Caution


Sunday, July 19, 2015

ഗമനശ്രമ | 53-മതു മേളകര്‍ത്താരാഗം | 9-മതു ചക്രം ബ്രഹ്മ

സൂര്യകാന്തത്തിന്റെ പ്രതിമധ്യമരാഗം
മേളകര്‍ത്താപദ്ധതിയിലെ അമ്പത്തിമൂന്നാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
ഒമ്പതാമത്തെ ചക്രം ബ്രഹ്മചക്രത്തിലെ അഞ്ചാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം ഗമകക്രിയ
പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമ കാമവര്‍ദ്ധനിയുടെ സ്വരങ്ങള്‍
(ബ്രഹ്മചക്രത്തിലെ ധവളാംബരി, നാമനാരായണി, കാമവര്‍ദ്ധിനി, രാമപ്രിയ, ഗമനശ്രമ, വിശ്വംഭരി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ കാമവര്‍ദ്ധനിയുടെ സ്വരങ്ങള്‍ ആണു്)
ഉത്തരാംഗസ്വരങ്ങള്‍ പധനിസ ശങ്കരാഭരണത്തിന്റെ സ്വരങ്ങള്‍
പ്രത്യേകത :


VIDEO

നാമവിശേഷം

കടപയാദി പദ്ധതി പ്രകാരം കാദിനവയില്‍ ഗ=3 പാദിനവയില്‍ മ=5, 35 എന്ന സംഖ്യ തിരിച്ചിട്ടാല്‍ തന്നെ 53-മതു മേളരാഗം.

രാഗലക്ഷണം

ഷഡ്ജം, ശുദ്ധഋഷഭം, അന്തരഗാന്ധാരം, പ്രതിമധ്യമം, പഞ്ചമം, ചതുശ്രുതിധൈവതം, കാകളിനിഷാദം , മേല്‍ഷഡ്‌ജം എന്നിവയാണു സ്വരങ്ങള്‍.

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'ചിദംബരഗമനശ്രമാപഹരണം കദംബരമണ മമ ദീയതാം' എന്ന ഭാഗം
ശ്രീകോടീശ്വരയ്യരുടെ 'ഇഹമേ സുഖം'



ശ്രീബാലമുരളീകൃഷ്ണയുടെ 'എന്നി മരുളു നീ'
ശ്രീമൈസൂര്‍ വസുദേവാചാര്യരുടെ 'ഇദി നികു ന്യായമാ'
ശ്രീബിഡരം കൃഷ്ണപ്പയുടെ 'പര്‍വതേശ മാം'

സംഗീതപാഠം

ലളിതഗാനങ്ങള്‍

ചലച്ചിത്രഗാനങ്ങള്‍

ജന്യരാഗങ്ങള്‍

അലങ്കാരി - സഗമധനിധസ - സനിധമഗസ
പത്മകല്യാണി - സഗപനിസ - സനിധപമഗസ
പൂര്‍വ്വികല്ല്യാണി - സരിഗമപധപസ - സനിധപമഗരിസ
ഭാട്ടിയാര്‍ - സധപധമപഗമധസ - രിനിധപമപഗരിസ
മേചകാംഗി - സരിഗമപധപനിസ - സനിപധപമഗരിസ
വിശാഖ - സരിഗമപധനിസ - സനിധനിമഗമരിസ
ശരഭധ്വജ - സരിഗമപധസ - സധപഗരിസ
സോഹിനി - സഗമധനിസ - സനിധമഗരിസ
ഹംസാനന്ദി - സരിഗമധനിസ - സനിധമഗരിസ

.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.