Caution


Sunday, June 14, 2015

ചാരുകേശി | 26-മതു മേളകര്‍ത്താരാഗം | 5-മതു ചക്രം ബാണ

മേളകര്‍ത്താപദ്ധതിയിലെ ഇരുപത്തിആറാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം തരംഗിണി
അഞ്ചാമത്തെ ചക്രം ബാണചക്രത്തിലെ രണ്ടാം രാഗം
പൂര്‍വ്വാംഗസ്വരങ്ങള്‍ ധീരശങ്കരാഭരണത്തിന്റെ സ്വരങ്ങള്‍
(ബാണചക്രത്തിലെ മാരരഞ്ജനി, ചാരുകേശി, സരസാംഗി, ഹരികാംബോജി, ധീരശങ്കരാഭരണം, നാഗനന്ദിനി  എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ ധീരശങ്കരാഭരണത്തിന്റെ തന്നെ)
ചക്രത്തിലെ ഒന്നാം രാഗം ആയതിനാല്‍ ഉത്തരാംഗസ്വരങ്ങള്‍ ഹനുമത്തോടിയുടെ സ്വരങ്ങള്‍
പ്രത്യേകത : വിസ്തരിച്ചു പാടാവുന്ന പ്രചാരമുള്ള രാഗം
പ്രതിമധ്യമരാഗം : ഋഷഭപ്രിയ




നാമവിശേഷം

മനോഹരമായ കേശമുള്ളവള്‍, പാര്‍വ്വതി. കടപയാദി പദ്ധതി പ്രകാരം കാദിനവയില്‍ ച=6 യാദിനവയില്‍ ര=2 എന്നതു 62 തിരിച്ചിട്ടാല്‍ 26-മതു മേളകര്‍ത്താരാഗം

രാഗലക്ഷണം

ഷഡ്ജം, ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കൈശികിനിഷാദം, മേല്‍ഷഡ്‌ജം. മധ്യമം, പഞ്ചമം ഇവയാണു നാസ്യസ്വരങ്ങള്‍. വിസ്തരിച്ചു പാടാവുന്ന രാഗമാണു ചാരുകേശി. താരസ്ഥായിമധ്യമത്തിനു മുകളില്‍ സാധാരണയായി സഞ്ചാരം വരാറില്ല.

വര്‍ണ്ണിച്ചു് പാടാന്‍ പറ്റുന്ന ഇതു് ഒരു മൂര്‍ച്ഛനാകാരകരാഗമാണു ചാരുകേശി. മധ്യമം, പഞ്ചമം, നിഷാദം എന്നീ സ്വരങ്ങളെ ആധാരഷഡു്ജമാക്കി ശ്രുതിഭേദം ചെയ്താല്‍ ഗൗരിമനോഹരി, നാടകപ്രിയ, വാചസ്പതി എന്നീ മേളരാഗങ്ങള്‍ ലഭിക്കും.

ഗാന്ധാരം, പഞ്ചമം എന്നിവയാണു് ഗ്രഹസ്വരങ്ങള്‍. കേള്‍ക്കാന്‍ വളരെ സുഖമുള്ള രാഗാമാണു് ചാരുകേശി. പ്രത്യാഹതഗമകം (അവരോഹണക്രമത്തില്‍ ഒരു സ്വരം പാടുമ്പോള്‍ തൊട്ടടുത്ത സ്വരത്തെ ധ്വനിപ്പിച്ചു പാടുന്ന രീതി - സനി നിധ ധപ പമ മഗ) ഈ രാഗത്തിന്റെ ഛായയെ എടുത്തു കാട്ടുന്നു. ചാരുകേശി ഒരു സാര്‍വ്വകാലികരാഗമാണു്.

സംഗീതപാഠം

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'ചാരുകേ ശിവലിംഗമനാര്‍ച്യ മേരുധന്വന്‍ സുഖം ആപ്‌നുവന്തി' എന്ന ഭാഗം
ശ്രീകോടീശ്വരയ്യരുടെ 'നീ താന'
ശ്രീത്യാഗരാജസ്വാമിയുടെ 'ആടമോഡി ഗലദ'
ശ്രീസ്വാതിതിരുനാളിന്റെ 'കൃപയാപാലയ ശൗരേ'
ശ്രീസുബ്രഹ്മണ്യഭാരതിയുടെ 'മാതാപരാശക്തി'
ശ്രീത്യാഗരാജ സ്വാമികളുടെ 'മനയോലഗാഡു'
ശ്രീമുത്തയ്യ ഭാഗവതര്‍ 'അനിസ്വരം അഭിഷേകരം'

ലളിതഗാനങ്ങള്‍

'ചിങ്ങം പിറന്നല്ലോ' (ഉത്സവഗാനങ്ങള്‍ )
' വീണ്ടും ഒരു ഗാനം' (ഉത്സവഗാനങ്ങള്‍ )
'ബാലികേറാമല' (അയ്യപ്പഗാനങ്ങള്‍ )
'ഗുരുദേവാ ഗുരുദേവാ' (ഗുരുതീര്‍ത്ഥം)

ചലച്ചിത്രഗാനങ്ങള്‍

'പുലരിപ്പൂമഞ്ഞുതുള്ളികള്‍' (ഉത്സവപ്പിറ്റേന്നു് )
'കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു' (തുലാഭാരം)
'ഘനശ്യാമമോഹനകൃഷ്ണാ' (കിഴക്കുണരും പക്ഷി)
'കാളിദാസന്‍ മരിച്ചു' (താര)
'നീര്‍പ്പളുങ്കുകള്‍ ' (ഗോഡ്‌ഫാദര്‍ )
'ഗേയം ഹരിനാമധേയം' (മഴ)
'സ്വപ്നം ത്യജിച്ചാല്‍ ' (രാക്ഷസരാജാവ് )
'എന്‍ പ്രിയനേ' (സോംഗ് ഒഫ് സോളമന്‍ )

66-ഓളം ചലച്ചിത്രഗാനങ്ങളും 81-ഓളം ലളിതഗാനങ്ങളും

ജന്യരാഗങ്ങള്‍

പൂര്‍വ്വധന്യാസി - സമഗമനിസ - സനിധപമഗരിസ
മാരവി - സഗമപനിസ - സനിധപമഗരിസ
ശിവമനോഹരി - സമഗമപധനിസ - സനിധപമഗരിസ
ശുക്രജ്യോതി - സരിഗമപധനിസ - സനിപധമഗരിസ
സൂര്യ - സഗമധനിസ - സനിധമഗസ
.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.