Caution


Sunday, July 5, 2015

ശുഭപന്തുവരാളി | 45മതു മേളകര്‍ത്താരാഗം | 8-മതു ചക്രം വസു

ധേനുകയുടെ പ്രതിമധ്യമരാഗം
മേളകര്‍ത്താപദ്ധതിയിലെ നാല്പത്തിഅഞ്ചാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
എട്ടാമത്തെ ചക്രം വസുചക്രത്തിലെ മൂന്നാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം ശൈവപന്തുവരാളി
പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമ ഭവപ്രിയയുടെ സ്വരങ്ങള്‍
(വസുചക്രത്തിലെ ഗവാംബോധി, ഭവപ്രിയ, ശുഭവന്തുവരാളി, ഷഡ്വിധമാര്‍ഗ്ഗണി, സുവര്‍ണ്ണാംഗി, ദിവ്യമണി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ ഭവപ്രിയയുടെ സ്വരങ്ങള്‍ ആണു്)
ഉത്തരാംഗസ്വരങ്ങള്‍ പധനിസ മായാമാളവഗൗളയുടെ സ്വരങ്ങള്‍
പ്രത്യേകത :


You Tube Video

രാഗവിവരണം ഇവിടെ കേള്‍ക്കാം

നാമവിശേഷം

കടപയാദി പദ്ധതി പ്രകാരം യാദിനവയില്‍ ശ=5 പാദിനവയില്‍ ഭ=4, 54 എന്ന സംഖ്യ തിരിച്ചിട്ടാല്‍ തന്നെ 45-മതു മേളരാഗം.

രാഗലക്ഷണം

ഷഡ്ജം, ശുദ്ധഋഷഭം, സാധാരണഗാന്ധാരം, പ്രതിമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കാകളിനിഷാദം, മേല്‍ഷഡ്‌ജം എന്നിവയാണു സ്വരങ്ങള്‍.

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'സര്‍വ്വശുഭാപം തു വരാളികാക്ഷം കുര്‍വ്വനുഗ്രഹം ത്വാം വന്ദേഹം' എന്ന ഭാഗം
ശ്രീകോടീശ്വരയ്യരുടെ 'വേലനേ''

സംഗീതപാഠം

ലളിതഗാനങ്ങള്‍

ചലച്ചിത്രഗാനങ്ങള്‍

'മംഗളദീപവുമായ് തൃക്കാര്‍ത്തിക, (കൈക്കുടന്ന നിലാവ്)
'ശ്രീപാദമേ ഗതി ജഗദംബികേ, (തട്ടകം)
'മൗനമേ നിറയും മൗനമേ, (തകര)
ഒരേ കടല്‍ എന്ന സിനിമയിലെ എല്ലാ ഗാനങ്ങളും

ജന്യരാഗങ്ങള്‍

അരുണാംഗി - സരിമപനിധസ - സനിധപമഗരിസ
കുമുദചന്ദ്രിക - സഗമധസ - സനിധമഗരിസ
ഛായരഞ്ജനി - സഗമപനിസ - സനിധപമഗസ
ജാലകേശരി - സരിമപധനിസ - സധപമരിസ
ധൗരേയനി - സരിഗമനിസ - സനിധപമഗരിസ
പര്‍പതി - സഗമപനിസ - സനിപമഗസ
ബന്ധുവരാളി -  സമസനിധപമ - ധമഗരിസ
ഭാനുകീരവാണി -  സരിഗമപധനിസ - സനിധമഗരിസ
ഭാനുധന്യാസി - സരിഗമനിധനി - ധപമഗരിസനിസ
മഹാനന്ദിനി - സഗമഗപധനിസ - സധനിധപമഗരിസ
ശേഖരചന്ദ്രിക - സരിഗമധനിസ - സനിധമഗരിസ
ഹിന്ദുസ്ഥാനിതോടി - നിരിഗമധനിസ - സനിധപമഗരിസ
.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.