Caution


Sunday, June 28, 2015

ചലനാട്ട | 36-മതു മേളകര്‍ത്താരാഗം | 6-മതു ചക്രം ഋതു

മേളകര്‍ത്താപദ്ധതിയിലെ മുപ്പത്തിയാറാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
ആറാമത്തെ ചക്രം ഋതുചക്രത്തിലെ ആറാമത്തെ രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ നാമം ശൈലദേശാക്ഷി
പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമ ചലനാട്ടയുടെ സ്വരങ്ങള്‍
(ഋതുചക്രത്തിലെ യാഗപ്രിയ, രാഗവര്‍ദ്ധിനി, ഗാംഗേയഭൂഷണി, വാഗധീശ്വരി, ശൂലിനി, ചലനാട്ട എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ ചലനാട്ടയുടേതു തന്നെ)
ഉത്തരാംഗസ്വരങ്ങള്‍ പധനിസ ചലനാട്ടയുടെ സ്വരങ്ങള്‍
(ഓരോ ചക്രത്തിലെയും ആറാമത്തെ രാഗം ആയി വരുന്ന താനരൂപ, രൂപവതി, ഹാടകാംബരി, വരുണപ്രിയ, നാഗനന്ദിനി, ചലനാട്ട എന്നിവയില്‍ എല്ലാം ഉത്തരാംഗസ്വരങ്ങള്‍ ചലനാട്ടയുടെ സ്വരങ്ങള്‍ തന്നെ)
പ്രത്യേകത : രണ്ടു വിവാദിസ്വരങ്ങള്‍ അടങ്ങിയ വിവാദിമേളരാഗം.
പ്രതിമധ്യമരാഗം : രസികപ്രിയ
ശുദ്ധമദ്ധ്യമരാഗങ്ങളിലെ അവസാനത്തെ രാഗം. ശേഷം വരുന്ന പ്രതിമധ്യമരാഗങ്ങളില്‍ മധ്യമം പ്രതിമധ്യമം ആണു്




നാമവിശേഷം

നാട്യചലനങ്ങള്‍ (പരമശിവന്റെ) എന്നു പദാര്‍ത്ഥം. കടപയാദി സംഖ്യ പ്രകാരം കാദിനവയില്‍ ച=6 യാദിനവയില്‍ ല=3. അതിനാല്‍ കിട്ടുന്ന 63 എന്നതു തിരിച്ചിട്ടാല്‍ 36-മതു മേളകര്‍ത്താരാഗം.

രാഗലക്ഷണം

ഷഡ്‌ജം, ഷഡ്ശ്രുതിഋഷഭം (സാധാരണഗാന്ധാരത്തിന്റെ ശ്രുതിസ്ഥാനത്തു ഋഷഭം പാടുന്നതു് ), അന്തരഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ഷഡ്‌ശ്രുതിധൈവതം (കൈശികിനിഷാദത്തിന്റെ ശ്രുതിസ്ഥാനത്തു ധൈവതം പാടുന്നതു്), കാകളിനിഷാദം, മേല്‍ഷഡ്‌ജം.
രണ്ടു വിവാദിസ്വരങ്ങള്‍ അടങ്ങിയ വിവാദിമേളരാഗം.

ചലനാട്ടയുടെ ജന്യരാഗമായ നാട്ട വളരെ പ്രസിദ്ധമായ രാഗമാണു്.

ഇതൊരു മൂര്‍ഛനാകാരക രാഗമാണു്. ഈ രാഗത്തിന്റെ ഗാന്ധാരം ആധാരഷഡ്‌ജമാക്കി ശ്രുതിഭേദം ചെയ്താല്‍ 45-മതു മേളരാഗമായ ശുഭപന്തുവരാളി ജനിക്കും.

രണ്ടു വിവാദിസ്വരങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ വിശദമായ ആലാപനത്തിനു സാദ്ധ്യത കുറവാണു്. ചലനാട്ട രാഗത്തില്‍ അധികം കൃതികള്‍ ഇല്ല.

സംഗീതപാഠം

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'കൈലാസാചലനാടനകൃത്‌ഭുജശൈലദണ്ഡകചരണാംഗുഷ്ഠ‍' എന്ന ഭാഗം.
ശ്രീബാലസ്വാമിദീക്ഷിതരുടെ 'രാജാധിരാജ'
ശ്രീകോടീശ്വരയ്യരുടെ 'ഏതയ്യാഗതി'
ശ്രീബാലമുരളീകൃഷ്ണയുടെ 'നാഗാത്മജ'

ലളിതഗാനങ്ങള്‍

ചലച്ചിത്രഗാനങ്ങള്‍

'പനിവിഴും മലര്‍വനം' (തമുഴു് - നിനൈവെല്ലാം നിത്യ)
'ഋതുമതിയായ് തെളിമാനം' (മഴനിലാവ്)
'പാല്‍ക്കടലിലുയരും' (റോമിയോ)
'വിണ്ണിലെ ഗന്ധര്‍വ്വ' (രാജാവിന്റെ മകന്‍ )
'ഏതയ്യാഗതി' എന്ന ഗാനം ഒഴിമുറിക്കു വേണ്ടി റെക്കോര്‍ഡ് ചെയ്തിട്ടുണ്ടു്



ജന്യരാഗങ്ങള്‍

ഗണരഞ്ജിനി - സരിഗമപമധനിസ - സനിധപമപമരിസ
ഗംഭീരനാട്ട - സഗമപനിസ - സനിപമഗസ
ദേവനാട്ട - സഗമപസ - സനിധപമഗരിസ
നാട്ട - സരിഗമപധനിസ - സനിപമരിസ
.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.