Caution


Tuesday, July 21, 2015

മേചകല്യാണി | 65-മതു മേളകര്‍ത്താരാഗം | 11-മതു ചക്രം രുദ്ര

ശങ്കരാഭരണത്തിന്റെ പ്രതിമധ്യമരാഗം. ശങ്കരാഭരണം പോലെ തന്നെ പ്രസിദ്ധം
മേളകര്‍ത്താപദ്ധതിയിലെ അറുപത്തിഅഞ്ചാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
പതിനൊന്നാമത്തെ ചക്രം രുദ്രചക്രത്തിലെ അഞ്ചാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം ശാന്തകല്യാണി
പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമ മേചകല്യാണിയുടെ സ്വരങ്ങള്‍
(രുദ്രചക്രത്തിലെ കാന്താമണി, ഋഷഭപ്രിയ, ലതാംഗി, വാചസ്പതി, മേചകല്യാണി, ചിത്രാംബരി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ മേചകല്യാണിയുടെ സ്വരങ്ങള്‍ ആണു്)
ഉത്തരാംഗസ്വരങ്ങള്‍ പധനിസ ശങ്കരാഭരണത്തിന്റെ സ്വരങ്ങള്‍
പ്രത്യേകത : ഉടനീളം തീവ്രസ്വരങ്ങള്‍ അടങ്ങിയ സര്‍വ്വസ്വര ഗമകപ്രാധാന്യമുള്ള സര്‍വ്വകാലിക രാഗം. മേളകര്‍ത്താരാഗ പട്ടിക തയ്യാറാക്കുന്നതിനു വളരെ മുമ്പു് തന്നെ പ്രചാരത്തിലുണ്ടായിരുന്ന രാഗം ആണു കല്യാണി. മേച എന്നു ചേര്‍ക്കപ്പെട്ടതു കടപയാദി സംഖ്യ ശരിയാക്കുവാന്‍ വേണ്ടി മാത്രം ആയിരുന്നു.




നാമവിശേഷം

കടപയാദി പദ്ധതി പ്രകാരം പാദിനവയില്‍ മ=5, കാദിനവയില്‍ ച=6, 56 എന്ന സംഖ്യ തിരിച്ചിട്ടാലും 65-മതു മേളരാഗം.

വളരെ പഴയ രാഗമാണു കല്യാണി. മേളകര്‍ത്താരാഗപട്ടിക വെങ്കിടമഖി തയ്യാറാക്കുന്നതിനു മുന്‍പു തന്നെ നിലവിലുണ്ടായിരുന്ന രാഗം. കടപയാദി സംഖ്യ ശരിയാകാന്‍ വേണ്ടി മേച എന്നു കൂടി ചേര്‍ത്തു എന്നു മാത്രം.

നല്ലതു മാത്രം ചെയ്യുന്നവള്‍ എന്ന അര്‍ത്ഥത്തില്‍ സീതയെ ശ്രീരാമന്‍ സംബോധന ചെയ്തിരുന്നതു് കല്യാണി എന്നായിരുന്നത്രേ. ഇതൊരു മംഗളകരമായ രാഗമായാണു കണക്കാക്കപ്പെടുന്നതു്. പാര്‍വ്വതിയെപ്പറ്റി പരാമര്‍ശിക്കുമ്പോളും കല്യാണി എന്ന പറയാറുണ്ടു്.

രാഗലക്ഷണം

ഷഡ്ജം, ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, പ്രതിമധ്യമം, പഞ്ചമം, ചതുശ്രുതിധൈവതം, കാകളിനിഷാദം, മേല്‍ഷഡ്‌ജം എന്നിവയാണു് സ്വരങ്ങള്‍.

എല്ലാ സ്വരങ്ങളും ഛായാസ്വരങ്ങള്‍ ആണു്. രി ഗ ധ നി എന്നിവ നാസ്യസ്വരങ്ങള്‍. ഗ പ എന്നിവ അംശസ്വരങ്ങളാണു്. അചലസ്വരങ്ങള്‍ ഒഴികെ എല്ലാ സ്വരങ്ങള്‍ക്കും ഗമക പ്രാധാന്യമുണ്ടു്. എല്ലാ സ്വരങ്ങളും തീവ്രസ്വരങ്ങള്‍ ആയതിനാല്‍ കച്ചേരി തുടങ്ങുന്നതു കല്യാണിയില്‍ ആയാല്‍ ആലാപനവും ശ്രവണവും ആവേശഭരിതമാകും.

