Caution


Friday, June 12, 2015

യാഗപ്രിയ | 31-മതു മേളകര്‍ത്താരാഗം | 6-മതു ചക്രം ഋതു

മേളകര്‍ത്താപദ്ധതിയിലെ മുപ്പത്തിയൊന്നാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
ആറാമത്തെ ചക്രം ഋതുചക്രത്തിലെ ആദ്യ രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം കലാവതി
പൂര്‍വ്വാംഗസ്വരങ്ങള്‍ ചലനാട്ടയുടെ സ്വരങ്ങള്‍
(ഋതുചക്രത്തിലെ യാഗപ്രിയ, രാഗവര്‍ദ്ധിനി, ഗാംഗേയഭൂഷണി, വാഗധീശ്വരി, ശൂലിനി, ചലനാട്ട എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ ചലനാട്ടയുടേതു തന്നെ)
ഉത്തരാംഗസ്വരങ്ങള്‍ കനകാംഗിയുടെ സ്വരങ്ങള്‍
(ഓരോ ചക്രത്തിലും ഒന്നാമതു രാഗം ആയ കനകാംഗി, സേനാവതി, ഗായകപ്രിയ, നഠഭൈരവി, ചാരുകേശി, രാഗവര്‍ദ്ധനി എന്നിവയിലും അവയുടെ പ്രതിമധ്യമരാഗങ്ങളായ സാലകം, ഗവാംബോധി, ധവളാംബരി, ശ്യാമളാംഗി, കാന്താമണി, സുചരിത എന്നിവയിലും ഉത്തരമേളസ്വരങ്ങള്‍ കനകാംഗിയുടേതാണു്)
പ്രത്യേകത : ഷഡ്‌ശ്രുതിഋഷഭവും ശുദ്ധനിഷാദവും അടങ്ങിയ വിവാദിമേളരാഗം
പ്രതിമധ്യമരാഗം : സുചരിത




നാമവിശേഷം

യാഗങ്ങളില്‍ പങ്കെടുക്കുന്നതു ഇഷ്ടപ്പെടുന്ന ദേവന്മാര്‍ എന്നാണു പേരു സൂചിപ്പിക്കുന്നതു്. കടപയാദി സംഖ്യ പ്രകാരം യാദിനവയില്‍ യ=1 കാദിനവയില്‍ ഗ=3. അതിനാല്‍ കിട്ടുന്ന 13 എന്നതു തിരിച്ചിട്ടാല്‍ 31-മതു മേളകര്‍ത്താരാഗം.

രാഗലക്ഷണം

ഷഡ്ജം, ഷഡ്ശ്രുതിഋഷഭം (സാധാരണഗാന്ധാരത്തിന്റെ ശ്രുതിസ്ഥാനത്തു ഋഷഭം പാടുന്നതു് ), അന്തരഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധധൈവതം, ശുദ്ധനിഷാദം (ചതുശ്രുതിധൈവതത്തിന്റെ ശ്രുതിസ്ഥാനത്തു നിഷാദം പാടുന്നതു് ). ഇതില്‍ പൂര്‍വ്വാംഗത്തില്‍ ഋഷഭ-ഗാന്ധാര ഇടവേളയും ഉത്തരാംഗത്തില്‍ ധൈവത-നിഷാദവും ഇടവേളയും വളരെ ചുരുങ്ങിയതാണു്. അതിനാല്‍ രാഗസഞ്ജാരം വളരെ ശ്രമകരമാണു്.

സംഗീതപാഠം

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'യാഗപ്രിയാമരത്യാഗപ്രീയം വിധിം ദ്രാഗപ്രിയേണ ശിക്ഷിതവാനസി‍' എന്ന ഭാഗം യാഗപ്രിയയിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നതു്.
72 മേളകര്‍ത്താരാഗങ്ങളിലും കീര്‍ത്തനങ്ങള്‍ രചിച്ചിട്ടുള്ള ശ്രീകോടീശ്വരയ്യരുടെ 'ശംഭോസദാശിവസുതമുരാര'
മുത്തുസ്വാമി ദീക്ഷിതരുടെ 'കലാവതി കമലസ്യനു'
ബാലമുരളീകൃഷ്ണയുടെ 'യശിദയംവന്ദേ'

ലളിതഗാനങ്ങള്‍

ചലച്ചിത്രഗാനങ്ങള്‍

ജന്യരാഗങ്ങള്‍

കളഹംസ - സരിഗമപധസ - സനിധപമഗരിസ
ദേശരഞ്ജനി - സരിമപധനിസ - സനിധപമരിസ
ദേശ്യതോടി - സഗമപധനിസ - സനിധപമഗരിസ
ധമരുകപ്രിയ - സരിഗപധനിസ - സനിധപഗരിസ
നിരഞ്ജനി - സരിമധനിസ - സനിധമരിസ
പ്രതാപഹംസി - സഗമപനിധനിസ - സനിധപമഗരിസ
.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.