Caution


Wednesday, June 3, 2015

മാനവതി | 5-മതു മേളകര്‍ത്താരാഗം | 1-മതു ചക്രം ഇന്ദു

മേളകര്‍ത്താപദ്ധതിയിലെ അഞ്ചാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
ഒന്നാമത്തെ ചക്രം ഇന്ദുചക്രത്തിലെ അഞ്ചാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം മനോരഞ്ജനി
പൂര്‍വ്വാംഗസ്വരങ്ങള്‍ കനകാംഗിയുടേതു്
(ഇന്ദുചക്രത്തിലെ കനകാംഗി, രത്നാംഗി, ഗാനമൂര്‍ത്തി, വനസ്പതി, മാനവതി, താനരൂപി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ കനകാംഗിയുടേതാണു്)
ചക്രത്തിലെ അഞ്ചാമത്തെ രാഗം ആയതിനാല്‍ ഉത്തരാംഗസ്വരങ്ങള്‍ ശങ്കരാഭരണത്തിന്റെ സ്വരങ്ങള്‍
പ്രത്യേകത :
പ്രതിമധ്യമരാഗം : പാവനി




നാമവിശേഷം

മാനവതി എന്ന വാക്കിന്റെ അര്‍ത്ഥം മാനത്തോടു കൂടിയവള്‍, ഈര്‍ഷ്യാകോപമുള്ളവള്‍, വധു എന്നാണു്. കടപയാദി പദ്ധതി പ്രകാരം മ=5 ന=0, 50 എന്ന സംഖ്യ തിരിച്ചിട്ടാല്‍ 05-മതു മേളരാഗം.

രാഗലക്ഷണം

ഷഡ്ജം, ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം (ചതുശ്രുതി ഋഷഭത്തിന്റെ സ്ഥാനത്തു് ഗാന്ധാരം പാടുന്ന രീതി), ശുദ്ധമധ്യമം, പഞ്ചമം, ചതുശ്രുതിധൈവതം, കാകളിനിഷാദം എന്നിവയാണു് സ്വരസ്ഥാനങ്ങള്‍.

ആലപിക്കുവാന്‍ ശ്രമകരമായ വിവാദിദോഷസ്വരമായ ശുദ്ധഗാന്ധാരം ഉള്ളതിനാല്‍ സരിഗ എന്നീ സ്വരങ്ങള്‍ വളരെ അടുത്തടുത്താണു വരുന്നതു്. ഗമകം ഇല്ലാതെ ഗാന്ധാരം നീട്ടി സരിഗാ,മ എന്നു ആലപിച്ചാല്‍ ഈ രാഗം പാടുന്നതു സൗകര്യപ്രദമായിരിക്കും. ചതുശ്രുതിധൈവതം ഗമകത്തൊടും കാകളിനിഷാദം നീട്ടിയും പാടണം. രാഗസ്വരൂപം വെളിപ്പെടുത്താന്‍ ഇത്തരം പ്രയോഗങ്ങള്‍ ആവശ്യമാണു്.

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'മാനവതിഭിഹിഃ സ്‌മൃതിഭിരുക്തകര്‍മ്മകൃണ്‍ മാനവപാപം വാരയസി‍' എന്ന ഭാഗം മാനവതിയില്‍ ചിട്ടപ്പെടുത്തിയതാണു്.
ത്യാഗരാജസ്വാമികളുടെ 'എവരിതോ നീ ദലദു
ശ്രീബാലമുരളികൃഷ്ണയുടെ 'ശ്രീ ഹനുമന്തം'
മുക്കയ്യ ഭാഗവതരുടെ 'നിജഭക്തിം'

ചലച്ചിത്രഗാനങ്ങള്‍

'ചെല്ലപാപ്പാ' (മാഡ് ഡാഡ്)

ജന്യരാഗങ്ങള്‍

കുഞ്ജരി - സരിമപധപസ - സനിധപമഗരിസ
ഘനശ്യാമള - സഗമപധസ - സധനിപമഗരിസ
മനോരഞ്ജിനി -സരിമപധനിസ - സനിധപമഗരിസ

.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.