Caution


Sunday, July 19, 2015

ഷണ്മുഖപ്രിയ | 56-മതു മേളകര്‍ത്താരാഗം | 10-മതു ചക്രം ദിശി

നഠഭൈരവിയുടെ പ്രതിമധ്യമരാഗം
മേളകര്‍ത്താപദ്ധതിയിലെ അമ്പത്തിആറാത്തെ ക്രമസമ്പൂര്‍ണ്ണരാഗം
പത്താമത്തെ ചക്രം ദിശിചക്രത്തിലെ രണ്ടാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം ചാമരം
പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമ ഹൈമവതിയുടെ സ്വരങ്ങള്‍
(ദിശിചക്രത്തിലെ ശ്യാമളാംഗി, ഷണ്മുഖപ്രിയ, സിംഹേന്ദ്രമധ്യമം, ഹൈമവതി, ധര്‍മ്മവതി, നീതിമതി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ ഹൈമവതിയുടെ സ്വരങ്ങള്‍ ആണു്)
ഉത്തരാംഗസ്വരങ്ങള്‍ പധനിസ ഹനുമത്തോടിയുടെ സ്വരങ്ങള്‍
പ്രത്യേകത :


VIDEO

നാമവിശേഷം

കടപയാദി പദ്ധതി പ്രകാരം യാദിനവയില്‍ ഷ=6, പാദിനവയില്‍ മ=5 , 65 എന്ന സംഖ്യ തിരിച്ചിട്ടാലും 56-മതു മേളരാഗം.

രാഗലക്ഷണം

ഷഡ്ജം, ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, പ്രതിമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കൈശികിനിഷാദം, മേല്‍ഷഡ്‌ജം എന്നിവയാണു സ്വരങ്ങള്‍.

ഇതൊരു മൂര്‍ഛനാകാരക രാഗമാണു്. ഇതിലെ ഗാന്ധാരം, പഞ്ചമം, ധൈവതം എന്നീ സ്വരങ്ങളെ ആധാരഷഡ്ജമാക്കി ശ്രുതിഭേദം ചെയ്താല്‍ ശൂലിനി, ധേനുക, ചിത്രാംബരി എന്നീ രാഗങ്ങള്‍ ജനിക്കും.
ജണ്ടസ്വരപ്രയോഗങ്ങളും ഗഗ രിരി സസ നിനി - ഷഡ്ജവര്‍ജ്ജ്യപ്രയോഗങ്ങളും നിരി ഗരി നിരി നിധ - പ്രത്യാഹതഗമകങ്ങളും ഈ രാഗത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു.
സാര്‍വ്വകാലികവും ഭക്തിരസ പ്രധാവുമായ രാഗമാണു് ഷണ്‍മുഖപ്രിയ.

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'ഷണ്മുഖപ്രിയംഗുപ്രിയജനക ഹിരണ്മയാംഗ നത ശരഭംഗ' എന്ന ഭാഗം
ശ്രീകോടീശ്വരയ്യരുടെ 'സുഖമേ സുഖം'



ശ്രീമുത്തുസ്വാമിദീക്ഷിതരുടെ 'സിദ്ധിവിനായകം', 'മഹാസുരം', 'സദാശ്രയേ'
ശ്രീമുത്തയ്യഭാഗവതരുടെ 'വള്ളിനായക'
ശ്രീപാപനാശം ശിവന്റെ 'ഓം ശരണഭവ'
ശ്രീസ്വാതിതിരുനാളിന്റെ 'മാമവ കരുണയ'

സംഗീതപാഠം

ലളിതഗാനങ്ങള്‍

'തുഞ്ചന്‍പരമ്പിലെ തത്തെ' (മുടിയനായ പുത്രന്‍)
'മുല്ലയ്ക്കല്‍ ഭഗവതി' (പ്രദക്ഷിണം)
'സീതപ്പക്ഷിയ്ക്കു്' (ഓര്‍മ്മിക്കാന്‍ ഓമനിക്കാന്‍)
'സ്വാമിയേ അയ്യപ്പനേ' (അരവണ)
'മരുത്വാ മലയിതു' (ഗുരുദേവഗീതങ്ങള്‍)
79-ഓളം ഗാനങ്ങള്‍

ചലച്ചിത്രഗാനങ്ങള്‍

'ഗോപികാവസന്തം' (ഹിസു് ഹൈനസ്സു് അബ്ദുള്ള)
'ലീലാതിലകം ചാര്‍ത്തി' (പ്രശ്നം ഗുരുതരം)
'ആനക്കെടുപ്പത് പൊന്നുണ്ടേ' (ധനം)
'എത്ര പൂക്കാലമിനി' (രാക്കുയിലിന്‍ രാഗസദസ്സില്‍)
'ഉഷസ്സേ നീയെന്നെ വിളിക്കുകില്ലെങ്കില്‍ (പാദസരം)
44-ഓളം ഗാനങ്ങള്‍

ജന്യരാഗങ്ങള്‍

കോകിലാണ്ടി - സഗമധനിസ - സനിധപമഗസ
ഗരിഗദ്യ - നിസഗമപധനി - ധപമഗരിസ
ഗോപിഗടിലകം - സരിഗമപനിസ - സനിപമഗരസ
ചിന്താമണി - സഗരിഗമഗരിഗപമപധസിസ - സനധപമഗരിസ
ധനകാരി - സഗപധനിസ - സനിധമഗസ
ഭാഷിണി - സഗരിഗമപധനിസ - സനിധപമഗരിസ
രാജേശ്വരി - സരിഗപനിസ - സനിധപമഗസ
വസുകാരി - സഗമപധനിസ - സനിധമഗസ
ഷണ്മുഖി - സരിഗമധനിസ - സനിധമഗരിസ
സമുദ്രപ്രിയ - സഗമപനിസ - സനിപമഗസ
സുമനീശരഞ്ജനി -  സഗമപനിസ - സനിപമഗസ

.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.