Caution


Tuesday, July 21, 2015

ധര്‍മ്മവതി | 59-മതു മേളകര്‍ത്താരാഗം | 10-മതു ചക്രം ദിശി

ഗൗരീമനോഹരിയുടെ പ്രതിമധ്യമരാഗം
മേളകര്‍ത്താപദ്ധതിയിലെ അമ്പത്തിയൊമ്പതാത്തെ ക്രമസമ്പൂര്‍ണ്ണരാഗം
പത്താമത്തെ ചക്രം ദിശിചക്രത്തിലെ അഞ്ചാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം ധാമവതി
പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമ ഹൈമവതിയുടെ സ്വരങ്ങള്‍
(ദിശിചക്രത്തിലെ ശ്യാമളാംഗി, ഷണ്മുഖപ്രിയ, സിംഹേന്ദ്രമധ്യമം, ഹൈമവതി, ധര്‍മ്മവതി, നീതിമതി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ ഹൈമവതിയുടെ സ്വരങ്ങള്‍ ആണു്)
ഉത്തരാംഗസ്വരങ്ങള്‍ പധനിസ ശങ്കരാഭരണത്തിന്റെ സ്വരങ്ങള്‍
പ്രത്യേകത :


VIDEO

നാമവിശേഷം

കടപയാദി പദ്ധതി പ്രകാരം ടാദിനവയില്‍ ധ=9, പാദിനവയില്‍ മ=5 , 95 എന്ന സംഖ്യ തിരിച്ചിട്ടാലും 59-മതു മേളരാഗം.

രാഗലക്ഷണം

ഷഡ്ജം, ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, പ്രതിമധ്യമം, പഞ്ചമം, ചതുശ്രുതിധൈവതം, കാകളിനിഷാദം, മേല്‍ഷഡ്‌ജം എന്നിവയാണു സ്വരങ്ങള്‍.

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'വിദിധര്‍മൗ അതികായചിദ്രാമൗ മുദിതമനാഃ ത്വം രക്ഷിതവാന്‍' എന്ന ഭാഗം
ശ്രീകോടീശ്വരയ്യരുടെ 'കന്ദാഭക്ത'



ശ്രീവാസുദേവാചാര്യരുടെ 'ഭജന സെയാരഡാ'
ശ്രീമുത്തയ്യാഭാഗവതരുടെ 'ചക്രരാഗരഥേ'
ശ്രീതിരുവോട്ടിയൂര്‍ ത്യാഗയ്യയുടെ 'ദാതാവി നിവേ ഗാകേ'

സംഗീതപാഠം

ലളിതഗാനങ്ങള്‍

ചലച്ചിത്രഗാനങ്ങള്‍

ജന്യരാഗങ്ങള്‍

കര്‍പ്പൂരഭരണി - സരിഗപമപധസ - സധപമപഗരിസ
കര്‍മുഭാവതി - സരിഗമധനിസ - സധപമപഗരിസ
ഗൗരിക്രിയ - സഗമപധനിസ - സനിധനിപമഗസ
മധുമാലതി - നിസഗമപസ - സനിധപമഗരിസ
മധുവന്തി - സഗമപനിസ - സനിധപമഗരിസ
മോഹനരഞ്ജനി - സരിഗപധസ - സനിധമഗസ
രഞ്ജനി - സരിഗമധസ - സനിധമഗസരിഗസ
ലളിതസിംഹാരവം - സരിഗമപസ - സനിപമഗരിസ
വരദ - സരിമപനിസ - സനിപമരിസ
വിജയനാഗരി - സരിഗമപധസ - സധപമഗരിസ
വിശ്വേശ്വരപ്രിയ - സരിമപനിസ - സനിധപമരിസ

.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.