Caution


Sunday, July 19, 2015

വിശ്വംഭരി | 54-മതു മേളകര്‍ത്താരാഗം | 9-മതു ചക്രം ബ്രഹ്മ

ഹാടകാംബരിയുടെ പ്രതിമധ്യമരാഗം
മേളകര്‍ത്താപദ്ധതിയിലെ അമ്പത്തിനാലാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
ഒമ്പതാമത്തെ ചക്രം ബ്രഹ്മചക്രത്തിലെ ആറാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം വംശവതി
പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമ കാമവര്‍ദ്ധനിയുടെ സ്വരങ്ങള്‍
(ബ്രഹ്മചക്രത്തിലെ ധവളാംബരി, നാമനാരായണി, കാമവര്‍ദ്ധിനി, രാമപ്രിയ, ഗമനശ്രമ, വിശ്വംഭരി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ കാമവര്‍ദ്ധനിയുടെ സ്വരങ്ങള്‍ ആണു്)
ഉത്തരാംഗസ്വരങ്ങള്‍ പധനിസ ചലനാട്ടയുടെ സ്വരങ്ങള്‍
പ്രത്യേകത : ഷഡ്‌ശ്രുതിധൈവതം അടങ്ങിയ വിവാദിമേളരാഗം


VIDEO

നാമവിശേഷം

കടപയാദി പദ്ധതി പ്രകാരം യാദിനവയില്‍ വ=4, ശ=5, 45 എന്ന സംഖ്യ തിരിച്ചിട്ടാല്‍ തന്നെ 54-മതു മേളരാഗം.

രാഗലക്ഷണം

ഷഡ്ജം, ശുദ്ധഋഷഭം, അന്തരഗാന്ധാരം, പ്രതിമധ്യമം, പഞ്ചമം, ഷഡ്‌ശ്രുതിധൈവതം (കൈശികിനിഷാദത്തിന്റെ സ്ഥാനത്തു ധൈവതം പാടുന്ന രീതി) , കാകളിനിഷാദം , മേല്‍ഷഡ്‌ജം എന്നിവയാണു സ്വരങ്ങള്‍.

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'വിശ്വംഭരിതം ത്വയാഷ്ഠമൂര്‍ത്ത്യാ ശശ്വധനംആധീയതാം' എന്ന ഭാഗം
ശ്രീകോടീശ്വരയ്യരുടെ 'പരമാനന്ദ'



ശ്രീമുത്തുസ്വാമിദീക്ഷിതരുടെ 'ഭക്തവത്സലം'
ശ്രീബാലമുരളീകൃഷ്ണയുടെ 'ഭോശംഭോ തവഗുണ'

സംഗീതപാഠം

ലളിതഗാനങ്ങള്‍

ചലച്ചിത്രഗാനങ്ങള്‍

ജന്യരാഗങ്ങള്‍

പൂശകല്യാണി - സരിഗമപധനിസ - സനിപമഗരിസ
വിജയവസന്ത - സമപധനിസ - സനിപമഗസ
ശരദ്യുതി - സരിഗമപധനിധസ - സനിധപമഗരിസ
സുഢക്രിയ - സരിമപധസ - സധപമഗരിസ
സുന്ദരാംഗി - സരിഗപധനിസ - സനിധപഗരിസ
ഹേമാംഗി - സരിഗമധസ - സധമഗരിസ

.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.