Caution


Friday, June 26, 2015

ഹരികാംബോജി | 28-മതു മേളകര്‍ത്തരാഗം | 5-മതു ചക്രം ബാണ

മേളകര്‍ത്താപദ്ധതിയിലെ ഇരുപത്തിയെട്ടാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം ഹരികേദാരഗൗള
അഞ്ചാമത്തെ ചക്രം ബാണചക്രത്തിലെ നാലാം രാഗം
പൂര്‍വ്വാംഗസ്വരങ്ങള്‍ ധീരശങ്കരാഭരണത്തിന്റെ സ്വരങ്ങള്‍
(ബാണചക്രത്തിലെ മാരരഞ്ജനി, ചാരുകേശി, സരസാംഗി, ഹരികാംബോജി, ധീരശങ്കരാഭരണം, നാഗനന്ദിനി  എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ ധീരശങ്കരാഭരണത്തിന്റെ തന്നെ)
ചക്രത്തിലെ നാലാം രാഗം ആയതിനാല്‍ ഉത്തരാംഗസ്വരങ്ങള്‍ ഖരഹരപ്രിയയുടെ സ്വരങ്ങള്‍
പ്രത്യേകത :
പ്രതിമധ്യമരാഗം : വാചസ്പതി




നാമവിശേഷം

കടപയാദി സംഖ്യ പ്രകാരം യാദിനവയില്‍ ഹ=8 ര=2. 82 തിരിച്ചിട്ടാല്‍ 28-മതു മേളകര്‍ത്താരാഗം

രാഗലക്ഷണം

ഷഡ്ജം, ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ചതുശ്രുതിധൈവതം, കൈശികിനിഷാദം, മേല്‍ഷഡ്‌ജം. പൂര്‍വ്വാംഗസ്വരങ്ങളില്‍ വരുന്ന ഖരഹരപ്രിയരാഗത്തിന്റെ ധൈവതവും നിഷാദവും ശ്രദ്ധിച്ചു പാടുകയും ഖരഹരപ്രിയയില്‍ നിന്നും വേറിട്ടു തിരിച്ചറിയുവാന്‍ അന്തരഗാന്ധാരത്തിന്റെ സഹായം തേടുകയും ചെയ്താല്‍ രാഗത്തിന്റെ വ്യക്തിത്വം വെളിപ്പെടുത്തുവാനും രാഗഭാവം പ്രകടിപ്പിക്കുവാനും സാദ്ധ്യമാവും. കേള്‍ക്കുവാന്‍ ഇമ്പമുള്ള ധീരശങ്കരാഭരണത്തിന്റെ പൂര്‍വ്വാംഗസ്വരങ്ങളും ഖരഹരപ്രിയയുടെ ഉത്തരാംഗസ്വരങ്ങളും സമ്മേളിക്കുമ്പോള്‍ വന്നുചേരുന്ന രാഗഭംഗി ഒന്നു വേറെ തന്നെയാണു്.

പഴയ തമിഴ്‌സംഗീതത്തില്‍ ചെംപാലൈപ്പണ്‍ എന്നതു ഹരികാംബോജിയാണു്. ഹിന്ദുസ്ഥാനിയില്‍ ഖമാജ്‌ഥാട്ട് ഹരികാംബോജിയുടെ തുല്യമാണു്.

മൂര്‍ച്ഛനാകാരകരാഗമായ ഹരികാംബോജിയുടെ രി മ പ ധ നി എന്നീ സ്വരങ്ങളെ ആധാരഷഡ്ജമാക്കി ശ്രുതിഭേദം ചെയ്താല്‍ നാഭൈരവി (20), ശങ്കരാഭരണം (29), ഖരഹരപ്രിയ (22), തോഡി (8), കല്ല്യാണി (65) എന്നീ മേളകര്‍ത്താരാഗങ്ങള്‍ ജനിക്കും.

