Caution


Thursday, July 23, 2015

ചിത്രാംബരി | 66-മതു മേളകര്‍ത്താരാഗം | 11-മതു ചക്രം രുദ്ര

നാഗനന്ദിനിയുടെ പ്രതിമധ്യമരാഗം.
മേളകര്‍ത്താപദ്ധതിയിലെ അറുപത്തിയാറാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
പതിനൊന്നാമത്തെ ചക്രം രുദ്രചക്രത്തിലെ ആറാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം ചതുരംഗിണി
പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമ മേചകല്യാണിയുടെ സ്വരങ്ങള്‍
(രുദ്രചക്രത്തിലെ കാന്താമണി, ഋഷഭപ്രിയ, ലതാംഗി, വാചസ്പതി, മേചകല്യാണി, ചിത്രാംബരി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ മേചകല്യാണിയുടെ സ്വരങ്ങള്‍ ആണു്)
ഉത്തരാംഗസ്വരങ്ങള്‍ പധനിസ ചലനാട്ടയുടെ സ്വരങ്ങള്‍
പ്രത്യേകത : ഷഡ്‌ശ്രുതിധൈവതം അടങ്ങിയ വിവാദിമേളരാഗം


VIDEO

നാമവിശേഷം

കടപയാദി പദ്ധതി പ്രകാരം കാദിനവയില്‍ ച=6, ടാദിനവയില്‍ ത=6, 66 എന്ന സംഖ്യ തിരിച്ചിട്ടാലും 66-മതു മേളരാഗം.

രാഗലക്ഷണം

ഷഡ്ജം, ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, പ്രതിമധ്യമം, പഞ്ചമം, ഷഡ്ശ്രുതിധൈവതം (കൈശികിനിഷാദത്തിന്റെ ശ്രുതിസ്ഥാനത്തു ധൈവതം പാടുന്ന രീതി), കാകളിനിഷാദം എന്നിവയാണു സ്വരങ്ങള്‍.

കീര്‍ത്തനങ്ങള്‍

700-ല്‍ പരം കീര്‍ത്തനങ്ങള്‍. 120-ല്‍ പരം ജന്യരാഗങ്ങള്‍.

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'വിചിത്രാംബരീംഷവരതഭാഗ സചിത്രഗുപ്തയമാര്‍ഗ്ഗഃ ക്ഷമസേ‍‍' എന്ന ഭാഗം
ശ്രീകോടീശ്വരയ്യരുടെ 'സാമഗാനലോല'



ശ്രീബാലമുരളീകൃഷ്ണയുടെ 'ശ്രീ രാമ നേലമി'

സംഗീതപാഠം

ലളിതഗാനങ്ങള്‍

ചലച്ചിത്രഗാനങ്ങള്‍

ജന്യരാഗങ്ങള്‍

അമൃതവര്‍ഷിണി - സഗമപനിസ - സനിപമഗസ
ചതുരാംഗി - സരിഗമപനിസ - സനിധപമഗരിസ
ചിത്രസിന്ധു - സഗമപനിസ - സനിധപമഗരിസ
വിജയകോശലം - സരിഗമപസ - സനിപമഗസ

.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.