Caution


Friday, June 26, 2015

ധീരശങ്കരാഭരണം | 29-മതു മേളകര്‍ത്താരാഗം | 5-മതു ചക്രം ബാണ

മേളകര്‍ത്താപദ്ധതിയിലെ ഇരുപത്തിയൊമ്പതാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
ദീക്ഷിതര്‍ പദ്ധതിയിലെ നാമം ധീരശങ്കരാഭരണം തന്നെ
പണ്ടുകാലത്തു് ഇതു് പഴംപഞ്ചരം എന്ന പേരിലായിരുന്നു തമിഴില്‍ അറിയപ്പെട്ടിരുന്നതു്
മേളകര്‍ത്താരാഗപദ്ധതി ഉടലെടുക്കുന്നതിനു മുന്‍പുതന്നെ പ്രസിദ്ധി ആര്‍ജ്ജിച്ചിരുന്ന രാഗം
അഞ്ചാമത്തെ ചക്രം ബാണചക്രത്തിലെ അഞ്ചാമതു രാഗം
പൂര്‍വ്വാംഗസ്വരങ്ങള്‍ ധീരശങ്കരാഭരണത്തിന്റെ സ്വരങ്ങള്‍
(ബാണചക്രത്തിലെ മാരരഞ്ജനി, ചാരുകേശി, സരസാംഗി, ഹരികാംബോജി, ധീരശങ്കരാഭരണം, നാഗനന്ദിനി  എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ ധീരശങ്കരാഭരണത്തിന്റെ തന്നെ)
ചക്രത്തിലെ അഞ്ചാം രാഗം ആയതിനാല്‍ ഉത്തരാംഗസ്വരങ്ങള്‍ ശങ്കരാഭരണത്തിന്റെ തന്നെ സ്വരങ്ങള്‍
പ്രത്യേകത :
പ്രതിമധ്യമരാഗം : മേചകല്യാണി (കടപയാദി സംഖ്യ ശരിയാകാനാണു് കല്യാണി എന്ന പേരിനു മുന്നില്‍ മേച എന്നു വന്നതു് )




നാമവിശേഷം

ധീരനായ ശങ്കരനു (ശിവന്‍) ആഭരണം എന്നര്‍ത്ഥം. കടപയാദി സംഖ്യ പ്രകാരം ടാദിനവയില്‍ ധ=9 ര=2. 92 തിരിച്ചിട്ടാല്‍ 29-മതു മേളകര്‍ത്താരാഗം

രാഗലക്ഷണം

ഷഡ്ജം, ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ചതുശ്രുതിധൈവതം, കാകളിനിഷാദം, മേല്‍ഷഡ്‌ജം.

ഇരുപത്തിയൊമ്പതാമത്തെ മേളകര്‍ത്താരാഗമായ ശങ്കരാഭരണം കച്ചേരികളിലൂടെ പ്രധാനരാഗമായി പ്രസിദ്ധിയാര്‍ജ്ജിച്ച രാഗമാണു്

പാശ്ചാത്യസംഗീതത്തില്‍ സംഗീതപഠനം തുടങ്ങുന്നതു് 'മേജര്‍ സ്കെയില്‍ ' എന്നറിയപ്പെടുന്ന ശങ്കരാഭരണത്തിലാണു്. ഹിന്ദുസ്ഥാനിയിലെ 'ബിലാവല്‍ഥാട്ടു് ' ഇതിനു തുല്യമാണു്.

ഈ രാഗത്തിന്റെ ജീവസ്വരം അന്തരഗാന്ധാരം. ഷഡ്ജം, പഞ്ചമം, മധ്യമം, താരഷഡ്ജം എന്നിവയാണു് പ്രധാന ഗ്രഹസ്വരങ്ങള്‍. അന്തരഗാന്ധാരവും ശുദ്ധമധ്യമവും തൊട്ടുതൊട്ടു നില്‍ക്കുന്നതിനാല്‍ ഗാന്ധാരത്തിനു് 'ഗമകം' കൊടുത്തു് പാടരുതു്.

ശങ്കരാഭരണത്തിലെ ഋഷഭം, ഗാന്ധാരം, മധ്യമം, പഞ്ചമം, ധൈവതം എന്നീ സ്വരങ്ങളെ ആധാരമാക്കി ശ്രുതിഭേദം ചെയ്താല്‍ ഖരഹരപ്രിയ, തോഡി, കല്ല്യാണി, ഹരികാംബോജി, നഠഭൈരവി എന്നീ രാഗങ്ങള്‍ ജനിക്കും. മധ്യമം പാടുന്നതു് പ്രത്യേക രീതിയീലാണു്.

