Caution


Tuesday, July 21, 2015

ഋഷഭപ്രിയ | 62-മതു മേളകര്‍ത്താരാഗം | 11-മതു ചക്രം രുദ്ര

ചാരുകേശിയുടെ പ്രതിമധ്യമരാഗം
മേളകര്‍ത്താപദ്ധതിയിലെ അറുപത്തിരണ്ടാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
പതിനൊന്നാമത്തെ ചക്രം രുദ്രചക്രത്തിലെ രണ്ടാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം രതിപ്രിയ
പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമ മേചകല്യാണിയുടെ സ്വരങ്ങള്‍
(രുദ്രചക്രത്തിലെ കാന്താമണി, ഋഷഭപ്രിയ, ലതാംഗി, വാചസ്പതി, മേചകല്യാണി, ചിത്രാംബരി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ മേചകല്യാണിയുടെ സ്വരങ്ങള്‍ ആണു്)
ഉത്തരാംഗസ്വരങ്ങള്‍ പധനിസ ഹനുമത്തോടിയുടെ സ്വരങ്ങള്‍
പ്രത്യേകത :


VIDEO

നാമവിശേഷം

കടപയാദി പദ്ധതി പ്രകാരം യാദിനവയില്‍ ര=2, ഷ=6, 26 എന്ന സംഖ്യ തിരിച്ചിട്ടാലും 62-മതു മേളരാഗം.

രാഗലക്ഷണം

ഷഡ്ജം, ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, പ്രതിമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കൈശികിനിഷാദം, മേല്‍ഷഡ്‌ജം എന്നിവയാണു് സ്വരങ്ങള്‍

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'ധര്‍മ്മവര്‍ദ്ധനീം സുരാര്‍ശഭപ്രിയാം നിര്‍മ്മലഭക്തൈര്‍ഭാവിതാം‍‍' എന്ന ഭാഗം
ശ്രീകോടീശ്വരയ്യരുടെ 'ഘനനയ'



ശ്രീവീണശെഷണ്ണയുടെ 'ഇന്ത സോധനമുലകു'
ശ്രീമൈസൂര്‍ വാസുദേവാചാര്യരുടെ 'മഹാത്മുലേ നേ തെല്ലിയ'

സംഗീതപാഠം

ലളിതഗാനങ്ങള്‍

ചലച്ചിത്രഗാനങ്ങള്‍

ജന്യരാഗങ്ങള്‍

ഗോപ്രീയ - സരിഗമധനിസ - സനിധമഗരിസ
പൂര്‍ണ്ണസാവേരി - സരിമപധസ - സനിധപമഗരിസ
മയൂരധ്വനി - സരിഗമപധനിസ - സനിസധമരിസ
രത്നഭാനു - സരിമപനിധനിസ - സനിധപമഗരിസ
ശുദ്ധസാരംഗ -  സഗമപനിസ -  സധപമഗസ

.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.