Caution


Tuesday, July 21, 2015

ലതാംഗി | 63-മതു മേളകര്‍ത്താരാഗം | 11-മതു ചക്രം രുദ്ര

സരസാംഗിയുടെ പ്രതിമധ്യമരാഗം
മേളകര്‍ത്താപദ്ധതിയിലെ അറുപത്തിമുന്നാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
പതിനൊന്നാമത്തെ ചക്രം രുദ്രചക്രത്തിലെ മൂന്നാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം ഗീതപ്രിയ
പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമ മേചകല്യാണിയുടെ സ്വരങ്ങള്‍
(രുദ്രചക്രത്തിലെ കാന്താമണി, ഋഷഭപ്രിയ, ലതാംഗി, വാചസ്പതി, മേചകല്യാണി, ചിത്രാംബരി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ മേചകല്യാണിയുടെ സ്വരങ്ങള്‍ ആണു്)
ഉത്തരാംഗസ്വരങ്ങള്‍ പധനിസ മായാമാളവഗൗളയുടെ സ്വരങ്ങള്‍
പ്രത്യേകത :


VIDEO

നാമവിശേഷം

കടപയാദി പദ്ധതി പ്രകാരം യാദിനവയില്‍ ല=3, ടാദിനവയില്‍ ത=6, 36 എന്ന സംഖ്യ തിരിച്ചിട്ടാലും 63-മതു മേളരാഗം.

രാഗലക്ഷണം

ഷഡ്ജം, ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, പ്രതിമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കാകളിനിഷാദം, മേല്‍ഷഡ്‌ജം എന്നിവയാണു് സ്വരങ്ങള്‍

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'മനനശീലതാം ഗീര്‍വ്വാണപതേഃ ജനനവര്‍ജ്ജിതാംമുക്തവതീം‍‍' എന്ന ഭാഗം
ശ്രീകോടീശ്വരയ്യരുടെ 'കൈകൂട'



ശ്രീത്യാഗരാജസ്വാമിയുടെ 'കണ്ടജൂഡുമി', 'ദിനമേ സുദ്ധിനാമു'
ശ്രീപട്ടണം സുബ്ബയ്യരുടെ 'അപരാധമുലന്‍', 'മറിവേരെ' (ഖണ്ഡചാപ്പു്)
ശ്രീഗിരീശയ്യരുടെ 'ദിനമേസുദിനമു'
ശ്രീപാപനാശം ശിവന്റെ 'പിറവാവരംതാരും'
ശ്രീസുബ്രഹ്മണ്യയ്യരുടെ 'അപാരദമുലം'

ത്യാഗരാജസ്വാമികളുടെ കണ്ടജൂഡുമി എന്ന കൃതി വാചസ്പതിയിലാണു് എന്നൊരു അഭിപ്രായമുണ്ടു്.

സംഗീതപാഠം

ലളിതഗാനങ്ങള്‍

'മഞ്ഞിന്റെ പുണ്യാഹം' (അയ്യപ്പഗാനങ്ങള്‍)
'വടക്കുംനാഥാ ദേവാ' (കോടി അര്‍ച്ചന)
'തുരുജടമുടിയിലെ' (രുദ്രതീര്‍ത്ഥം)
'സാധുജന' (സ്വാമിഅയ്യപ്പന്‍)

ചലച്ചിത്രഗാനങ്ങള്‍

'കമനീയ കേരളമേ' (വിയര്‍പ്പിന്റെ വിളി)
'പാദസ്മരണസുഖം' (സല്ലാപം)

ജന്യരാഗങ്ങള്‍

കനകപ്രിയ - സരിഗമപമധനിസ - സധനിപമഗരിസ
കരുണാകരി - സമപധനിധസ - സനിധപമസ
ചിത്രചന്ദ്രിക - സഗരിഗമപനിധസ - സനിധമഗരിസ
രത്നകാന്തി - സരിഗമപനിസ - സനിപമഗരിസ
രവിസ്വരൂപിണി - സഗമപധനിസ - സനിധപമഗസ
ലളിതാംഗി - സരിഗമധനിസ - സനിധമഗരിസ
വാസന്തി - സരിഗപധസ - സധപഗരിസ
സജ്ജാനന്ദി - സരിഗമപധനിസ - സനിധമഗരിസ
സ്കന്ദമനോരമ - സരിമപനിസ - സനിപമരിസ
സ്‌കന്ദമനോരമ - സരിമപനിസ - സനിപമരിസ
ഹംസലത - സരിഗപനിസ - സനിധപമഗരിസ
.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.