മേളകര്‍ത്താപദ്ധതിയിലെ ഇരുപത്തിഅഞ്ചാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം ശരാവരി
അഞ്ചാമത്തെ ചക്രം ബാണചക്രത്തിലെ ഒന്നാം രാഗം
പൂര്‍വ്വാംഗസ്വരങ്ങള്‍ ധീരശങ്കരാഭരണത്തിന്റെ സ്വരങ്ങള്‍
(ബാണചക്രത്തിലെ മാരരഞ്ജനി, ചാരുകേശി, സരസാംഗി, ഹരികാംബോജി, ധീരശങ്കരാഭരണം, നാഗനന്ദിനി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ ധീരശങ്കരാഭരണത്തിന്റെ തന്നെ)
ചക്രത്തിലെ ഒന്നാം രാഗം ആയതിനാല്‍ ഉത്തരാംഗസ്വരങ്ങള്‍ കനകാംഗിയുടെ സ്വരങ്ങള്‍
പ്രത്യേകത : ശുദ്ധനിഷാദം അടങ്ങിയ വിവാദിമേളരാഗം
പ്രതിമധ്യമരാഗം : കാന്താമണി
നാമവിശേഷം
ശിവന്റെ തൃക്കണ്ണിനു ഇരയായി ചാമ്പലായ മന്മഥന്റെ ഭാര്യ രതിദേവി ശിവനോടു പ്രര്‍ത്ഥിച്ചു മന്മഥനെ പുനര്‍ജീവിപ്പിച്ചു അങ്ങനെ മാരനെ വീണ്ടെടുത്തവള്‍ എന്നര്‍ത്ഥം വരുന്ന മാരനെ രഞ്ജിപ്പിക്കുന്നവള്‍. കടപയാദി പദ്ധതി പ്രകാരം പാദിനവയില്‍ മ=5 യാദിനവയില്‍ ര=2 എന്നതു 52 തിരിച്ചിട്ടാല്‍ 25-മതു മേളകര്‍ത്താരാഗം
രാഗലക്ഷണം
ഷഡ്ജം, ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധധൈവതം, ശുദ്ധനിഷാദം. ചതുശ്രുതിധൈവതത്തിന്റെ ശ്രുതിസ്ഥാനത്തു നിഷാദം പാടേണ്ടിവരുന്നതിനാല്‍ ഇതൊരു വിവാദിമേളരാഗമാണു്. ശുദ്ധധൈവതവും ശുദ്ധനിഷാദവും അടുത്തടുത്തു വരുന്നതിനാല്‍ രണ്ടും അടുത്തടുത്തു തന്നെ ശ്രദ്ധിച്ചു പാടേണ്ടിവരുന്നു. ശുദ്ധനിഷാദത്തില്‍ നിന്നും മേല്‍ഷഡ്‌ജത്തിലേക്കുള്ള ദൂരം കൂടൂതലാണു്.
സംഗീതപാഠം
കീര്‍ത്തനങ്ങള്‍
ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'മാരരഞ്ജനീവരദാ നിരഹങ്കാരജന മുക്തൈര്‍ ത്വാം സ്തുവന്തി' എന്ന ഭാഗം
ശ്രീത്യാഗരാജ സ്വാമികളുടെ 'മനസാ ശ്രീരാമുനദയലേക'
ശ്രീബാലമുരളീകൃഷ്ണയുടെ 'രാമപതിനാ'
ശ്രീമുത്തുസ്വാമി ദീക്ഷിതരുടെ 'ശരാവതി'
ലളിതഗാനങ്ങള്‍
ചലച്ചിത്രഗാനങ്ങള്‍
ജന്യരാഗങ്ങള്‍
കേസരി - സരിഗമപധപധസ - സധനിധപമഗരിസ
ദേവസലാക - സഗപധനിസ - സനിധപമഗരിസ
രാജതിലക - സരിഗമപസ - സപമഗരിസ
ശരാവതി - സരിഗമപധനിധസ - സനിധപമഗരിസ
.

No comments:
Post a Comment
ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.