Caution


Thursday, June 4, 2015

വകുളാഭരണം | 14-മതു മേളകര്‍ത്താരാഗം | 3-മതു ചക്രം അഗ്നി

മേളകര്‍ത്താപദ്ധതിയിലെ പതിനാലാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
മൂന്നാമത്തെ ചക്രം അഗ്നിചക്രത്തിലെ രണ്ടാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം വാടവസന്തഭൈരവി
പൂര്‍വ്വാംഗസ്വരങ്ങള്‍ മായാമാളവഗൗളയുടെ സ്വരങ്ങള്‍
(അഗ്നിചക്രത്തിലെ ഗായകപ്രിയ, വകുളാഭരണം, മായാമാളവഗൗള, ചക്രവാകം, സൂര്യകാന്തം, ഹാടകാംബരി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ മായാമാളവഗൗളയുടേതു തന്നെ)
ചക്രത്തിലെ രണ്ടാമത്തെ രാഗം ആയതിനാല്‍ ഉത്തരാംഗസ്വരങ്ങള്‍ ഹനുമത്തോടിയുടെ സ്വരങ്ങള്‍
പ്രത്യേകത :
പ്രതിമധ്യമരാഗം : നാമനാരായണി




നാമവിശേഷം

വകുളം എന്നുദ്ദേശിക്കുന്നതു് ഇലഞ്ഞിപ്പൂ. ഇലഞ്ഞിപ്പൂ ആഭരണം ആയിട്ടുള്ളവന്‍. കടപയാദി പദ്ധതി പ്രകാരം യാദിനവയില്‍ യരലവ വ=4 കാദിനവയില്‍ ക=1. അതിനാല്‍ 41. തിരിച്ചിട്ടാല്‍ 14-മതു മേളകര്‍ത്താരാഗം

രാഗലക്ഷണം

ഷഡ്ജം, ശുദ്ധഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കൈശികിനിഷാദം എന്നിവയാണു് സ്വരസ്ഥാനങ്ങള്‍.

സംഗീതപാഠം

കീര്‍ത്തനങ്ങള്‍

ശ്രീ മഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'ദേവകുലാഭരണോദ്ധാരക ശ്രീവസുദേവകുലാഭരണനടചരണ‍' എന്ന ഭാഗം വകുളാഭരണത്തിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നതു്.
കോടീശ്വര അയ്യരുടെ 'നമ്പിയേന്‍ അയ്യാ'
മൈസൂര്‍ വസുദേവ്വചാര്യരുടെ 'രാമം നമാമി'
ത്യാഗരാജ സ്വാമികളുടെ 'യേ രാമുനി നമ്മിതിനോ'
വേദനായകം പിള്ളയുടെ 'ദേവാദിദേവഫല'

ലളിതഗാനങ്ങള്‍

ചലച്ചിത്രഗാനങ്ങള്‍

ഇന്നലെയോളവും (ദര്‍ശ്ശനം)
കാലനില്ലാക്കാലം (തൊഴില്‍ അല്ലെങ്കില്‍ ജയില്‍ )
യേശുമഹേശ (അഗ്രജന്‍ )
കയ്യില്‍ തേന്‍കിണ്ണം (മിസ്സ് സ്റ്റെല്ല )

ജന്യരാഗങ്ങള്‍

അമുദസുരഭി - സമഗമപധസ - സനിധപമരിസ
ആഹിരി - സരിസമഗമപധനി,സ - സനിധാപമഗമരി഻സ
കലിണ്ടജ - സരിഗമപനിസ - സനിപമഗരിസ
കുവലയഭരണം - സരിഗധനിസ - സനിധമഗരിസ
ദേവിപ്രിയ - സഗപനിസ - സനിധപമഗരിസ
വസന്തഭൈരവി - സരിഗമധനിസ സനിധമപമഗരിസ
വസന്തമുഖാരി - സമഗമധനിസ - സനിധപമഗരിസ
വിജയോല്ലാസിനി - സരിഗമപമധനിസ - സനിധപമഗരിസ
സല്ലാപ - സഗമധനിസ - സനിധമഗസ
ശുദ്ധകാംബോജി - സഗരിമപനിസ - സനിപമഗരിസ
സോമ - സരിപമധനിസ - സനിധപമഗരിസ
.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.