Caution


Sunday, June 28, 2015

ഗാംഗേഷഭൂഷണി | 33-മതു മേളകര്‍ത്താരാഗം | 6-മതു ചക്രം ഋതു

മേളകര്‍ത്താപദ്ധതിയിലെ മുപ്പത്തിമൂന്നാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
ആറാമത്തെ ചക്രം ഋതുചക്രത്തിലെ മൂന്നാമത്തെ രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം ഗംഗാതരംഗിണി
പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമ ചലനാട്ടയുടെ സ്വരങ്ങള്‍
(ഋതുചക്രത്തിലെ യാഗപ്രിയ, രാഗവര്‍ദ്ധിനി, ഗാംഗേയഭൂഷണി, വാഗധീശ്വരി, ശൂലിനി, ചലനാട്ട എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ ചലനാട്ടയുടേതു തന്നെ)
ഉത്തരാംഗസ്വരങ്ങള്‍ പധനിസ മായാമാളവഗൗളയുടെ സ്വരങ്ങള്‍
(ഓരോ ചക്രത്തിലെയും മൂന്നാമത്തെ രാഗം ആയി വരുന്ന ഗാനമൂര്‍ത്തി, ധേനുക, മായാമാളവഗൗള, കീരവാണി, സരസാംഗി, ഗാംഗേയഭൂഷണി എന്നിവയില്‍ എല്ലാം ഉത്തരാംഗസ്വരങ്ങള്‍ മായാമാളവഗൗളയുടെ സ്വരങ്ങള്‍ തന്നെ)
പ്രത്യേകത : വിവാദമേളരാഗം
പ്രതിമധ്യമരാഗം : ധാതുവര്‍ദ്ധനി




നാമവിശേഷം

കടപയാദി സംഖ്യ പ്രകാരം കാദിനവയില്‍ ഗ=3. അതിനാല്‍ കിട്ടുന്ന 33 എന്നതു തിരിച്ചിട്ടാലും 33-മതു മേളകര്‍ത്താരാഗം.

രാഗലക്ഷണം

ഷഡ്‌ജം, ഷഡ്ശ്രുതിഋഷഭം (സാധാരണഗാന്ധാരത്തിന്റെ ശ്രുതിസ്ഥാനത്തു ഋഷഭം പാടുന്നതു് ), അന്തരഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കാകളിനിഷാദം, മേല്‍ഷഡ്‌ജം.

സംഗീതപാഠം

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'ശ്രിതഗജവദന ഗാംഗേയ ഭൂഷണികൃതഭുജംഗ നതസുരകദംമ്പ‍' എന്ന ഭാഗം.
ശ്രീത്യാഗരാജ സ്വാമികളുടെ 'എവ്വരേ രാമയ്യ'
ശ്രീകോടീശ്വരയ്യരുടെ 'നിനൈമനമേ'
ശ്രീബാലമുരളീകൃഷ്ണയുടെ 'പാലയാസു മാ ശൈല'
ശ്രീമുത്തുസ്വാമി ദീക്ഷിതരുടെ 'വരദരാജ അവാവ'

ലളിതഗാനങ്ങള്‍

'നിറയും സ്നേഹത്താല്‍ ' (സ്നേഹധാര)

ചലച്ചിത്രഗാനങ്ങള്‍

ജന്യരാഗങ്ങള്‍

ഗംഭീരവാണി - സഗപമധനിസ - സനിപമഗരിഗരിസ
ലളിതഗന്ധര്‍വ്വ - സരിഗമപധനിസ - സനിപഗരിസ
സമന്ത - സരിഗമപധനിസ - സനിധനിധമഗരിസ

.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.