Caution


Friday, June 12, 2015

രാഗവര്‍ദ്ധനി | 32-മതു മേളകര്‍ത്താരാഗം | 6-മതു ചക്രം ഋതു

മേളകര്‍ത്താപദ്ധതിയിലെ മുപ്പത്തിരണ്ടാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
ആറാമത്തെ ചക്രം ഋതുചക്രത്തിലെ രണ്ടാമത്തെ രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം രാഗചൂടാമണി
പൂര്‍വ്വാംഗസ്വരങ്ങള്‍ ചലനാട്ടയുടെ സ്വരങ്ങള്‍
(ഋതുചക്രത്തിലെ യാഗപ്രിയ, രാഗവര്‍ദ്ധിനി, ഗാംഗേയഭൂഷണി, വാഗധീശ്വരി, ശൂലിനി, ചലനാട്ട എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ ചലനാട്ടയുടേതു തന്നെ)
ഉത്തരാംഗസ്വരങ്ങള്‍ ഹനുമത്തോടിയുടെ സ്വരങ്ങള്‍
(ഓരോ ചക്രത്തിലെയും രണ്ടാമത്തെ രാഗം ആയി വരുന്ന രത്നാംഗി, ഹനുമത്തോടി, വകുളാഭരണം, നഠഭൈരവി, ചാരുകേശി, രാഗവര്‍ദ്ധനി, ജലാര്‍ണ്ണവം, ഭവപ്രിയ, നാമനാരായണി, ഷണ്മുഖപ്രിയ, ഋഷഭപ്രിയ, ജ്യോതിസ്വരൂപിണി എന്നീ 12 രാഗങ്ങള്‍ക്കും ഉത്തരമേളസ്വരങ്ങള്‍ ഹനുമത്തോടിയുടേതു തന്നെ)
പ്രത്യേകത : ഷ‍ഡ്‌ശ്രുതിഋഷഭം അടങ്ങിയ വിവാദിമേളരാഗം
പ്രതിമധ്യമരാഗം : ജ്യോതിസ്വരൂപിണി




നാമവിശേഷം

കടപയാദി സംഖ്യ പ്രകാരം യാദിനവയില്‍ ര=2 കാദിനവയില്‍ ഗ=3. അതിനാല്‍ കിട്ടുന്ന 23 എന്നതു തിരിച്ചിട്ടാല്‍ 32-മതു മേളകര്‍ത്താരാഗം.

രാഗലക്ഷണം

ഷഡ്‌ജം, ഷഡ്ശ്രുതിഋഷഭം (സാധാരണഗാന്ധാരത്തിന്റെ ശ്രുതിസ്ഥാനത്തു ഋഷഭം പാടുന്നതു് ), അന്തരഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കൈശികിനിഷാദം, മേല്‍ഷഡ്‌ജം.

സംഗീതപാഠം

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'സദാനന്ദേ ത്വയി രാഗവര്‍ദ്ധനീം മുദാ പുണിതവതീം രക്ഷിതവാനസി‍' എന്ന ഭാഗം രാഗവര്‍ദ്ധനിയിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നതു്.
ശ്രീകോടീശ്വര അയ്യരുടെ 'കലങ്കാതെ മനമേ'
ശ്രീബാലമുരളീകൃഷ്ണയുടെ 'ഗാനസുധാരസ'

ലളിതഗാനങ്ങള്‍

ചലച്ചിത്രഗാനങ്ങള്‍

'ശബ്ദമയീ' (സൂര്യന്‍)

ജന്യരാഗങ്ങള്‍

അമുദഗാന്ധാരി - സഗമപധനിസ - സനിധപമഗരിസ
ധൗമ്യ - സരിഗമപധനിപസ - സനിധപമഗരിസ
രമ്യ - സരിഗമപധനിപസ - സനിധപമഗരിസ
രാഗചൂടാമണി
വിഷ്ണുപ്രിയ - സഗമപധനിസ - സനിധപമരിസ
സമാന്തഗിഞ്ജല - സരിഗമപധനിസ - സനിപധനിപമഗമരഗസ
ഹിന്ദോളദര്‍ബാര്‍ - സഗമപസ - സനിധപമരിസ
.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.