Caution


Thursday, June 4, 2015

മായാമാളവഗൗള | 15-മതു മേളകര്‍ത്താരാഗം | 3-മതു ചക്രം അഗ്നി

മേളകര്‍ത്താപദ്ധതിയിലെ പതിനഞ്ചാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
മൂന്നാമത്തെ ചക്രം അഗ്നിചക്രത്തിലെ മൂന്നാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം മായാമാളവഗൗളതന്നെ
പൂര്‍വ്വാംഗസ്വരങ്ങള്‍ മായാമാളവഗൗളയുടെ സ്വരങ്ങള്‍
(അഗ്നിചക്രത്തിലെ ഗായകപ്രിയ, വകുളാഭരണം, മായാമാളവഗൗള, ചക്രവാകം, സൂര്യകാന്തം, ഹാടകാംബരി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ മായാമാളവഗൗളയുടേതു തന്നെ)
ചക്രത്തിലെ മൂന്നാമത്തെ രാഗം ആയതിനാല്‍ ഉത്തരാംഗസ്വരങ്ങള്‍ മായാമാളവഗൗളയുടെ സ്വരങ്ങള്‍
പ്രത്യേകത : സംഗീതം പഠിക്കാന്‍ തുടങ്ങുന്നതു് ഈ രാഗത്തില്‍ ആണു്. സാര്‍വ്വകാലികരാഗം.
പ്രതിമധ്യമരാഗം : കാമവര്‍ദ്ധിനി (പന്തുവരാളി)




നാമവിശേഷം

മായയെ ജയിച്ച മാളവദേശ-ഗൗളദേശത്തു വസിക്കുന്ന ശിവഭക്തര്‍ ശിവനുമായി ചേര്‍ന്നിരിക്കുന്നു എന്നതിനെയാണു പേരു് സൂചിപ്പിക്കുന്നതു്. മാളവഗൗള എന്ന രാഗത്തിനു മായാ എന്നു ചേര്‍ത്തതു കടപയാദി പദ്ധതിയ്ക്കു വേണ്ടിയായിരുന്നു. കടപയാദി പദ്ധതി പ്രകാരം പാദിനവയില്‍ മ=5 യാദിനവയില്‍ യ=1. അതിനാല്‍ 51. തിരിച്ചിട്ടാല്‍ 15-മതു മേളകര്‍ത്താരാഗം

രാഗലക്ഷണം

ഷഡ്ജം, ശുദ്ധഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കാകളിനിഷാദം എന്നിവയാണു് സ്വരസ്ഥാനങ്ങള്‍. സ്വരങ്ങള്‍ ശുദ്ധമായി ഉറച്ചു കിട്ടുവാന്‍ വേണ്ടി ആദ്യപാഠങ്ങളില്‍ ഈ രാഗത്തിലെ സ്വരങ്ങള്‍ ഗമകങ്ങള്‍ ഇല്ലാതെയാണു പഠിക്കുന്നതു്. എന്നാല്‍ കീര്‍ത്തനങ്ങള്‍ ആലപിക്കുമ്പോള്‍ ഋഷഭത്തിനും ധൈവതത്തിനും നല്ലതു പോലെയും മധ്യമത്തിനു ചെറിയ തോതിലും ഗമകം കൊടുത്തു പാടിയാല്‍ രാഗത്തിന്റെ ഭാവം വെളിപ്പെടുകയും കേള്‍ക്കാന്‍ ഇമ്പമേറുകയും ചെയ്യും.

സംഗീതപാഠം

വരിശകള്‍, സപ്തതാളാരങ്കാരങ്ങള്‍ തുടങ്ങിയ കര്‍ണ്ണാടകസംഗീത ബാലപാഠങ്ങള്‍ എല്ലാം.

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'ജിതമായാ മാളവഗൗളാന്തര്‍ഗതമാഹേശഃ ത്വാം വിന്ദന്തി‍' എന്ന ഭാഗം മായാമാളവഗൗളയിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നതു്.
ശ്രീസ്വാതിതിരുനാള്‍ രചിച്ച 'ദേവദവ കലയാമി തേ'
ശ്രീമുത്തുസ്വാമിദീക്ഷിതരുടെ 'ശ്രീനാഥാദിഗുരുഗുഹോജയതിജയതി'
ശ്രീത്യാഗരാജസ്വമികളുടെ 'തുളസീദല', 'സരസീരുഹപുന്നഗചെമ്പക'

ലളിതഗാനങ്ങള്‍

ചലച്ചിത്രഗാനങ്ങള്‍

രാജ മാതംഗി പാര്‍വ്വതി (ഭരതം)
പവനരച്ചെഴുതുന്നു കോലങ്ങളിന്നും (വിയറ്റ്നാം കോളനി)
അമ്പലവിളക്കുകള്‍ (ദിവ്യദര്‍ശ്ശനം)
മഞ്ഞക്കിളി സ്വര്‍ണ്ണക്കിളി (സേതുബന്ധനം)
ദേവദേവകലയാമിതേ (സരോവരം)
ഒരു ചിരി കണ്ടാല്‍ (പൊന്മുടിപ്പുഴയോരത്തു്)

