ദ്വാദശസ്വരപട്ടികയില്‍ വരുന്ന 12 സ്വരങ്ങളില്‍ പെട്ട ഷഡ്‌ജം, ശുദ്ധഋഷഭം, ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, പ്രതിമധ്യമം, പഞ്ചമം, ശുദ്ധധൈവതം, ചതുശ്രുതിധൈവതം, കൈശികിനിഷാദം, കാകളിനിഷാദം എന്നിവ കൂടാതെ ഷോഡശസ്വരപട്ടികയില്‍ നാലു സ്വരങ്ങള്‍ കൂടുതലായിട്ടുണ്ടു്. ശുദ്ധഗാന്ധാരം, ഷഡ്‌ശ്രുതിഋഷഭം, ശുദ്ധനിഷാദം, ഷഡ്‌ശ്രുതിധൈവതം എന്നിവയാണു ആ നാലു സ്വരങ്ങള്‍.
സ്വരങ്ങളുടെ ശ്രുതിസ്ഥാനം പരിശോധിക്കുമ്പോള്‍ ഗ എന്നുച്ചിരിക്കുന്ന ശുദ്ധഗാന്ധാരത്തിന്റെ ശ്രുതിസ്ഥാനം വാസ്തവത്തില്‍ ചതുശ്രുതിഋഷഭത്തിന്റെ സ്ഥാനത്താണു്. അതു പോലെ രി എന്നുച്ചരിക്കുന്ന ഷഡ്‌ശ്രുതിഋഷഭം സാധാരണഗാന്ധാരത്തിന്റെ ശ്രുതിസ്ഥാനത്തും, നി എന്നുച്ചിരിക്കുന്ന ശുദ്ധനിഷാദം ചതുശ്രുതിധൈവതത്തിന്റെ ശ്രുതിസ്ഥാനത്തും, ധ എന്നുച്ചരിക്കുന്ന ഷഡ്‌ശ്രുതിധൈവതം കൈശികിനിഷാദത്തിന്റെ ശ്രുതിസ്ഥാനത്തും ആണു നിലകൊള്ളുന്നതു്. ഈ കാരണത്താലാണു് ഈ നാലു സ്വരങ്ങളെയും വിവാദിസ്വരങ്ങള്‍ എന്നു പറയുന്നതു്. ഇവ എല്ലാ മേളകര്‍ത്താരാഗസ്വരങ്ങള്‍ ആണു്. അന്യസ്വരമോ അപസ്വരമോ അല്ല.
വിവാദിസ്വരങ്ങള്‍ക്കു പ്രത്യേക ശ്രുതിസ്ഥാനങ്ങള്‍ ഇല്ല
ഉദാഃ 1.
സമ്പൂര്‍ണ്ണ മേളകര്‍ത്താരാഗമായ കനകാംഗി പരിശോധിച്ചാല്‍ അതിന്റെ സ്വരങ്ങള്‍ ഷഡ്‌ജം, ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധധൈവതം, ശുദ്ധനിഷാദം, താരസ്ഥായി ഷഡ്‌ജം എന്നിവയാണു്. ഇതില്‍ വിവാദിസ്വരങ്ങളായുള്ളതു് ശുദ്ധഗാന്ധാരവും ശുദ്ധനിഷാദവും ആണു്. രാഗം ആലപിക്കുന്നതു് സരിഗമപധനിസ എന്നാണെങ്കിലും ശുദ്ധഗാന്ധാരം ചതുശ്രുതിഋഷഭത്തിന്റെ ശ്രുതിസ്ഥാനത്തും ശുദ്ധനിഷാദം ചതുശ്രുതിധൈവതത്തിന്റെ ശ്രുതിസ്ഥാനത്തും ആകയാല്‍ ദ്വാദശസ്വരങ്ങളുടെ ഭാഷയില്‍ ഈ രാഗത്തിന്റെ ശ്രുതിസ്ഥാനങ്ങള്‍ സ രി1 രി2 മ1 പ ധ1 ധ2 ^സ ആണെന്നു പറയാം. (ദ്വാദശഗാന്ധാരവും ദ്വാദശനിഷാദവും ഇല്ല)
ഉദാഃ 2
സമ്പൂര്‍ണ്ണ മേളകര്‍ത്താരാഗമായ രസികപ്രിയ പരിശോധിച്ചാല്‍ അതിന്റെ സ്വരങ്ങള്‍ ഷഡ്‌ജം, ഷഡ്‌ശ്രുതിഋഷഭം, അന്തരഗാന്ധാരം, പ്രതിമധ്യമം, ഷഡ്‌ശ്രുതിധൈവതം, കാകളിനിഷാദം, താരസ്ഥായിഷഡ്‌ജം എന്നിവയാണു്. ഇതില്‍ ഷഡ്‌ശ്രുതിഋഷഭവും ഷഡ്‌ശ്രുതിധൈവതവും വിവാദിസ്വരങ്ങള്‍ ആണു്. രാഗം ആലപിക്കുന്നതു് സരിഗമപധനിസ എന്നാണെങ്കിലും ഷഡ്‌ശ്രുതിഋഷഭം ശുദ്ധഗാന്ധാരത്തിന്റെ ശ്രുതിസ്ഥാനത്തും ഷഡ്‌ശ്രുതിധൈവതം കാകളിനിഷാദത്തിന്റെ സ്ഥാനത്തും ആകയാല്‍ ദ്വാദശസ്വരങ്ങളുടെ ഭാഷയില്‍ ഈ രാഗത്തിന്റെ ശ്രുതിസ്ഥാനങ്ങള്‍ സ ഗ1 ഗ2 മ2 പ നി1 നി2 ^സ ആണെന്നു പറയാം (ദ്വാദശഋഷഭവും ദ്വാദശധൈവതവും ഇല്ല)
വിവാദിസ്വരങ്ങള്‍ എന്നു പേരു വരാന്‍ മൂന്നു കാരണങ്ങള്‍ ഉണ്ടു്
1. ഒരു സ്ഥായിയില്‍ ശ്രുതിസ്ഥാനങ്ങള്‍ 12 ആണോ അതോ 16 ആണോ എന്ന വിവാദം.