മൂര്‍ഛനാകാരക രാഗമാണു കല്യാണി. രി, ഗ, പ, ധ, നി എന്നിവ ഒന്നൊന്നായി ആധാരഷഡ്ജമാക്കി ശ്രുതിഭേദം ചെയ്താല്‍ ക്രമമായി ഹരികാംബോജി, നംഭൈരവി, ശങ്കരാഭരണം, ഖരഹരപ്രിയ, തോഡി എന്നീ രാഗങ്ങള്‍ ജനിക്കും. ഋഷഭം, ഗാന്ധാരം, മധ്യമം, ധൈവതം, നിഷാദം എന്നിവ രാഗഛായാസ്വരങ്ങളാണു്.

കല്ല്യാണി എപ്പോഴും പാടാവുന്ന സാര്‍വ്വകാലിക രാഗമാണെങ്കിലും വൈകുന്നേരങ്ങളില്‍ പാടിയാല്‍ കൂടുതല്‍ ഹൃദ്യമാകും.

ഹിന്ദുസ്ഥാനിയിലെ 'കല്ല്യാണ്‍ഥാട്ടു് ' കല്ല്യാണിയോടു് സാമ്യമുള്ളതാണു്. മറ്റു പല വിദേശസംഗീതശാഖകളിലും ഉപയോഗത്തിലുള്ള സ്വരസമൂഹമാണു കാല്യാണിയുടേതു്.

കീര്‍ത്തനങ്ങള്‍

700-ല്‍ പരം കീര്‍ത്തനങ്ങള്‍. 120-ല്‍ പരം ജന്യരാഗങ്ങള്‍.

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'മേചകല്യാണീം വാചം ദിശതീം മോചകദായിനീം രമസേ‍‍' എന്ന ഭാഗം
ശ്രീകോടീശ്വരയ്യരുടെ 'സദാനന്ദമേ'



ശ്രീത്യാഗരാജസ്വാമിയുടെ 'നിധിചാലസുഖമാ', 'ഭജരേ രഘുവീരം'
ശ്രീശ്യാമശാസ്ത്രികളുടെ 'ഹിമാദ്രിസുതേ പാഹി മാം വരദേ പരദേവതേ'
ശ്രീസ്വാതിതിരുനാളിന്റെ 'പങ്കജലോചന', 'പാഹി മാം ശ്രീ വാഗീശ്വരി'
ശ്രീമുത്തുസ്വാമിദീക്ഷിതരുടെ 'അഭയാംബാ ജഗദാംബാ രക്ഷതു', 'ശിവകാമേശ്വരീം ചിന്തയേഹം'

സംഗീതപാഠം

'കമലജദള വിമല സുനയന' എന്ന വിഷ്ണുഗീതം ത്രിപുടതാളത്തില്‍
ശ്രീനാഗപട്ടണം രക്തിയുടെ 'വനജാക്ഷിറോ ഈ വിരഹമോര്‍വനേ വാസുദേവുനി തോ‍ഡി തേവേ' എന്ന വര്‍ണ്ണം ആദിതാളത്തില്‍
'വനജാക്ഷി നിന്നെ കോരി വലചി വച്ചി യുന്നദീറ' എന്ന പല്ലവി ഗോപാലയ്യരുടെ അടതാളവര്‍ണ്ണം

സ്വാതിതിരുനാളിന്റെ തിശ്രജാതി തൃപുടതാളത്തിലെ പഞ്ചരാഗജതിസ്വരങ്ങളില്‍ ആദ്യരാഗം കല്ല്യാണി, രണ്ടാം രാഗം ബേഗഡ, മൂന്നാം രാഗം അഠാണ, നാലാം രാഗം സുരുട്ടി, അഞ്ചാം രാഗം തോടി.

പട്ടണം സുബ്രഹ്മണ്യയ്യര്‍ ചിട്ടപ്പെടുത്തിയ നവരാഗമാലികയില്‍ ആദ്യരാഗം കേദാരം, രണ്ടാം രാഗം ശങ്കരാഭരണം, മൂന്നാം രാഗം കല്ല്യാണി, നാലാം രാഗം ബേഗഡ, അഞ്ചാം രാഗം കാംബോജി, ആറാം രാഗം യദുകുലകാംബോജി, എട്ടാം രാഗം മോഹനം,  ഒമ്പതാം രാഗം ശ്രീരാഗം എന്നിവയാണു്.

