മേളകര്‍ത്താപദ്ധതിയിലെ മുപ്പതാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
ദീക്ഷിതര്‍ പദ്ധതിയിലെ നാമം നാഗാഭരണം
അഞ്ചാമത്തെ ചക്രം ബാണചക്രത്തിലെ ആറാമതു രാഗം
പൂര്‍വ്വാംഗസ്വരങ്ങള്‍ ധീരശങ്കരാഭരണത്തിന്റെ സ്വരങ്ങള്‍
(ബാണചക്രത്തിലെ മാരരഞ്ജനി, ചാരുകേശി, സരസാംഗി, ഹരികാംബോജി, ധീരശങ്കരാഭരണം, നാഗനന്ദിനി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ ധീരശങ്കരാഭരണത്തിന്റെ തന്നെ)
ചക്രത്തിലെ ആറാം രാഗം ആയതിനാല്‍ ഉത്തരാംഗസ്വരങ്ങള്‍ ചലനാട്ടയുടെ സ്വരങ്ങള്‍
പ്രത്യേകത : ഷഡ്‌ശ്രുതിധൈവതം അടങ്ങിയ ഒരു അപൂര്‍വ്വ വിവാദിമേളരാഗം
പ്രതിമധ്യമരാഗം : ചിത്രാംബരി
നാമവിശേഷം
നാഗനന്ദിനി എന്ന പേരാണു പലയിടത്തും ഉപയൊഗിച്ചു കാണുന്നതു. ഇതു നാകനന്ദിനി ആയിരുന്നുവെങ്കില്‍ സ്വര്‍ഗ്ഗപുത്രിയെന്നും അതല്ല നാഗനന്ദിനി ആണെങ്കില്‍ സര്‍പ്പങ്ങളുടെ പുത്രിയെന്നും അര്‍ത്ഥം വരുന്നുണ്ടു്.
കടപയാദി സംഖ്യ പ്രകാരം ടാദിനവയില്‍ ന=0 കാദിനവയില്‍ ഗ=3. 03 തിരിച്ചിട്ടാല്‍ 30-മതു മേളകര്‍ത്താരാഗം
രാഗലക്ഷണം
ഷഡ്ജം, ചതുശ്രുതഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ഷഡ്ശ്രുതിധൈവതം (കൈശികിനിഷാദത്തിന്റെ ശ്രുതിസ്ഥാനത്തു് ധൈവതം പാടുന്ന രീതി), കാകളിനിഷാദം, മേല്‍ഷഡ്‌ജം.
വിവാദിസ്വരമായ ഷഡ്‌ശ്രുതിധൈവതം ആണു ഈ രാഗത്തിന്റെ ഛായ പ്രകടിപ്പിക്കാനുമപയോഗിക്കുന്നതു്. രാഗഭാവവും ഭംഗിയും നല്‍കുന്നതും ഈ സ്വരം തന്നെ.
സംഗീതപാഠം
കീര്‍ത്തനങ്ങള്‍
ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'ജ്ഞാനഗാനം കൃതവതാം വരദ ശ്രീനാഗാനന്ദിനി ജാനേ' എന്ന ഭാഗം
ശ്രീബാലമുരളീകൃഷ്ണയുടെ 'ദാക്ഷായണീ രക്ഷമാം'
ശ്രീമുത്തുസ്വാമിദീക്ഷിതരുടെ 'നാഗാഭരണം'
ശ്രീകോടീശ്വരയ്യരുടെ 'നയേന്‍ ഉനയേ'
ശ്രീത്യാഗരാജസ്വാമികളുടെ 'സത്തലേനി ദിനമു'
ലളിതഗാനങ്ങള്‍
ചലച്ചിത്രഗാനങ്ങള്‍
ആശ്ചര്യചൂഢാമണി (തീക്കനല്‍)
ജന്യരാഗങ്ങള്‍
ഗംഭീരവാണി - സഗപമധനിസ - സനിപമഗരിഗരിസ
ലളിതഗന്ധര്‍വ്വ - സരിഗമപധനിസ - സനിപഗരിസ
സമന്ത - സരിഗമപധനിസ - സനിധനിധമഗരിസ
.

No comments:
Post a Comment
ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.