Caution


Sunday, June 28, 2015

സാലകം | 37-മതു മേളകര്‍ത്താരാഗം | 7-മതു ചക്രം ഋഷി

കനകാംഗിയുടെ പ്രതിമധ്യമരാഗം
മേളകര്‍ത്താപദ്ധതിയിലെ മുപ്പത്തിയേഴാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
ഏഴാമത്തെ ചക്രം ഋഷിചക്രത്തിലെ ഒന്നാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം സൗഗന്ധിനി
പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമ സാലകത്തിന്റെ സ്വരങ്ങള്‍
(ഋഷിചക്രത്തിലെ സാലകം, ജലാര്‍ണ്ണവം, ഝാലവരാളി, നവനീതം, പാവനി, രഘുപ്രിയ എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ സാലകത്തിന്റെ സ്വരങ്ങള്‍ ആണു്)
ഉത്തരാംഗസ്വരങ്ങള്‍ പധനിസ കനകാംഗിയുടേതു്
പ്രത്യേകത : ശുദ്ധഗാന്ധാരം ശുദ്ധനിഷാദം എന്നീ 2 വിവാദിസ്വരങ്ങള്‍ അടങ്ങിയ വിവാദിരാഗം.




നാമവിശേഷം

കടപയാദി പദ്ധതി പ്രകാരം യാദിനവയില്‍ സ=7 ല=3, 73 എന്ന സംഖ്യ തിരിച്ചിട്ടാല്‍ 37-മതു മേളരാഗം.

രാഗലക്ഷണം

സാലം എന്ന പദത്തിന്നര്‍ത്ഥം കോട്ടമതില്‍ എന്നാണു ചിലയിടങ്ങളില്‍ കാണുന്നതു്. പ്രതിമധ്യമരാഗങ്ങളുടെ തുടക്കം കുറിക്കുന്ന രാഗത്തെയാണോ സാലകം എന്ന വാക്കു് സൂചിപ്പിക്കുന്നതു്?

ഷഡ്ജം, ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം (ചതുശ്രുതിഋഷഭത്തിന്റെ ശ്രുതിസ്ഥാനത്തു ഗാന്ധാരം പാടുന്നതു് ), പ്രതിമധ്യമം, പഞ്ചമം, ശുദ്ധധൈവതം, ശുദ്ധനിഷാദം (ചതുശ്രുതിധൈവതത്തിന്റെ ശ്രുതിസ്ഥാനത്തെ നിഷാദം), മേല്‍ഷഡ്‌ജം.

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'പ്രതിബിംബരസാലകഫലസമാ വിശയാ ഇതി ബിംബാധരഃ സംത്യജന്തി' എന്ന ഭാഗം
ശ്രീകോടീശ്വരയ്യരുടെ 'ഗാനമുധം'
ശ്രീബാലമുരളീകൃഷ്ണയുടെ 'വാമദേവപ്രിയസുതം'
ശ്രീ എം എസ് രാമചന്ദ്രന്റെ 'യദുകുലനായക'

സംഗീതപാഠം

ലളിതഗാനങ്ങള്‍

ജന്യരാഗങ്ങള്‍

ചലച്ചിത്രഗാനങ്ങള്‍

ജന്യരാഗങ്ങള്‍

.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.