സംഗീതപാഠം

'ശക്തസഹിത ഗണപതീം ശങ്കരാദി സേവിതം' എന്ന മുത്തുസ്വാമിദീക്ഷിതരുടെ നോട്ടുസ്വരഗീതം (ഏകതാളം)
'സന്തതം പാഹിമാം' (രൂപകതാളം)
'ശ്യാമളേമീനാക്ഷി' (ത്രിപുടതാളം)
'ജതിസ്വരങ്ങള്‍' (രൂപകതാളം)

പട്ടണം സുബ്രഹ്മണ്യയ്യര്‍ ചിട്ടപ്പെടുത്തിയ നവരാഗമാലികയില്‍ ആദ്യരാഗം കേദാരം, രണ്ടാം രാഗം ശങ്കരാഭരണം, മൂന്നാം രാഗം കല്ല്യാണി, നാലാം രാഗം ബേഗഡ, അഞ്ചാം രാഗം കാംബോജി, ആറാം രാഗം യദുകുലകാംബോജി, എട്ടാം രാഗം മോഹനം,  ഒമ്പതാം രാഗം ശ്രീരാഗം എന്നിവയാണു്.

'സാമിനിന്നെ കോരി ച്‌സാല മരുലു കൊന്ന ദീറ' എന്ന വീണ കുപ്പയ്യരുടെ വര്‍ണ്ണം
'ച്‌സലമേല ജേസേവുറാ സരസകുറാ സാമി' എന്ന ശ്രീസ്വാതിതിരുനാള്‍ അടതാളവര്‍ണ്ണം

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'ധീരശങ്കരാഭരണസമം ത്വാം ഘൊരശങ്കയാനൊ ജാനേ' എന്ന ഭാഗം ശങ്കരാഭരണത്തിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നതു്
ശ്രീത്യാഗരാജസ്വാമിയുടെ 'എന്തുകുപെദ്ദല'
ശ്രീശ്യാമശാസ്ത്രികളുടെ 'സരോജദളനേത്രി'
ശ്രീമുത്തുസ്വാമിദീക്ഷിതരുടെ 'ശ്രീകലാംബികായാ'
ശ്രീസുബ്ബരാമദീക്ഷിതരുടെ 'ശങ്കരാചാര്യം'.
ശ്രീ ത്യാഗരാജസ്വാമികള്‍ രചിച്ച 'സ്വരരാഗസുധാരസയുതഭക്തി'

ലളിതഗാനങ്ങള്‍

ഓണക്കോടി (ഒരു കരിമൊട്ടിന്റെ)
മനസ്സിനുള്ളില്‍ (ശ്രീഅയ്യപ്പഗാനങ്ങള്‍ ഗംഗയാര്‍)
ഹരിഹരസുതനെ (അയ്യപ്പഗാനങ്ങള്‍)
ഹരേകൃഷ്ണ (ഹരേകൃഷ്ണ)
അമ്പിളിക്കല തുമ്പ ചൂടിന (സന്ധ്യാഞ്ജലി)
തൃശ്ശിവപേരൂരില്‍ (ശംഖു തീര്‍ത്ഥം)

70-ഓളം ഗാനങ്ങള്‍

ചലച്ചിത്രഗാനങ്ങള്‍

'മാണിക്യവീണയുമായെന്‍ മനസ്സിന്റെ' (കാട്ടുപൂക്കള്‍ )
'നീ മധു പകരൂ മലര്‍ ചൊരിയൂ'‌ (മൂടല്‍ മഞ്ഞു് )
അല്ലിയാമ്പല്‍ക്കടവില്‍ (റോസി)
സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാണീ (ദത്തുപുത്രന്‍ )
പൊന്‍വെയില്‍ (നൃത്തശാല)
ആയിരം കണ്ണുമായ് (നോക്കെത്താദൂരത്തു് കണ്ണും നട്ട് )
കുന്നിമണിച്ചെപ്പു തുറന്നെന്നെ (പൊന്‍മുട്ടയിടുന്ന താറാവ് )
അമ്പലപ്പുഴെ (അദ്വൈതം)
ദേവകന്യക (ഈ പുഴയും കടന്നു് )
പിണക്കമാണോ (അനന്തഭദ്രം)
എന്തുപറഞ്ഞാലും (അച്ചുവിന്റെ അമ്മ)

