Caution


Friday, August 28, 2015

പഴക്കം ചെന്ന കര്‍ണ്ണാടകസംഗീത ഗ്രന്ഥങ്ങള്‍

കര്‍ണ്ണാടസംഗീതത്തിന്റെ അടിത്തറ രാഗങ്ങളില്‍ അധിഷ്ടിതമാണു്. ശിഷ്യപരമ്പരയായി കൈമാറിപ്പോന്നിരുന്ന സംഗീതാലാപനം ശുദ്ധമാണെങ്കിലും രാഗങ്ങളുടെ അടിസ്ഥാനശാസ്ത്രത്തെപ്പറ്റിയുള്ള മൂലഗ്രന്ഥങ്ങളുടെ അഭാവം കാരണം കര്‍ണ്ണാടസംഗീതത്തെ വിശഘലനം ചെയ്യുവാന്‍ അതീവ പ്രയാസം നേരിടുന്നു.

Refer

410 BC യോളം പഴക്കമുള്ള കര്‍ണ്ണാടസംഗീതത്തെ പ്രതിപാദിക്കുന്ന 'ഋകപ്രാതിസഖ്യ' എന്ന കയ്യെഴുത്തുപ്രതിയത്രേ ഈ വിഷയത്തിലെ ആദ്യത്തെ രേഖ. അതിനു ശേഷം റിച്ചര്‍ഡ് സൈമണ്‍ എഴുതിയ 'ദാസപുഷ്പസൂത്ര'യും തുടര്‍ന്നു വന്ന 'യഗ്നാവര്‍ക്കശിക്ഷയും' ആദ്യകൃതികളാണെന്നു 'The ragas of carnatic music' (University of Madras 1938) എന്ന ലേഖനത്തില്‍ എന്‍ എസ് രാമചന്ദ്രന്‍ വിവരിക്കുന്നു.

5 AD-കളില്‍ ഭരതന്റെ നാട്യശാസ്ത്രത്തെപ്പറ്റി നാനയദേവയും അഭിനവഗുപ്തയും വിവരണം എഴുതിയിട്ടുണ്ടു്.
9 AD-കളില്‍ ഉമാപതിയുടെ 'ഓംപദം'
9 AD-കളില്‍ ബ്രഹദേശിയുടെ 'മാതംഗ'
12 AD-കളില്‍ പാര്‍ശ്വദേവയുടെ 'സംഗീതസമയസാര'
12 AD-കളില്‍ നാരദയുടെ നാരദശിക്ഷയും 'സംഗീതമകരന്ദയും'
300 AD യിലെ 'ശിലപ്പതികാര'ത്തെപ്പറ്റി അടിയാര്‍കുനല്ലാരും അരുമ്പടവുരയ്യരും വിവരണങ്ങള്‍ എഴുതിയിട്ടുണ്ടത്രേ.
1210-1247ല്‍ ജീവിച്ചിരുന്ന ശാരംഗദേവയുടെ 'സംഗീതരത്നാകര'
1309-ല്‍ ഹരിപാലയുടെ 'സംഗീതസുധാകര'
1509-1549-ല്‍ ലക്ഷ്മീനാരായണയുടെ 'സംഗീതസൂര്യോദയ'
1550-ല്‍ രാമമാഠ്യയുടെ 'സ്വരമേളകലാനിഥി'
1590-ല്‍ പുരന്തരികവിത്തലയുടെ 'സദ്‌രാഗചന്ദ്രോദയ'യും 'രാഗമഞ്ജരിയും'
1609-ല്‍ സോമനാഥയുടെ 'രാഗവിബോധ'
1614-ല്‍ ഗോവിന്ദദീക്ഷിതരുടെ 'സംഗീതസുധ'
1620-ല്‍ വെങ്കിടമഖിയുടെ 'ചതുര്‍ദണ്ഡിപ്രകാശിക'
1625-ല്‍ ദാമോദരയുടെ 'സംഗീതദര്‍പ്പണ'
1650-കളില്‍ സോമനാരായണയുടെ 'നാട്യചൂടാമണി'
1667-ല്‍ ഹൃദയനാരായണയുടെ 'ഹൃദയകൗതുക'
1700-കളില്‍ ബാസവപ്പനായിക്കിന്റെ 'ശിവതത്വരത്നാകര'
1700-കളില്‍ അഹോബാലയുടെ 'സംഗീതപാരിജാത'
1700-കളില്‍ ലോകനയുടെ 'രാഗതരംഗിണി'
1730-കളില്‍ തുലജായുടെ 'സംഗീതസാരാമൃത'
1800-കളില്‍ നാരായണതീര്‍ത്ഥരുടെ 'സംഗീതനാരായണ'
1800-കളില്‍ നാരായണകവിയുടെ 'സംഗീതസരണി'
1800-കളില്‍ ഗോപിനാഥയുടെ 'കവിചിന്താമണി'
1800-കളില്‍ ഗോവിന്ദയുടെ 'സംഗീതശാസ്ത്രസംക്ഷേപ'
'സംഗീതകാമദ' എന്ന താളിയോലഗ്രന്ഥം
'ഗീതാപ്രകാശ' എന്ന താളിയോലഗ്രന്ഥം
1900-കളില്‍ 'സംഗീതകൗമുദി'
'രാഗവര്‍ണനിരൂപണം' എന്ന താളിയോലഗ്രന്ഥം
'സംഗീതവിഷയ' എന്ന താളിയോലഗ്രന്ഥം
'രാഗസാഗര' എന്ന താളിയോലഗ്രന്ഥം
'രാഗപ്രദീപ' എന്ന താളിയോലഗ്രന്ഥം
1914-ല്‍ കാശിനാഥയുടെ 'രാഗകല്പദ്രുമാംഗുര'
1921-ല്‍ വിഷ്ണുശര്‍മ്മയുടെ 'അഭിനവരാഗമഞ്ജരി'
സുബ്ബരാമദീക്ഷിതരുടെ 'സംഗീതസമ്പ്രദായപ്രദര്‍ശിനി'
കെ വി ശ്രീനിവാസഅയ്യങ്കാരുടെ 'ഗാനഭാസ്കരം'
ശിംഗ്രാചാരി സഹോദരരുടെ 'ഗാനേന്ദുശേഖരം' & 'ഗായകലോചനം'
എ എം ചിന്നസ്വാമിമുദലിയാരുടെ 'Oriental Music'
Fox Strangways 'The music of Hindustan'
Clements 'Introduction to the study of Indian Music' & 'Ragas of Tanjore'
Swaroop 'The theory of Indian music'
Captain Day 'The music and musical instruments of South India and Deccan'
'കോഹലരഹസ്യം' താളിയോലഗ്രന്ഥം

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.