Caution


Tuesday, July 21, 2015

നീതിമതി | 60-മതു മേളകര്‍ത്താരാഗം | 10-മതു ചക്രം ദിശി

വരുണപ്രിയയുടെ പ്രതിമധ്യമരാഗം
മേളകര്‍ത്താപദ്ധതിയിലെ അറുപതാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
പത്താമത്തെ ചക്രം ദിശിചക്രത്തിലെ ആറാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം നിഷാദം
പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമ ഹൈമവതിയുടെ സ്വരങ്ങള്‍
(ദിശിചക്രത്തിലെ ശ്യാമളാംഗി, ഷണ്മുഖപ്രിയ, സിംഹേന്ദ്രമധ്യമം, ഹൈമവതി, ധര്‍മ്മവതി, നീതിമതി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ ഹൈമവതിയുടെ സ്വരങ്ങള്‍ ആണു്)
ഉത്തരാംഗസ്വരങ്ങള്‍ പധനിസ ചലനാട്ടയുടെ സ്വരങ്ങള്‍
പ്രത്യേകത : ഷഡ്‌ശ്രുതിധൈവതം അടങ്ങിയ വിവാദിമേളരാഗം


VIDEO

നാമവിശേഷം

കടപയാദി പദ്ധതി പ്രകാരം ടാദിനവയില്‍ ന=0, ടാദിനവയില്‍ ത=6 , 06 എന്ന സംഖ്യ തിരിച്ചിട്ടാലും 60-മതു മേളരാഗം.

രാഗലക്ഷണം

ഷഡ്ജം, ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, പ്രതിമധ്യമം, പഞ്ചമം, ഷഡ്ശ്രുതിധൈവതം (കൈശികിനിഷാദത്തിന്റെ ശ്രുതിസ്ഥാനത്തു് ധൈവതം പാടുന്നതു് ), കാകളിനിഷാദം മേല്‍ഷഡ്‌ജം എന്നിവയാണു സ്വരങ്ങള്‍.

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'നീതിമതീഃ ജനേതിപ്രിയോസി പ്രീതിമതിരഹിതാന്‍ ശിക്ഷിതവാന്‍‍' എന്ന ഭാഗം
ശ്രീകോടീശ്വരയ്യരുടെ 'മോഹനകര'



ശ്രീബാലമുരളീകൃഷ്ണയുടെ 'സ്മരണം'
ശ്രീത്യാഗരാജസ്വാമികളുടെ 'വാചാമഗോചര'

സംഗീതപാഠം

ലളിതഗാനങ്ങള്‍

ചലച്ചിത്രഗാനങ്ങള്‍

ജന്യരാഗങ്ങള്‍

അമരസേനപ്രിയ - സരിമപനിസ - സനിപമഗരിസ
കൈകവശി - സരിഗമപധനിസ - സനിപമഗരിസ
ദേശ്യഗാനവര്‍ദ്ധിനി -  സരിഗമപധനിപസ - സനിസപമഗരിസ
നൂതനചന്ദ്രിക -  സരിഗമപധനിസ - സനിപധനിപമഗസ
രത്നസാരംഗ - സരിഗമപനിസ - സനിധപമഗരിസ
ഹംസനാദം - സരിമപനിസ - സനിപമരിസ

.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.