സംഗീതപാഠം


കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'ഹരികാംബോജിസംഭവാമരദുരിതനിവാരക സ്‌മിതവദന' എന്ന ഭാഗം ഹരികാംബോജിയിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നതു്
ശ്രീത്യാഗരാജസ്വാമികളുടെ 'ദിനമണിവംശ', 'രാമന്നുബ്രോവറ', 'രാരാഫണിശയന', 'എന്തുകുനിര്‍ദ്ദയ'
ശ്രീപാപനാശം ശിവന്റെ 'പാമാലൈക്കിണയുണ്ടോ', 'എനതുമനം'
ശ്രീസ്വാതിതിരുനാളിന്റെ 'സരോജനാഭ'

ലളിതഗാനങ്ങള്‍

ആറ്റുകാലമ്മയ്ക്കു (ക്ഷേത്രാടനം)
പമ്പാനദിയിലെ (അയ്യപ്പഗാനങ്ങള്‍)
കലിയുഗതമസ്സാറ്റും (അയ്യപ്പഗാനങ്ങള്‍)
ഗുരുവായൂരപ്പാനിന്‍ മുന്നില്‍ (മയില്‍പ്പീലി)
ഹരികാംബോജി രാഗം (മയില്‍പ്പീലി)
ഓണം വന്നല്ലോ (ആവണിപ്പൊന്‍പുലരി)
സുധാമയീ മറന്നുവോ (ഗോപീചന്ദനം)
തേടിവരുമ്പോള്‍ (ദശാര്‍ച്ചന)

20-ഓളം ഗാനങ്ങള്‍

ചലച്ചിത്രഗാനങ്ങള്‍

'ശരറാന്തല്‍ത്തിരിതാണു' (കായലും കയറും)
'ദൂരെകിഴക്കുദിക്കും' (ചിത്രം)
'കടലിനക്കരെ പോണോരെ' (ചെമ്മീന്‍)
'അമ്പലക്കുളങ്ങരെ' (ഓടയില്‍നിന്നു്)
'ഇനിയൊരു ജന്മമുണ്ടെങ്കില്‍' (കണ്ണകി)
'ഏറ്റുമാനൂരമ്പലത്തില്‍' (ഓപ്പോള്‍)
'അരികില്‍ നീയുണ്ടായിരുന്നെങ്കില്‍' (നീ എത്ര ധന്യ)
'കാര്‍മുകില്‍വര്‍ണ്ണന്റെ' (നന്ദനം)
'കണ്ണില്‍ കണ്ണില്‍' (ഗൗരിശങ്കരം)
'താരകമലരുകള്‍' (അറബിക്കഥ)

