മേളകര്‍ത്താരാഗങ്ങളെപ്പറ്റി പറയുമ്പോള്‍ മഹാവൈദ്യനാഥ അയ്യരെപ്പറ്റി രണ്ടു വാക്കു പറയാതിരിക്കാന്‍ വയ്യ.
72 മേളകര്‍ത്താരാഗങ്ങളെ അധാരമാക്കി അദ്ദേഹം എഴുതി പാടി ചിട്ടപ്പെടുത്തിയ മേളകര്‍ത്താരാഗമാലികയെ വെല്ലാന്‍ നാളിതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല എന്നു മാത്രമല്ല എം എസ് സുബ്ബുലക്ഷ്മി അല്ലാതെ മറ്റാരും 72 രാഗങ്ങളും രാഗമാലികയായി ഒറ്റയിരിപ്പിനു ആലപിച്ചു. 1989 ല്‍ ഇതു ഗ്രാമഫോണ്‍ കമ്പനി എല്‍ പി റെക്കോര്‍ഡായി വിപണിയില്‍ ഇറക്കി. അതു കാസറ്റായും ലഭ്യമായിരുന്നു. പില്‍ക്കാലത്തു് അതു രണ്ടു സി ഡി യിലായി ശുദ്ധമധ്യമ മേലരാഗമാലികയെന്നു പ്രിതിമധ്യമമേളരാഗമാലികയെന്നു പ്രസിദ്ധീകരിക്കപ്പെട്ടു.
1844 - 1892 AD കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ശ്രീ മഹാ വൈദ്യനാഥ ശിവന്‍ ശിവഭക്തനും സംഗീതജ്ഞനും ആയിരുന്ന പഞ്ചനടഅയ്യരുടെ നാലു മക്കളില്‍ മൂന്നാമത്തെ സന്തതിയായി ജനിച്ചു. വൈദ്യനാഥശിവനും ജ്യേഷ്ഠന്‍ രാമസ്വാമിശിവനും സംഗീതം അഭ്യസിച്ചിരുന്നതു് ത്യാഗരാജസ്വാമിയുടെ ശിഷ്യനായ മനമ്പുചവാടി വെങ്കടസുബ്ബയ്യരില്‍ നിന്നും ആയിരുന്നു.
സമ്പൂര്‍ണ്ണത്രിസ്ഥായി സഞ്ചാരത്തിലും ആറു കാലത്തിലും പാടാനുള്ള കഴിവു വൈദ്യനാഥശിവന്റെ പ്രത്യേകതയായിരുന്നു. 12-മത്തെ വയസ്സില്‍ ആദ്യ കച്ചേരി നടത്തി. സദസ്സില്‍ സന്നിഹിതരായിരുന്ന തിരുവാദുരൈ മഠാധിപരായിരുന്ന സുബ്രഹ്മണ്യ ദേശികരും അമ്പലവന ദേശകരും ശിവന്റെ കഴിവിനു അംഗീകാരമായി അദ്ദേഹത്തിനു 'മഹാ' പട്ടം നല്‍കി ആദരിച്ചു.
ജനരഞ്ജനിയിലെ 'പാഹീമാം ശ്രീരാജരാജേശ്വരി', ശങ്കരാഭരണത്തിലെ 'മുത്തുകുമാരനേ', ബിലഹരിയിലെ 'മലമുരുകനെ', ചക്രവാകത്തിലെ 'ഉനടു പാദം തുണയേ' എന്നീ പ്രസിദ്ധമായ കൃതികള്‍ മഹാവൈദ്യനാഥശിവന്‍ രചിച്ചതാണു്.
കര്‍ണ്ണാടകസംഗീതത്തിലേക്കു് മഹാവൈദ്യനാഥശിവന്റെ ഏറ്റവും മികച്ച സംഭാവന 72 മേളരാഗമാലികയാണു്. ഇതിന്റെ പല്ലവി ശ്രീരാഗത്തിലാണു്. അനുപല്ലവി ഇല്ല. തുടര്‍ന്നു വരുന്ന ജതിസ്വങ്ങള്‍ക്കു ശേഷം ചരണം ആയിട്ടാണു് 72 മേളരാഗങ്ങളും ഓരോ വരിയും ചിട്ടസ്വരങ്ങളും ആയി ചിട്ടപ്പെടുത്തിയിരിക്കുന്നതു്. പൂര്‍വ്വാംഗസ്വരങ്ങള്‍ ഒന്നു തന്നെയും ഉത്തരാംഗസ്വരങ്ങള്‍ മാറിമാറി വരുകയും ചെയ്യുന്ന ഒരു ചക്രത്തില്‍ നിന്നും അടുത്ത ചക്രത്തിലേക്കു മാറുന്നതിന്നിടയില്‍ പല്ലവി ആവര്‍ത്തിക്കും. ശുദ്ധമധ്യമരാഗങ്ങളില്‍ നിന്നു പ്രതിമധ്യമരാഗങ്ങളിലേക്കു കടക്കുന്നതിനിടയില്‍ പല്ലവിയോടൊപ്പം ജതിസ്വരങ്ങളും ആലപിക്കും.
72 മേളകര്‍ത്താരാഗങ്ങളില്‍ മറ്റൊരു രാഗമാലികയുടെ കര്‍ത്താവു് ലാവണി വെങ്കിടറാവു അതിനു പേരു് കൊടുത്തിരിക്കുന്നതു് ബഹൂത്തരമേളകര്‍ത്താരാഗം എന്നാണു്. ഇതു് മറാത്തി ഭാഷയിലാണു രചിക്കപ്പെട്ടിരിക്കുന്ന
72 മേളരാഗങ്ങള്‍ എല്ലാത്തിലും പ്രത്യേകം കൃതികള്‍ രിചിച്ചിരിക്കുന്നതായി കാണുന്ന മറ്റു സംഗീതജ്ഞര്‍ ശ്രീകോടീശ്വരയ്യരും ശ്രീബാലമുരളീകൃഷ്ണയുമാണു്.
.

No comments:
Post a Comment
ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.