ലളിതഗാനങ്ങള്‍

കരളിന്‍ കിളിമരത്തില്‍ (ഒരു കരിമൊട്ടിന്റെ)
പമ്പയില്‍ കുളിച്ചു കഴിഞ്ഞു (ശ്രീഅയ്യപ്പന്‍ പാട്ടുകള്‍)

168 ഗാനങ്ങള്‍

ചലച്ചിത്രഗാനങ്ങള്‍

'സ്വര്‍ണ്ണചാമരം വീശിയെത്തുന്ന' (യക്ഷി)
'സ്വപ്നങ്ങള്‍' (കാവ്യമേള)
'ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍' (ചന്ദ്രകാന്തം)
'ആ ത്രിസന്ധ്യതന്‍' (തിരുവോണം)
'ചാരുലതേ' (റോമിയോ)
'പെരിയാറേ' (ഭാര്യ)
'തളിരിട്ട കിനാക്കള്‍ തന്‍' (മൂടുപടം)
'കന്നിനിലാവത്തു കസ്തൂരി തൂകുന്ന' (തച്ചോളി ഒതേനന്‍)
'നദികളില്‍ സുന്ദരി യമുന' (അനാര്‍ക്കലി)
'ഇന്നലെ മയങ്ങുമ്പോള്‍' (അന്യേഷിച്ചു കണ്ടെത്തിയില്ല)
'മധുരപ്രിതീക്ഷതന്‍' (ഭാഗ്യമുദ്ര)
'ആരാധികയുടെ പൂജാകുസുമം' (മനസ്വിനി)
'എത്ര ചിരിച്ചാലും' (കണ്ണൂര്‍ ഡീലക്സ്)
'പൊല്‍തിങ്കള്‍ക്കല' (കുമാരസംഭവം)
'പുഴകള്‍ മലകള്‍' (നദി)
'സ്വര്‍ഗ്ഗനന്ദിനി' (ലങ്കാദഹനം)
'കണ്ണാആരോമലുണ്ണിക്കണ്ണാ' (ആരോമലുണ്ണി)
'അംബികേ ജഗതംബികേ' (തീര്‍ത്ഥയാത്ര)
'പത്മതീര്‍ത്ഥമേ ഉണരൂ' (ഗായത്രി)
'ഇതളൂര്‍ന്നു വീണ' (തന്മാത്ര)
'കാണുമ്പോള്‍ പറയാമോ' (ഇഷ്ടം)
'കണ്ണാടി ആദ്യമായെന്‍' (സര്‍ഗ്ഗം)
'അനുരാഗിണി ഇതായെന്‍' (ഒരു കുടക്കീഴില്‍)
'ഒരു മയില്‍പ്പീലിയായ് ' (അണിയാത്ത വളകള്‍)

169 ഗാനങ്ങള്‍

ജന്യരാഗങ്ങള്‍

120-ഓളം ജന്യരാഗങ്ങള്‍

അപ്രമേയ - സരിമപധസ - സരിമപധസ - സനിധമഗമരിസ
അമൃതബിഹാഗ് - സമഗപനിസ - ധനിധമഗസ
കന്നഡമരുവ - സഗമപധനിസ - സനിധപമഗസ
കല്യാണദായനി - സരിഗമധനിസ - സനിധമഗരിസ
കുന്തളശ്രീകാന്തി - സഗമപധനിസ - സനിപമഗരിസ
കൗമോദ - സരിഗമനിസ - സനിസനിപമഗസ
നാദകല്യാണി - സഗമധനിസ - സനിധമഗരിസ
പ്രമോദിനി - സഗമപധസ - സധപമഗസ
ഭൂപകല്യാണി - സരിഗപധസ - സനിധപമഗരിസ
മൃഗനന്ദന - സരിഗധനിസ - സനിധമധഗരിസ
മോഹനകല്ല്യാണി - സരിഗപധസ - സനിധപമഗരിസ
യമുനാകല്ല്യാണി - സരിഗപമപധസ - സധപമപഗരിസ
വന്ദനധാരണി - സരിമപധസ - സധപമരിസ
ശിലങ്കി - സഗമപനിസ - സനിപമഗസ
ശുദ്ധകോശല - സഗമപസ - സനിധമഗരിസ
സാരംഗ - സപമപധനിസ - സനിധപമരിഗമരിസ
സാരംഗതരംഗിണി - സരിമപധനിസ - സനിധപമരിസ
സുനാദവിനോദിനി - സഗമധനിസ - സനിധമഗസ
സ്വയംഭൂസ്വര - സഗപസ - സപഗസ
ഹമീര്‍കല്ല്യാണി - സപമപധനിസ - സനിധപമഗമാഗരിസ (5 തരം)
ഹംസകല്യാണി - സരിഗപനിസ - സനിധപമഗരിസ

.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.