26-ഓളം ഗാനങ്ങള്‍

ജന്യരാഗങ്ങള്‍

ആന്ദോളിക - സരിമപനിസ - സനിധമരിസ
അംബോജിനി - സരിഗമധസ - സധമഗരിസ
അന്ധാളി - സരിമപനിസ - സനിപമരിഗമരിസ
അപരൂപം - സരിഗമപനിധനിസ - സധമഗരിഗസ
ഈശമനോഹരി - സരിഗമപധനിസ - സനിധപമരിമഗരിസ
ഈശൈവാരിഥി - സരിമധനിസ - സസനിപമരിസ
ഉമാഭരണം - സരിഗമപധനിസ - സനിപമരിഗമരിസ
കന്നഡബംഗാള - സരിമഗമപധസ - സധപമഗരിസ
കമാസ് - സമഗമപധനിസ - സനിധപമഗരിസ
കര്‍ണ്ണാടകബിഹാക് - സരിഗമപധനിസ - സനിധനിപധമഗരിഗസ
കര്‍ണ്ണാടകദേവഗാന്ധാരി - സഗമപനിസ - സനിധപമഗരിസ
കര്‍ണ്ണാടകകമാസ് - സഗമപധനിസ - സനിധപമഗസ
കാപ്പിനാരായണി - സരിമപധനിസ - സനിധപമഗരിസ
കാംബോജി - സരിഗമപധസ - സനിധപമഗരിസ
കുന്തളവരാളി - സമപധനിധസ - സനിധപമസ
കേദാരഗൗള - സരിമപനി,സ - സനിധപമഗരി,സ
കേശവപ്രിയ - സരിസമപധനിസ - സനിസപമഗരിസ
കോകിലധ്വനി - സരിഗമധനിധസ - സനിധപമഗരിസ
കോകിലവരാളി - സരിമപധസ - സനിധപമസ
ഗാന്ധാരലോല - സരിമപധസ - സനിധപമഗമഗരിസ
ഗവതി - സമപനിസ - സധമപഗമരിനിസ
ഗുഹമനോഹരി - സരിമധനിസ - സനിധമരിസ
ഗുഹരഞ്ജനി - സരിസമപധനിസ - സനിധനിപമഗസ
കൊകിലധ്വനി - സരിഗമധനിധസ - സനിധനിപമഗരിസ
ചെഞ്ചുകാംബോജി - സപമധനിസ - സനിപനിമഗരിസ
ചെഞ്ചുരുട്ടി - സരിഗമപധ - ധപമഗരിസ
ഛായാതരംഗിണി - സരിമഗമപനിസ - സനിധപമഗരിസ
ഛായാലഗകമാസ് - സമഗമപധനിസ - സനിധപമഗരിസ
ചന്ദ്രഹാസിതം - സരിഗമധനിസ - സനിധമഗരിസ
ജംജൂതി - ധസരിഗമപധനി - ധപമഗരിസനിധപധസ
തരംഗിണി - സരിമഗരിമപധനിധസ - സനിധപമഗരിസ
തിലകവതി - സരിഗമപധപസ - സധപമരിസ
ദേശാക്ഷി - സരിഗപധസ - സനിധനിപമഗരിസ
ദേശ് - സരിമപനിസ - സനിധപമഗരിസ
ദ്വിജാവന്തി - സരിമഗമപധസ - സനിധപമഗരിഗരിസ
ദശരതിപ്രിയ - സമഗമപധനിധസ - സനിധപമഗമരിസ
ദയരഞ്ജനി - സരിമപധസ - സനിധമഗസ
ധേശ്‌കാര്‍ - സരിഗപധസ - സധപഗരിസ
ദ്വൈതചിന്താമണി - സഗമധനിസ - സനിധമപഗരിസ
നര്‍ത്തകി - സരിഗപധനിസ - സനിധപഗരിസ
നവരസകന്ന‍ഡ - സഗമപസ - സനിധമഗരിസ
നാഗസ്വരാവലി - സഗമപധസ - സധപമഗസ
നാട്ടക്കുറിഞ്ചി - സരിഗമനിധനിപധനിസ - സനിധമഗമപഗരിസ
നാരായണഗൗള - സരിമപനിധനിസ - സനിധപമഗരിഗരിസ
നാരായണി - സരിമപധസ - സനിധപമരിസ
നാദവല്ലി - സരിമധനിസ - സനിധമരിസ
നരണി - സരിമപധസ - സനിധപമരിസ
നവരസകലാനിഥി - സരിമപസനിസ - സനിധപമഗരിസ
നീല - സഗമധനിസ - സനിധമഗസ
പരമേശ്വരപ്രിയ - സരിഗമപനിസ - സനിപമരിസ
