ശ്രീബാലമുരളീകൃഷ്ണയുടെ 'മഹാദേവി പാഹിമാം'
ശ്രീമുത്തുസ്വാമിദീക്ഷിതരുടെ 'നര്‍മ്മദാകാവേരി'


സംഗീതപാഠം

ലളിതഗാനങ്ങള്‍

ചലച്ചിത്രഗാനങ്ങള്‍

ജന്യരാഗങ്ങള്‍

നര്‍മ്മദ - സരിഗമധനിസ - സനിധമപമഗരിസ
മണ്ഡാരി - സരിഗമപനിസ - സനിപമഗരിസ
സ്വരമഞ്ജരി - സഗമപധനിസ - സനിധപമഗസ
.