മേളകര്‍ത്താപദ്ധതിയിലെ ഇരുപത്തിനാലാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം വീരവസന്തം
നാലാമത്തെ ചക്രം വേദചക്രത്തിലെ ആറാം രാഗം
പൂര്‍വ്വാംഗസ്വരങ്ങള്‍ ഖരഹരപ്രിയയുടെ സ്വരങ്ങള്‍
(വേദചക്രത്തിലെ ഝങ്കാരധ്വനി, നഠഭൈരവി, കീരവാണി, ഖരഹരപ്രിയ, ഗൗരിമനോഹരി, വരുണപ്രിയ എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ ഖരഹരപ്രിയയുടേതു തന്നെ)
ചക്രത്തിലെ ആറാം രാഗം ആയതിനാല്‍ ഉത്തരാംഗസ്വരങ്ങള്‍ ചലനാട്ടയുടെ സ്വരങ്ങള്‍
പ്രത്യേകത : ഷഡ്‌ശ്രുതിധൈവതം അടങ്ങിയ വിവാദിമേളരാഗം
പ്രതിമധ്യമരാഗം : നീതിമതി
നാമവിശേഷം
വരുണനു പ്രിയപ്പെട്ട രാഗം. കടപയാദി പദ്ധതി പ്രകാരം യാദിനവയില്‍ വ=4 ര=2 എന്നതു 42 തിരിച്ചിട്ടാല്‍ 24-മതു മേളകര്‍ത്താരാഗം
രാഗലക്ഷണം
ഷഡ്ജം, ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ഷഡ്‌ശ്രുതിധൈവതം, കാകളിനിഷാദം. കൈശികിനിഷാദത്തിന്റെ ശ്രുതിസ്ഥാനത്തു പാടുന്ന വിവാദിസ്വരമായ ഷഡ്‌ശ്രുതിധൈവവതവും പഞ്ചമവും തമ്മിലുള്ള ഇടവേള വളരെ കൂടുതലും നിഷാദവുമായുള്ള ഇടവേള വളരെ ഹൃസ്വവുമാണു്. അതിനാല്‍ പധനിസ എന്നതിനേക്കാല്‍ പസനിധ എന്ന ധാട്ടു പ്രയോഗത്തില്‍ തുടങ്ങി ക്രമേണ പധനിസ എന്ന സ്വരസഞ്ചാരം നോക്കുന്നതായിരിക്കും എളുപ്പം.
സംഗീതപാഠം
കീര്‍ത്തനങ്ങള്‍
ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'യോശൗ വരുണപ്രിയാദിത്യഃ തം ത്വാംസാംശ്രുതിരനതാ ഭവതി' എന്ന ഭാഗം വരുണപ്രിയയിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നതു്.
ശ്രീകോടീശ്വരയ്യരുടെ 'സിങ്കാര കുമാരി'
ശ്രീബാലമുരളികൃഷ്ണയുടെ 'സാമശ്രയാമി സദാ'
ശ്രീമുത്തുസ്വാമിദീക്ഷിതരുടെ 'വീരവസന്ത ത്യാഗരാജ'
ലളിതഗാനങ്ങള്‍
ചലച്ചിത്രഗാനങ്ങള്‍
ജന്യരാഗങ്ങള്‍
നാഗാഭരണം -
വസന്തവരാളി -
വീരവസന്തം - സഗരിമപസ - സനിധപമഗരിസ
.

No comments:
Post a Comment
ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.