പശുപതിപ്രിയ - സരിമപമധസ - സധപമരിമസ
പൂര്‍ണ്ണകാംബോജി - സരിഗമപനിസ - സധപമഗരിസ
പ്രതാപനാട്ട - സരിഗമധപധനിസ - സനിധപമഗസ
പ്രതാപവരാളി - സരിമപധപസ - സധപമഗരിസ
പ്രവളജ്യോതി - സരിമപധനിസ - സനിധപമഗസ
ബലഹംസ - സരിമപധസ - സനിധപമരിമഗസ
ബഹുധാരി - സഗമപധനിസ - സനിപമഗസ
ഭൂപാളി - സരിഗപധസ - സധപഗരിസ
മാളവി - സരിഗമപനിമധനിസ - സനിധനിപമഗമരിസ
മധുരകോകിലം - സരിഗധനിസ - സനിധഗരിസ
മഹുരി - സരിമഗരിഗപധസ - സനിധപമഗരിസരിഗരിസ
മോഹനം - സരിഗപധസ - സധപഗരിസ
മനോഹരം - സരിഗമധനിസ - സനിപമരിസ
മേഘന - സമഗമപധസ - സനിധമഗസ
യദുകുലകാംബോജി - സരിമഗമപധസ - സനിധപമഗരിസ
രവിചന്ദ്രിക - സരിഗമധനിധസ - സനിധമഗരിസ
വലചി - സഗപധനിസ - സനിധപഗസ
വൈഷ്ണവി - സരിഗമപധസ - സധപമഗരിസ
വീണവാദിനി - സരിഗപനിസ - സനിപഗരിസ
വിവര്‍ദ്ധിനി - സരിമപസ - സനിധപമഗരിസ
ശഹാന - സരിഗമപമധാനിസ - സനിധപമഗമരിഗരിസ
ശ്യാമ - സരിമപധസ - സധപമഗരിസ
ശുദ്ധകാമസ് - സമഗമപധനിസ - സനിധപമഗിരിസ
ശുദ്ധവരാളി - സരിഗമധനിസ - സനിധനിപമഗസ
ശുദ്ധതരംഗിണി - സരിമപധസ - സനിധപമഗരിസ
സുമനപ്രിയ - സരിഗമപധപസ - സധസപമഗരിസ
സിംഹവിക്രമ - സരിഗരിമപധപനിസ - സനിധപമഗരിസ
സിന്ധുകന്നഡ - സമഗമരിഗമപധപസ - സനിധപമഗരിസ
സിന്ധുസുരുട്ടി - സരിമപനിസനിസ - സനിധപമരിമഗരിസ
സരസ്വതിമനോഹരി - സരിമപധസ - സധപമഗരിസ
സുരുട്ടി - സരിമപനിസ - സനിധപമഗപമരിസ
സുപോഷിനി - സരിസമപനിധസ - സധപമരിമസ
സുവര്‍ണ്ണക്രിയ - സരിഗപനിധസ - സനിപഗരിസ
സാവിത്രി - സഗമപനിസ - സനിപമഗസ
സ്വരാവലി - സമഗമപനിധനിസ - സനിധപമഗരിസ
സ്വരവേദി - സമഗമപനിധനിസ - സനിധപമഗസ
ശഹാന - സരിമപമധനിസ - സനിസധനിധപമഗമരിഗരിസ
ഹംസരൂപിണി - സരിഗപധസ - സനിപമരിസ
ഹരികേദാരം - സരിഗമപധനിസനിസ - സനിസധനിധപമഗരിസ
ഹരിണി - സഗമപധനിധസ - സനിസനിധപമഗമഗരിസ (+ഗ2)
ഹരിതപ്രിയ - സരിമപധസ - സനിധപമഗരിഗരിസ
ഹേമസാരംഗ - സരിഗമപധനിധസ - സപമഗരിസ
ജയ്‌ജയ്‌വന്തി - സരിഗരിസധനിപരിരിഗമപനിസ - നിസനിധപധമഗരിഗരിസ
ജൈത്‌ശ്രീ - സരിഗപധസ - സധപഗരിസ
ജയരാമ - സരിഗമപധനിസ - സനിധപമഗസ
ജിഞ്ജോതി - ധസരിഗമപധനി - ധപമഗരിസനിധപധസ
രാഗപഞ്ചരമു - സരിമപധനിധസ - സനിധമരിസ
രാഗവിനോദിനി - സരിഗമധസ - സധമഗരിസ
രവിചന്ദ്രിക - സരിഗമധനിധസ - സനിധമഗരിസ
.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.