Caution


Sunday, June 28, 2015

വാഗധീശ്വരി | 34-മതു മേളകര്‍ത്താരാഗം | 6-മതു ചക്രം

മേളകര്‍ത്താപദ്ധതിയിലെ മുപ്പത്തിനാലാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
ആറാമത്തെ ചക്രം ഋതുചക്രത്തിലെ നാലാമത്തെ രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം ഭാഗഛായാനാട്ട
പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമ ചലനാട്ടയുടെ സ്വരങ്ങള്‍
(ഋതുചക്രത്തിലെ യാഗപ്രിയ, രാഗവര്‍ദ്ധിനി, ഗാംഗേയഭൂഷണി, വാഗധീശ്വരി, ശൂലിനി, ചലനാട്ട എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ ചലനാട്ടയുടേതു തന്നെ)
ഉത്തരാംഗസ്വരങ്ങള്‍ പധനിസ ഖരഹരപ്രിയയുടെ സ്വരങ്ങള്‍
(ഓരോ ചക്രത്തിലെയും നാലാമത്തെ രാഗം ആയി വരുന്ന വനസ്പതി, നാടകപ്രിയ, ചക്രവാകം, ഖരഹരപിരിയ, ഹരികാംബോജി, വാഗധീശ്വരി എന്നിവയില്‍ എല്ലാം ഉത്തരാംഗസ്വരങ്ങള്‍ ഖരഹരപ്രിയയുടെ സ്വരങ്ങള്‍ തന്നെ)
പ്രത്യേകത : വിവാദിമേളരാഗം
പ്രതിമധ്യമരാഗം : നാസികാഭൂഷണി




നാമവിശേഷം

കടപയാദി സംഖ്യ പ്രകാരം യാദിനവയില്‍ വ=4 കാദിനവയില്‍ ഗ=3. അതിനാല്‍ കിട്ടുന്ന 43 എന്നതു തിരിച്ചിട്ടാല്‍ 34-മതു മേളകര്‍ത്താരാഗം.

രാഗലക്ഷണം

ഷഡ്‌ജം, ഷഡ്ശ്രുതിഋഷഭം (സാധാരണഗാന്ധാരത്തിന്റെ ശ്രുതിസ്ഥാനത്തു ഋഷഭം പാടുന്നതു് ), അന്തരഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ചതുശ്രുതിധൈവതം, കൈശികിനിഷാദം, മേല്‍ഷഡ്‌ജം.

സംഗീതപാഠം

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'വാഗധീശ്വരീശ്രിയൗ യദംഗസംഭവേ ഭോഗമോക്ഷദാ ജഗദംബാ‍' എന്ന ഭാഗം.
ശ്രീകോടീശ്വരയ്യരുടെ 'നാദാനുസന്താന'
ശ്രീബാലമുരളീകൃഷ്ണയുടെ 'പ്രണമാമ്യഹം'
ശ്രീവെങ്കടഗിരിയപ്പ 'ശ്രീ ജാനകി'

ലളിതഗാനങ്ങള്‍

ചലച്ചിത്രഗാനങ്ങള്‍

ജന്യരാഗങ്ങള്‍

ഗാനവാരിധി - സമഗരിഗമപധനിസ (/കാ.നി) - സധനിപമഗരിസ(/കാ.നി)
ഛായാനാട്ട - സരിഗമപമപസ - സനിധനിപമരിസ
ഭാനുമഞ്ജരി - സരിഗമപനിസ - സനിപമരിഗരിസ
മഘതി - സരിമപധനിസ - സനിധപമരിസ
മുരളി - സരിഗമധനിസ - സനിധമഗരിസ
മോഹനാംഗി - സരിഗപധസ - സധപഗപധപഗരിസ
വിഖവതി
ശാരദഭരണ - സമഗമപമധനിസ - സനിധമപമരിസ
.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.