2. മറ്റൊരു ഉദാഹരണത്തിനു 2-മത്തെ രാഗമായ രത്നാംഗി പിരശോധിച്ചാല്‍ ഇതില്‍ വരുന്ന വിവാദിസ്വരം ശുദ്ധഗാന്ധാരം ആണു്. ഷഡ്‌ജം ശുദ്ധഋഷഭം ശുദ്ധഗാന്ധാരം ശുദ്ധമധ്യമം പഞ്ചമം ശുദ്ധധൈവതം കൈശികിനിഷാദം മേല്‍ ഷഡ്‌ജം എന്നിവയാണു രത്നാംഗിയിലെ സ്വരങ്ങള്‍. സ്വരങ്ങള്‍ ഉച്ചരിച്ചു പാടുമ്പോള്‍ സരിഗമപധനിസ എന്നാണു പാടുന്നതെങ്കിലും ശ്രുതിസ്ഥാനം നോക്കിയാല്‍ വാസ്തവത്തില്‍ ഇതു് സരിരിമപധനിസ എന്നാണു്. ഇതാണു വിവാദത്തിനുള്ള രണ്ടാമത്തെ കാരണം.
3. ആലപിക്കുമ്പോള്‍ ശുദ്ധഋഷഭവും ശുദ്ധഗാന്ധാരവും വളരെ അടുത്തടുത്തും ശുദ്ധഗാന്ധാരവും ശുദ്ധമധ്യമവും തമ്മിലുള്ള അകലം കൂടുതലായും വരും. രത്നാഗിയുടെ പ്രിതമധ്യമരാഗമായ ജലാര്‍ണ്ണവം നോക്കുമ്പോള്‍ ശുദ്ധഗാന്ധാരവും പ്രിതിമധ്യമവും തമ്മിലുള്ള അകലം പിന്നേയും കൂടും. ഒരു സ്വരം മറ്റൊരു സ്വരം ആലപിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ വിവാദിസ്വരത്തിനു ശത്രുസ്വരം എന്നൊരു പേരു കൂടിയുണ്ടു്.
മേളകര്‍ത്താരാഗമാലിക ആലപിക്കുമ്പോള്‍ അതിന്റെ പല്ലവി ശ്രീരാഗത്തിലാണു്. ചിട്ടസ്വരം പാടിയതിനു ശേഷം ചരണം ആയിട്ടാണു് ഓരോ മേളകര്‍ത്താരാഗങ്ങളിലേക്കു് കടക്കുന്നതു്. ശത്രുസ്വരം പാടുമ്പോള്‍ ഉണ്ടാകുന്ന ശ്രുതിദോഷം മാറാന്‍ ഓരോ ചക്രം കഴിയുമ്പോഴും ശ്രീരാഗത്തിലുള്ള പല്ലവി ആവര്‍ത്തിച്ചു പാടിയതിനു ശേഷം മാത്രമേ അടുത്ത ചക്രത്തിലേക്കു കടക്കുന്നുള്ളു.
കര്‍ണ്ണാടകസംഗീതശാസ്ത്രത്തെ പാശ്ചാത്യസംഗീതശാസ്ത്രവുമായി താരതമ്യപഠനം ചെയ്യുവാന്‍ ശ്രമിക്കുമ്പോള്‍ വിവാദങ്ങള്‍ക്കു് ആക്കം കൂടും. രണ്ടിനേയും രണ്ടായി കണ്ടു് രണ്ടും അതാതിന്റെ നിലയില്‍ ശ്രേഷ്ഠമാണെന്നു കരുതിയാല്‍ തീരാവുന്ന പ്രശ്നമേ ഇവിടുള്ളു. നമുക്കിവിടെ കര്‍ണ്ണാടകസംഗീതത്തെ മാത്രം പരിശോധിക്കാം.
