മേളകര്‍ത്താപദ്ധതിയിലെ നാലാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
ഒന്നാമത്തെ ചക്രം ഇന്ദുചക്രത്തിലെ നാലാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം ഭാനുമതി
പൂര്‍വ്വാംഗസ്വരങ്ങള്‍ കനകാംഗിയുടേതു്
(ഇന്ദുചക്രത്തിലെ കനകാംഗി, രത്നാംഗി, ഗാനമൂര്‍ത്തി, വനസ്പതി, മാനവതി, താനരൂപി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ കനകാംഗിയുടേതാണു്)
ചക്രത്തിലെ നാലാമത്തെ രാഗം ആയതിനാല്‍ ഉത്തരാംഗസ്വരം ഖരഹരപ്രിയയുടേതു്
പ്രത്യേകത : ഗമകം ഇല്ലാത്ത ചതുശ്രുതിധൈവതവും ഗമകമുള്ളകൈശികിനിഷാദവും രാഗാലാപനത്തിനു ഭംഗി നല്‍കുന്നു
പ്രതിമധ്യമരാഗം : നവനീതം
നാമവിശേഷം
വനസ്പതി എന്നാല്‍ വനങ്ങള്‍ സംരിക്ഷിക്കുന്ന മൂര്‍ത്തി എന്നര്‍ത്ഥം. അനേകം ശിഖരങ്ങളുള്ള ഈ മൂര്‍ത്തിയ്ക്കു് സ്വര്‍ണ്ണ നിറമാണു്. വനസ്പതി എന്ന വന്‍ കാട്ടുവൃക്ഷം, കാട്ടിലെ പ്രധാനി എന്നാണറിയപ്പെടുന്നതു്, വ്യക്തമായ പൂക്കള്‍ ഇല്ലാതെയാണു കായ്ക്കുന്നതു്. കടപയാദി പദ്ധതി പ്രകാരം വ=4 ന=0, 40 എന്ന സംഖ്യ തിരിച്ചിട്ടാല്‍ 04-മതു മേളരാഗം.
രാഗലക്ഷണം
ഷഡ്ജം, ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം (ചതുശ്രുതി ഋഷഭത്തിന്റെ സ്ഥാനത്തു് ഗാന്ധാരം പാടുന്ന രീതി), ശുദ്ധമധ്യമം, പഞ്ചമം, ചതുശ്രതിധൈവതം, കൈശികിനിഷാദം എന്നിവയാണു് സ്വരസ്ഥാനങ്ങള്‍.
ആലപിക്കുവാന്‍ ശ്രമകരമായ വിവാദിദോഷസ്വരമായ ശുദ്ധഗാന്ധാരം ഉള്ളതിനാല്‍ സരിഗ എന്നീ സ്വരങ്ങള്‍ വളരെ അടുത്തടുത്താണു വരുന്നതു്. ഗമകം ഇല്ലാതെ ഗാന്ധാരം നീട്ടി സരിഗാ,മ എന്നു ആലപിച്ചാല്‍ ഈ രാഗം പാടുന്നതു സൗകര്യപ്രദമായിരിക്കും. വനസ്പതിരാഗത്തിനു ഭംഗി ഏകുന്നതു ഗമകം ഇല്ലാത്ത ധൈവതവും ഗമകമുള്ള കൈശികിനിഷാദവും ആണു്.
എല്ലാ ചക്രത്തിലേയും നാലാമത്തെ പൂര്‍വ്വമേളരാഗങ്ങളായ വനസ്പതി, നാടകപ്രിയ, ചക്രവാകം, ഖരഹരപ്രിയ, ഹരികാംബോജി, വാഗധീശ്വരി എന്നീ രാഗങ്ങളിലും അവയുടെ പ്രതിമധ്യമരാഗങ്ങളായ നവനീതം, ഷഡ്വിധമാര്‍ഗ്ഗണി, രാമപ്രിയ, ഹൈമവതി, വാചസ്പതി, നാസികാഭൂഷണി എന്നീ രാഗങ്ങളിലും ഇതേ ധൈവതനിഷാദ ചേരുവ (ധിനി) ആണു വരുന്നതും രാഗങ്ങള്‍ക്കു് അഴകേകുന്നതും.
കീര്‍ത്തനങ്ങള്‍
ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'ശ്രീവനസ്പതി ദള സമര്‍ച്ചനേന' എന്ന ഭാഗം വനസ്പതിയില്‍ ആണു ചിട്ടപ്പെടുത്തിയിരിക്കുന്നതു്
ത്യാഗരാജസ്വാമികളുടെ 'പരിഹാസക മാ മാട്ട'
മുത്തുസ്വാമിദീക്ഷിതരുടെ 'ബൃഹദാംബാ'
ബാലമുരളീകൃഷ്ണയുടെ 'ഈശ്വരി ജഗദീശ്വരി'
മുത്തയ്യ ഭാഗവതരുടെ 'യോഗിനി ഗണസേവിത'
ചലച്ചിത്രഗാനങ്ങള്‍
'ആയിരം ഇതളുള്ള' (അമ്മേ ഭഗവതി)
ലളിതഗാനങ്ങള്‍
'നിത്യ തരുണി' (ആവണപ്പൂക്കള്‍)
'ആയില്യം നാളില്‍' (കരിയ്ക്കകത്തമ്മ)
'കളംപാട്ടു തീര്‍ക്കുവാന്‍' (ജപമന്ത്രം)
ജന്യരാഗങ്ങള്‍
രസാലി - സരിമപധനിസ - സധപമരിസ
വനാവലി - സരിമപധനിസ - സധപമരിസ
വിത്തലപ്രിയ - സരിമപധസ - സധപമരിസ
.

No comments:
Post a Comment
ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.