ജന്യരാഗങ്ങള്‍

അര്‍ദ്ദദേശി - സരിഗമപധനിസ - സധപമഗരിസ
ഉഷവാളി - സരിമപധസ - സനിധമപമരിസ
ഏകാക്ഷി - സരിഗമപധനിസ - സനിപമരിഗമരിസ
കന്നടബംഗളാ - സരിമഗമധപധസ - സധപമഗരിസ
കര്‍ണ്ണാടകസാരംഗ - സരിഗമപധനിസ - സനിധപമരിസ
കല്യാണകേസരി - സരിഗപധസ -സധപഗരിസ
ഗുണ്ടക്രിയ - സരിമപനിസ - സനിപധപമഗരിസ
ഗുമ്മകാംബോജി -സരിഗപധനിസ - സനിധപമഗരിസ
ഗുര്‍ജ്ജരി - സരിഗമപധനിസ - സധനിപമഗരിസ
ഗൗരി - സരിമപനിസ - സനിധപമഗരിസ
ഗൗള - സരിമപനിസ - സനിപമരിഗമരിസ
ഗൗളിപന്ത് - സരിമപനിസ - സനിപധപമപധമഗരിസ
ഘനസിന്ധു - സമഗമപധനിധസ - സനിധപമഗരിസ
ചന്ദ്രചൂട - സമഗമപധസ - സനിധപമഗസ
ചാരുവര്‍ദ്ധിനി - സരിമപധനിസ - സധപമഗരിസ
ഛായാഗൗള - സരിമഗമപനിസ - സനിധപമഗരിസ
ജഗന്മോഹിനി - സഗമപനിസ - സനിപമഗരിസ
ടക്ക - സരിസഗമഗപമധനിസ - സനിധപമഗരിസ
താരകഗൗള -  സഗമധനിസ - സനിധമഗസ
ദേവരഞ്ജി - സമപധപനിസ - സനിധപമസ
ദേശ്യഗൗള - സരിപധനിസ - സനിധപരിസ
നാഥനാമക്രിയ - സരിഗമപധനി - നിധപമഗരിസനി
പരശ് - സഗമപധനിസ - സനിധപമഗരിസ
പാടി - സരിമപനിസ - സനിപധപമരിസ
പൂര്‍വ്വി - സരിഗമപധനിധസ - സനിധപമധമഗരിസ
പ്രതാപധന്യാസി - സഗമപനിസ - സനിധപമഗരിസ
ബിഭാസ് - സരിഗപധസ - സധപമരിസ
ഭാവിനി - സഗമപധനിസ - സധപമഗരിസ
ഭൗളി - സരിഗപധസ - സനിധപഗരിസ
ഭൗളിരാമക്രിയ - സരിഗപധസ - സനിപധപമഗരിസ
മംഗളകൈശികി - സരിമഗധപസ - സനിധമഗരിസ
മനോലയം - സരിമപധസ - സനിധപമരിസ
മരുവ - സഗമധനിസ - സനിധപഗമഗരിസരിഗരിസ
മലഹരി - സരിമപധസ - സധപമഗരിസ
മല്ലികാവസന്തം - സഗമപനിസ - സനിധപമഗരിസ
മാളവകുറിഞ്ചി - സഗപധനിസ - സനിധമരിസ
മാളവപഞ്ചമം - സരിഗമപനിസ - സനിധപമഗരിസ
മേഘരഞ്ജിനി - സരിഗമനിസ - സനിമഗരിസ
മേചഭൗളി - സരിഗപധസ - സധപമഗരിസ
രുഗ്മാംബരി - സരിഗപനിസ - സനിപഗരിസ
രേവഗുപ്തി - സരിഗപധസ - സധപഗരിസ
ലളിത - സരിഗമധനിസ - സനിധമഗരിസ
ലളിതപഞ്ചമം - സരിഗമധനിസ - സനിധമപമഗരിസ
വിസാരദ - സരിമപനിസ - സനിപമരിസ
സത്യവതി - സഗരിഗപധസ - സനിധനിപധപഗരിസ
സാരംഗനാട്ട - സരിമപധസ - സനിസധപമഗരിസ
സാവേരി - സരിമപധസ - സനിധപമാഗരിസ
സിന്ദുരാമക്രിയ - സഗമപധനിസ - സനിപധപമഗസ(സനിപമഗരിഗസ)
സുരസിന്ധു - സമഗമപധനിധസ -  സനിധപമരിഗരിസ

.
.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.