52-ഓളം ഗാനങ്ങള്‍

ജന്യരാഗങ്ങള്‍

അഠാണ - സരിമപനിസ - സനിധാപമപഗാരിസ
ആനന്ദരൂപ - സരിഗപധനിസ - സനിധപഗരിസ
ആരഭി - സരിമപധസ - സനിധപമഗരിസ
കദനകുദൂഹലം - സരിമധനിഗപസ - സനിധപമഗരിസ
കദൂഹലം - സരിമനിധപനിസ - സനിധപമഗരിസ
കന്നഡ - സഗമപമധനിസ - സനിസധപമഗമരിസ
കുമാരിപ്രിയ - സഗമധനിസ - സനിധമഗമരിസ
കുറിഞ്ചി - സനിസരിഗമപധ - ധപമഗരിസനിസ
കുസുമവിചിത്ര - സഗരിഗമപനിപധനിസ - സധനിധമഗപമഗരിസ
കേദാരം - സമഗമപനിസ - സനിപമഗാരിസ
കോകിലഭാഷിണി - സരിഗപമധനി - സനിപമഗമരിസ
കോലാഹലം - സപമഗമപധനിസ - സനിധപമഗരിസ
ഗജഗൗരി - സരിമഗമനിപധസ - സനിധപമപമഗരിസ
ഗരുഡധ്വനി - സരിഗമപധനിസ - സധപഗരിസ
ഗൗധമല്ലാര്‍ - സരിമപധസ - സനിസഗരിസ
ഛായ - സപമപദപനിരിസ - സധപമപധപഗമരിസ
ഛായാശങ്കരാഭരണം - സരിമപധനിസ - സനിധപമഗരിസ
ജനരഞ്ജനി - സരിഗമപധപനിസ - സധപമരിസ
ജുലാവ് - പധനിസരിഗമപ - മഗരിസനിധപമ
താണ്ഡവം - സഗപധനിസ - സനിധപഗസ
ദുര്‍വ്വാംഗി - സരിമപധസ - സനിധപമഗരിസ
ദേവഗാന്ധാരി - സരിമപധസ - സനിധാപമാഗരി,സ
ധര്‍മ്മലഖി -സമപധനിസ - സനിധപഗസ
നവരോജ് - പധനിസരിഗമപ - മഗരിസനിധപ
നാഗധ്വനി - സരിസമഗമപനിധനിസ - സനിധനിപമഗരിസ
നാദഭൂഷണി - സരിമപധനിസ - സധപമരിസ
നാരായണദേശാക്ഷി - സരിമഗരിഗമപധനിസ - സനിധപമഗരിസ
നിരോഷ്ഠ - സരിഗധനിസ - സനിധഗരിസ
നീലാംബരി - സരിഗമപധപനിസ - സനിപമഗരിഗസ
പഹാഡി - സരിഗപധപധസ - നിധപഗമഗരിസനിധപധസ
പൂര്‍ണ്ണഗൗള - സരിഗമപനിധനിപധനിസ - സനിധപമഗരിസ
പൂര്‍ണ്ണചന്ദ്രിക - സരിഗമപധപസ - സനിപമരിഗമരിസ
ബംഗാള - സരിഗമപമരിപസ - സനിപമരിഗരിസ
ബിലഹരി - സരിഗപധസ - സനിധപമഗരിസ
ബുദ്ധമനോഹരി - സരിഗമസപസ - സപമഗരിസ
ബുദ്ധരഞ്ജനി - സരിഗമപസ - സനിപമഗമരിസ
ബെഹാഗ് - സഗമപനിധനിസ - സനി,ധപമഗമഗാരിസ
ബെഹാഗ്‌ദേശികം- സരിഗമമ2പധനിസ - സനിധപമ2മഗരിസ
ബേഗഡ - സഗരിഗമപധപസ - സനി഻ധപമാഗരിസ
മാണ്ട് - സഗമപധസ - സനിധപമഗരിസ
മായാദ്രവില - സരിഗമപധനിസ - സനിപമപഗമരിസ
മോഹനധ്വനി - സരിപധസ - സനിപധപഗരിസ
രത്നഭൂഷണി - സരിഗമപസ - സപമഗരിസ
റീതുവിലാസ - സഗമപധനിസ - സനിധപമഗസ
ലഹരി - സരിഗപധസ - സധപമഗരിസ
വല്ലഭി - സരിഗപധനിസ - സനിധനിധപമപഗമരിസ
വസന്തമാല - സരിമപനിസ - സധപമരിസ
വിലാസിനി - സരിഗപനിസ - സനിപമഗരിസ
വിവര്‍ദ്ധനി - സരിമപസ - സനിധപമഗരിസ
വീരപ്രതാപ - സഗമപധസ - സനിധപമഗരിസ
വേദാന്തഗമന - സഗമപനിസ -സസനിപമഗസ
ശങ്കര - സഗപസ - സനിധഗപരിഗസ
ശങ്കരമോഹന - സനിഗപനിധസനി - സധപഗരിസ
ശങ്കരി - സഗപനിസ - സനിപഗസ
ശുദ്ധമാളവി - സരിഗമപനിസ - സധനിപമഗരിസ
ശുദ്ധവസന്ത - സരിഗമപനിസ - സനിധനിപമഗസ
ശുദ്ധസാരംഗ് - സരിഗമപധനിധസ - സധപമരിഗരിസ
ശുദ്ധസാവേരി - സരിമപധസ - സധപമരിസ
സാരംഗമല്ലാര്‍ - സരിമപധനിസ - സനിധപമരിസനിസ
സിന്ധു - സമപധസ - സനിധമപമഗരിസ
സിന്ധുമണ്ഡാരി - സരിഗമപസ - സനിധപഗമപമരിസ
സുരനന്ദിനി - സരിഗപധനിസ - സനിധപഗരിസ
സുരരഞ്ജനി - സഗപരിമധസ - സനിധപമഗരിസ
ഹംസധ്വനി - സരിഗപനിസ - സനിപഗരിസ
ഹംസവിനോദിനി - സരിഗമധനിസ - സനിധപമഗരിസ
ഹിന്ദുസ്ഥാനിബിഹാഗ് - സഗമപനിസ - സനിധപമഗരിസ
ഹേമന്ദ് - നിസധനിസഗമധനിസ - സനിധപമഗരിസ

.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.