Caution


Sunday, July 5, 2015

ഷഢ്വിധമാര്‍ഗ്ഗണി | 46-മതു മേളകര്‍ത്താരാഗം | 8-മതു ചക്രം വസു

നാടകപ്രിയയുടെ പ്രതിമധ്യമരാഗം
മേളകര്‍ത്താപദ്ധതിയിലെ നാല്പത്തിആറാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
എട്ടാമത്തെ ചക്രം വസുചക്രത്തിലെ നാലാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം സ്തവരാജം
പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമ ഭവപ്രിയയുടെ സ്വരങ്ങള്‍
(വസുചക്രത്തിലെ ഗവാംബോധി, ഭവപ്രിയ, ശുഭവന്തുവരാളി, ഷഢ്വിധമാര്‍ഗ്ഗണി, സുവര്‍ണ്ണാംഗി, ദിവ്യമണി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ ഭവപ്രിയയുടെ സ്വരങ്ങള്‍ ആണു്)
ഉത്തരാംഗസ്വരങ്ങള്‍ പധനിസ ഖരഹരപ്രിയയുടെ സ്വരങ്ങള്‍
പ്രത്യേകത :


VIDEO

നാമവിശേഷം

കടപയാദി പദ്ധതി പ്രകാരം യാദിനവയില്‍ ഷ=6 യാദിനവയില്‍ വ=4, 64 എന്ന സംഖ്യ തിരിച്ചിട്ടാല്‍ തന്നെ 46-മതു മേളരാഗം.

രാഗലക്ഷണം

ഷഡ്ജം, ശുദ്ധഋഷഭം, സാധാരണഗാന്ധാരം, പ്രതിമധ്യമം, പഞ്ചമം, ചതുശ്രുതിധൈവതം, കൈശികിഷാദം, മേല്‍ഷഡ്‌ജം എന്നിവയാണു സ്വരങ്ങള്‍.

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'സദയേ ഷഢ്വിധമാര്‍ഗ്ഗിണി മനുജേ ഹൃദയഗ ന കുര്‍വ്വേ സന്ദേഹം' എന്ന ഭാഗം
ശ്രീകോടീശ്വരയ്യരുടെ 'അന്തരംഗ ഭക്തി'



ശ്രീബാലമുരളീകൃഷ്ണയുടെ 'ഹൈമവതിം ഭജ'
ശ്രീലക്ഷ്മണന്‍ പിള്ളയുടെ 'എപ്പോതു അരുള്‍വായ് '

സംഗീതപാഠം

ലളിതഗാനങ്ങള്‍

ചലച്ചിത്രഗാനങ്ങള്‍

ജന്യരാഗങ്ങള്‍

ഇന്ദുധന്യാസി - സഗമധനിസ - സനിധപധമഗരിസ
ഗണഹേമാവതി - സഗമപനിസ - സനിധപമഗസ
തീവ്രവാഹിനി - സരിഗമപധനിസ - സനിധപമഗരിഗമരിസ
ശ്രാകാന്തി - സഗമപധനിസ - സനിധപമഗസ
.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.