Caution


Tuesday, July 21, 2015

കാന്താമണി | 61-മതു മേളകര്‍ത്താരാഗം | 11-മതു ചക്രം രുദ്ര

മാരരഞ്ജനിയുടെ പ്രതിമധ്യമരാഗം
മേളകര്‍ത്താപദ്ധതിയിലെ അറുപത്തിയൊന്നാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
പതിനൊന്നാമത്തെ ചക്രം രുദ്രചക്രത്തിലെ ആദ്യ രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം കുന്തള
പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമ മേചകല്യാണിയുടെ സ്വരങ്ങള്‍
(രുദ്രചക്രത്തിലെ കാന്താമണി, ഋഷഭപ്രിയ, ലതാംഗി, വാചസ്പതി, മേചകല്യാണി, ചിത്രാംബരി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ മേചകല്യാണിയുടെ സ്വരങ്ങള്‍ ആണു്)
ഉത്തരാംഗസ്വരങ്ങള്‍ പധനിസ കനകാംഗിയുടെ സ്വരങ്ങള്‍
പ്രത്യേകത : ശുദ്ധനിഷാദം അടങ്ങിയ വിവാദിമേളരാഗം


VIDEO

നാമവിശേഷം

കടപയാദി പദ്ധതി പ്രകാരം കാദിനവയില്‍ ക=1, ടാദിനവയില്‍ ത=6 , 16 എന്ന സംഖ്യ തിരിച്ചിട്ടാലും 61-മതു മേളരാഗം.

രാഗലക്ഷണം

ഷഡ്ജം, ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, പ്രതിമധ്യമം, പഞ്ചമം, ശുദ്ധധൈവതം, ശുദ്ധനിഷാദം (ചതുശ്രുതിധൈവതത്തിന്റെ ശ്രുതിസ്ഥാനത്തു് നിഷാദം പാടുന്നതു് ), മേല്‍ഷഡ്‌ജം എന്നിവയാണു് സ്വരങ്ങള്‍

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'ശ്രീയോധികാംന്താം  അണിമാദിദാം പയോധികാന്താമണിസേവിതാം‍‍' എന്ന ഭാഗം
ശ്രീകോടീശ്വരയ്യരുടെ 'നാദസുഖം'



ശ്രീത്യാഗരാജസ്വാമികളുടെ 'ഭുവനേശ്വരി പാഹി', 'പാലിന്തുവൊ'

സംഗീതപാഠം

ലളിതഗാനങ്ങള്‍

ചലച്ചിത്രഗാനങ്ങള്‍

ജന്യരാഗങ്ങള്‍

കനകകുസുമവരാളി - സരിഗമപധസ - സധപമഗരിസ
കുന്തള - സരിഗമപധസ - സനിധപമഗരിസ
ശ്രുതിരഞ്ജനി - സരിഗമപധനി - നിധപമഗരിസ

.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.