Caution


Wednesday, June 17, 2015

സരസാംഗി | 27-മതു മേളകര്‍ത്താരാഗം | 5-മതു ചക്രം ബാണ

മേളകര്‍ത്താപദ്ധതിയിലെ ഇരുപത്തിയേഴാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം സൗരസേന
അഞ്ചാമത്തെ ചക്രം ബാണചക്രത്തിലെ മൂന്നാം രാഗം
പൂര്‍വ്വാംഗസ്വരങ്ങള്‍ ധീരശങ്കരാഭരണത്തിന്റെ സ്വരങ്ങള്‍
(ബാണചക്രത്തിലെ മാരരഞ്ജനി, ചാരുകേശി, സരസാംഗി, ഹരികാംബോജി, ധീരശങ്കരാഭരണം, നാഗനന്ദിനി  എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ ധീരശങ്കരാഭരണത്തിന്റെ തന്നെ)
ചക്രത്തിലെ മൂന്നാം രാഗം ആയതിനാല്‍ ഉത്തരാംഗസ്വരങ്ങള്‍ മായാമാളവഗൗളയുടെ സ്വരങ്ങള്‍
പ്രത്യേകത :
പ്രതിമധ്യമരാഗം : ലതാംഗി




നാമവിശേഷം

അഴകേറിയ അംഗങ്ങള്‍ക്കുടമ എന്നാണു പേരു സൂചിപ്പിക്കുന്നതു്. കടപയാദി സംഖ്യ പ്രകാരം യാദിനവയില്‍ സ=7 ര=2. 72 തിരിച്ചിട്ടാല്‍ 27-മതു മേളകര്‍ത്താരാഗം

രാഗലക്ഷണം

ഷഡ്ജം, ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കാകളിനിഷാദം, മേല്‍ഷഡ്‌ജം. ബാണചക്രത്തിലെ 6 രാഗങ്ങള്‍ക്കും പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമ ഒന്നു തന്നെ ആണെന്നതിനാല്‍ ഉത്തരാംഗസ്വരങ്ങള്‍ പധനിസ പ്രത്യേകം ശ്രദ്ധിച്ചു ആലപിച്ചാല്‍ മാത്രമേ രാഗഛായ വെളിപ്പെടുകയുള്ളു. വളരെ പ്രസിദ്ധമായ തൊട്ടു മുന്പത്തെ രാഗം ചാരുകേശിയില്‍ നിന്നും സരസാംഗിയെ വേര്‍തിരിച്ചറിയുവാന്‍ നിഷാദത്തെ തന്നെ ആശ്രയിക്കേണ്ടിവരും.

സംഗീതപാഠം


കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'സരസാം ഗീതിം കീര്‍ത്തിം ദിശ മേ തരസാംഗീകൃതഹതമദന' എന്ന ഭാഗം
ശ്രീസ്വാതി തിരുനാളിന്റെ 'ജയ ജയ പത്മനാഭ'
ശ്രീകോടീശ്വര അയ്യരുടെ 'മലൈയതേ മനമേ'

ലളിതഗാനങ്ങള്‍

'ശ്വേതകേതു' (അയ്യപ്പഗാനങ്ങള്‍)
'ശ്രീകണ്ഠേശ്വര' (ഗംഗാതീര്‍ത്ഥം)
'തിരുവൈക്കത്തപ്പനെ നമിച്ചു' (അഷ്ഠമിത്തിങ്കള്‍)

ചലച്ചിത്രഗാനങ്ങള്‍

മാനത്തിന്‍ മുറ്റത്തു് (കറുത്തപൗര്‍ണ്ണമി)
തുള്ളിയോടും പുള്ളിമാനെ (കണ്ണൂര്‍ ‍ഡിലക്സ് )
ചന്ദിരനെ കയ്യിലെടുത്തു് (മഹാസമുദ്രം)

ജന്യരാഗങ്ങള്‍

കമലാമനോഹരി - സഗമപനിസ - സനിധപമഗസ
നളിനകാന്തി - സഗരിമപനിസ - സനിപമഗരിസ
നീലമണി - സരിമപധനിസ - സനിധപമരിസ
പ്രിയദര്‍ശ്ശിനി - സരിമധനിസ - സനിധമരിസ
മധുലിക - സരിഗമനിസ - സനിമഗരിസ
സരസാനന - സരിഗമധനിസ - സനിധമഗരിസ
സരസീരുഹ - സരിഗമധനിധസ - സനിധമഗരിസ
സാലവി - സഗരിഗമപധനിധസ - സനിധപമഗരിസ
സിംഹവാഹിനി - സഗമപധനിസ - സനിധപമഗരിസ
സുരസേന - സരിമപധസ - സനിധപമഗരിസരിസ
.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.