Caution


Thursday, June 4, 2015

ഗായകപ്രിയ | 13-മതു മേളകര്‍ത്താരാഗം | 3-മതു ചക്രം അഗ്നി

മേളകര്‍ത്താപദ്ധതിയിലെ പതിമൂന്നാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
മൂന്നാമത്തെ ചക്രം അഗ്നിചക്രത്തിലെ ആദ്യ രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം ഗേയഹെജ്ജി
പൂര്‍വ്വാംഗസ്വരങ്ങള്‍ മായാമാളവഗൗളയുടെ സ്വരങ്ങള്‍
(അഗ്നിചക്രത്തിലെ ഗായകപ്രിയ, വകുളാഭരണം, മായാമാളവഗൗള, ചക്രവാകം, സൂര്യകാന്തം, ഹാടകാംബരി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ മായാമാളവഗൗളയുടേതു തന്നെ)
ചക്രത്തിലെ ആദ്യത്തെ രാഗം ആയതിനാല്‍ ഉത്തരാംഗസ്വരങ്ങള്‍ കനകാംഗിയുടെ സ്വരങ്ങള്‍
പ്രത്യേകത : ശുദ്ധനിഷാദം അടങ്ങിയ വിവാദിമേളരാഗം
പ്രതിമധ്യമരാഗം : ധവളാംബരി




നാമവിശേഷം

ധീരഭദ്രന്‍ എന്ന ഗായകനു പ്രിയപ്പെട്ടവന്‍ എന്ന അര്‍ത്ഥം വരുന്ന ഗായകപ്രിയ, ശിവന്‍. കടപയാദി പദ്ധതി പ്രകാരം കാദിനവയില്‍ ഗ=3, യാദിനവയില്‍ യ=1. അതിനാല്‍ 31. തിരിച്ചിട്ടാല്‍ 13-മതു മേളകര്‍ത്താരാഗം

രാഗലക്ഷണം

ഷഡ്ജം, ശുദ്ധഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധധൈവതം, ശുദ്ധനിഷാദം (ചതുശ്രുതിധൈവതത്തിന്റെ ശ്രുതിസ്ഥാനത്തു് നിഷാദം പാടുന്ന രീതി) എന്നിവയാണു് സ്വരസ്ഥാനങ്ങള്‍.

സംഗീതപാഠം

കീര്‍ത്തനങ്ങള്‍

ശ്രീ മഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'ധീരഭദ്രാഖ്യഗായകപ്രിയ വീരഭദ്രാദിപാലിതശരണ‍' എന്ന ഭാഗം രൂപവതിയിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നതു്.
ശ്രീകോടീശ്വരയ്യരുടെ 'നാദനിലൈക്കണ്ടുരുകനാ' എന്ന കീര്‍ത്തനത്തിലും ഗായകപ്രിയ എന്ന വാക്കു് വരുന്നുണ്ടു്.
ശ്രീബാലമുരളികൃഷ്ണയുടെ 'ശ്രീമഹാവിഷ്ണും'

ലളിതഗാനങ്ങള്‍

ചലച്ചിത്രഗാനങ്ങള്‍

ജന്യരാഗങ്ങള്‍

കലാകാന്തി - സരിഗമധനിസ - സനിധപഗരിസ
കല്‍ക്കട - സരിഗപധനിസ - സനിധപമഗരിസ
കല്‍പ്പനധരിണി - സഗമപധസ - സനിധപമഗരിസ
.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.