മേളകര്‍ത്താരാഗപദ്ധതി പരിശോധിച്ചാല്‍ ശുദ്ധമധ്യമരാഗങ്ങളിലെയും പ്രിതിമധ്യമരാഗങ്ങളിലെയും ആദ്യത്തേയും അവസാനത്തേയും ചക്രങ്ങളിലെ എല്ലാ രാഗങ്ങളും വിവാദിരാഗത്തിന്റെ ഗണത്തില്‍ പെടും. അങ്ങനെ മൊത്തം 6x4=24 രാഗങ്ങള്‍. തീര്‍ന്നില്ല. എല്ലാ ചക്രത്തിലെയും ആദ്യത്തെയും അവസാനത്തെയും രാഗങ്ങളും ഈ ഗണത്തില്‍ പെടും. മേല്‍വിവരിച്ച 4 ചക്രങ്ങള്‍ ഒഴിവാക്കിയാല്‍ ബാക്കി 8 ചക്രങ്ങളിലും 2 വീതം 16 രാഗങ്ങള്‍. എല്ലാം കൂടി മൊത്തം 40 മേളകര്‍ത്താരാഗങ്ങള്‍ വിവാദിമേളരാഗങ്ങള്‍ ആണു്. വിവാദിമേളരാഗങ്ങള്‍ അഭ്യസിക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ക്കു് ആലപിക്കാന്‍ ബാക്കി കിട്ടുന്നതു് വെറും 32 മേളരാഗങ്ങള്‍ മത്രം.
എന്നാല്‍ സ്വരവര്‍ജ്ജ്യ ജന്യനാഗങ്ങളില്‍ വര്‍ജ്ജിക്കപ്പെടുന്ന സ്വരം വിവാദിസ്വരം ആകുമ്പോള്‍ മേല്‍ വിവരിച്ച രാഗങ്ങളുടെ സംഖ്യയില്‍ വളരെ അധികം വ്യത്യാസം വരും. വിവാദിസ്വരങ്ങള്‍ ആലപിക്കുന്നതു് ഐശ്വര്യക്കേടാണെന്നു വാദിക്കുന്നവര്‍ക്കു് ഇതൊരു വലിയ ആശ്വാസം തന്നെയാണു്.
വിവാദിമേളരാഗങ്ങള്‍ ആലപിക്കുവാന്‍ വളരെ ശ്രമകരമാണെങ്കിലും അവ എല്ലാം തന്നെ വളരെ രഞ്ജകമാണെന്നതു പൊതുവേ ജനസമ്മതി നേടിയ കാര്യമാണു്. ഗുരുവിനെ പൂര്‍ണ്ണമായി ആശ്രയിച്ചു പഠിക്കേണ്ടുന്ന ഒരു ശാസ്ത്രം ആണു കര്‍ണ്ണാടകസംഗീത ശാസ്ത്രം എന്നിരിക്കെ വാദിമേളരാഗങ്ങളും വിവാദിസ്വരവര്‍ജ്ജ്യജന്യരാഗങ്ങളും മാത്രം പഠിപ്പിക്കുന്ന ഒരു സമ്പ്രദായം ആണു് പല ഗരുക്കന്മാരും സ്വീകരിക്കുന്നതു്. മേളകര്‍ത്താരാഗങ്ങളിലെ വിവാദിമേളരാഗങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള കീര്‍ത്തനങ്ങള്‍ വളരെ കുറവാണെന്നും ദ്വാദശസ്വരങ്ങള്‍ ശ്രുതിശുദ്ധമായി പാടി പഠിച്ചതിനു ശേഷം മാത്രമേ ഷോഡശസ്വരങ്ങളുടെ ഗണത്തില്‍ വരുന്ന വിവാദിസ്വരങ്ങള്‍ അടങ്ങിയ രാഗങ്ങള്‍ പഠിക്കുവാന്‍ പാടുള്ളു എന്നും ഉള്ള വാദമാണു വിവാദിസ്വരപഠനത്തിനു തടസ്സമായി പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെടുന്നതു്. സ്വയം താല്പര്യപ്പെട്ടു മേളകര്‍ത്താരാഗപദ്ധതി മനസ്സിലാക്കാനും അതു സ്വായത്തമാക്കാനും ശ്രമിക്കുന്നവരുടെ എണ്ണവും വളരെ കുറവാണു്. ഇവിടെ ഇട്ടിരിക്കുന്ന വീഡിയോയിലേക്കുള്ള യൂട്യൂബ് സന്ദര്‍ശ്ശകരുടെ എണ്ണം തന്നെ ഇതിനു തെളിവാണു്.
രാഗസ്വരസ്വഭാവം കാണുക
.

No comments:
Post a Comment
ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.