Caution


Tuesday, July 21, 2015

ഹൈമവതി | 58-മതു മേളകര്‍ത്താരാഗം | 10-മതു ചക്രം ദിശി

ഖരഹരപ്രിയയുടെ പ്രതിമധ്യമരാഗം
മേളകര്‍ത്താപദ്ധതിയിലെ അമ്പത്തിയെട്ടാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
പത്താമത്തെ ചക്രം ദിശിചക്രത്തിലെ നാലാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം ദേശിസിംഹാരവം
പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമ ഹൈമവതിയുടെ സ്വരങ്ങള്‍
(ദിശിചക്രത്തിലെ ശ്യാമളാംഗി, ഷണ്മുഖപ്രിയ, സിംഹേന്ദ്രമധ്യമം, ഹൈമവതി, ധര്‍മ്മവതി, നീതിമതി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ ഹൈമവതിയുടെ സ്വരങ്ങള്‍ ആണു്)
ഉത്തരാംഗസ്വരങ്ങള്‍ പധനിസ ഖരഹരപ്രിയയുടെ സ്വരങ്ങള്‍
പ്രത്യേകത :


VIDEO

നാമവിശേഷം

കടപയാദി പദ്ധതി പ്രകാരം യാദിനവയില്‍ ഹ=8, പാദിനവയില്‍ മ=5 , 85 എന്ന സംഖ്യ തിരിച്ചിട്ടാലും 58-മതു മേളരാഗം.

രാഗലക്ഷണം

ഷഡ്ജം, ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, പ്രതിമധ്യമം, പഞ്ചമം, ചതുശ്രുതിധൈവതം, കൈശികിനിഷാദം, മേല്‍ഷഡ്‌ജം എന്നിവയാണു സ്വരങ്ങള്‍.

ഗാന്ധാരം നിഷാദം എന്നിവ ജീവസ്വരങ്ങളും ഷഡ്ജം ഗാന്ധാരം എന്നിവ ഗ്രഹസ്വരങ്ങളുമാണു്. ഇതൊരു മൂര്‍ഛനാകാരക രാഗമാണു്. ഹൈമവതിയുടെ ഋഷഭം ഗാന്ധാരം പഞ്ചമം എന്നീ സ്വരങ്ങളെ ആധാരഷ‍ഡ്ജമാക്കി ശ്രുതിഭേദം ചെയ്താല്‍ ക്രമേണ വകുളാഭരണം (14), കോസലം (71), കീരവാണി (21) എന്നീ മേളരാഗങ്ങള്‍ ജനിക്കും

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'പുരഹര ഹൈമവതീമനോഹര ഹര രക്ഷിതസുരനികര' എന്ന ഭാഗം
ശ്രീകോടീശ്വരയ്യരുടെ 'മനദേ മറവദേ'



ശ്രീമുത്തുസ്വാമിദീക്ഷിതരുടെ 'ശ്രീകാന്തിമതീം', 'മധുരാംബികായാം', 'ഹൈമവതീ ഹരിയുവതീം'
ശ്രീവീണകുപ്പയ്യരുടെ 'പാലിംപവേ നന്നു'
ശ്രീമുത്തയ്യ ഭാഗവതരുടെ 'മന്ത്രിണി മാതംഗതനായേ'
ശ്രീപാപനാശം ശിവന്റെ 'ചിദംബരനാധ'
ശ്രീമുത്തുതാണ്ഡവരുടെ 'സിവന്തപാദത്തൈ'

സംഗീതപാഠം

ലളിതഗാനങ്ങള്‍

ചലച്ചിത്രഗാനങ്ങള്‍

സുലളിത പദവിന്യാസം (ചോര ചുവന്ന ചോര)

ജന്യരാഗങ്ങള്‍

ക്ഷേമാകരി - സരിമധനിസ - സനിധമരിസ
മധുകംസ് - സഗമപനിപസ - സനിപമഗസ
യാഗിനി - സരിമപനിസ - സനിപമരിസ
വിജയനാഗരി - സരിഗമപധസ - സധപമഗരിസ
വിജയസാരംഗ - സരിഗമപധസ - സനിധമഗരിസ
ശക്തിരൂപിണി - സഗമധസ - സനിധമഗസ
സിംഹാരവ - സരിമപനിസ - സനിപമരിഗരിസ
ഹംസഭ്രമരി - സരിഗമപധസ - സനിധപമഗരിസ
ഹേമപ്രിയ - സരിഗമധസ - സധമഗരിസ
ഹേമാംബരി - സരിഗമപധസിസ - സപമഗരിസ

.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.