Caution


Thursday, July 23, 2015

നാസികാഭൂഷണി | 70-മതു മേളകര്‍ത്താരാഗം | 12-മതു ചക്രം ആദിത്യ

വാഗധീശ്വരിയുടെ പ്രതിമധ്യമരാഗം.
മേളകര്‍ത്താപദ്ധതിയിലെ എഴുപതാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
പന്ത്രണ്ടാമത്തേതും അവസാനത്തേതും ആയ ചക്രം ആദിത്യചക്രത്തിലെ നാലാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം നാസാമണി
പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമ രസികപ്രിയയുടെ സ്വരങ്ങള്‍
(ആദിത്യചക്രത്തിലെ സുചരിത്ര, ജ്യോതിസ്വരൂപിണി, ധാതുവര്‍ദ്ധിനി, നാസികാഭൂഷണി, കോസലം, രസികപ്രിയ എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ രസികപ്രിയയുടെ സ്വരങ്ങള്‍ ആണു്)
ഉത്തരാംഗസ്വരങ്ങള്‍ പധനിസ ഖരഹരപ്രിയയുടെ സ്വരങ്ങള്‍
പ്രത്യേകത : വിവാദിസ്വരമായ ഷഡ്‌ശ്രുതിഋഷഭം അടങ്ങിയ വിവാദിമേളരാഗം


VIDEO

നാമവിശേഷം

കടപയാദി പദ്ധതി പ്രകാരം ടാദിനവയില്‍ ന=0, യാദിനവയില്‍ സ=7, 07 എന്ന സംഖ്യ തിരിച്ചിട്ടാല്‍ 70-മതു മേളരാഗം.

രാഗലക്ഷണം

ഷഡ്ജം, ഷഡ്ശ്രുതിഋഷഭം, (സാധാരണഗാന്ധരത്തിന്റെ ശ്രുതിസ്ഥാനത്തു ഋഷഭം പാടുന്ന രീതി), അന്തരഗാന്ധാരം, പ്രതിമധ്യമം, പഞ്ചമം, ചതുശ്രുതിധൈവതം, കൈശികിനിഷാദം, മേല്‍ഷഡ്‌ജം എന്നിവയാണു സ്വരങ്ങള്‍

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'സുഖേന ആസികാഭൂഷണം ഹി സതാം മുഖേ നാസികേവ വിവസന‍‍' എന്ന ഭാഗം
ശ്രീകോടീശ്വരയ്യരുടെ 'തന്തരുള്‍'



ശ്രീബാലമുരളീകൃഷ്ണ 'അംബികം ഉപാസേ'
ശ്രീത്യാഗരാജസ്വാമികള്‍ 'മാരവൈരി രമണി'
ശ്രീമുത്തുസ്വാമിദീക്ഷിതര്‍ 'ശ്രീരാമ സരസ്വതി'

സംഗീതപാഠം

ലളിതഗാനങ്ങള്‍

ചലച്ചിത്രഗാനങ്ങള്‍

ജന്യരാഗങ്ങള്‍

തിലകമന്ദാരി - സരിമപധസ - സധപമഗരിസ
മരതകഗൗള - സരിമപധനിസ - സനിധപമഗരിസ

.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.