Caution


Monday, June 8, 2015

ഝങ്കാരധ്വനി | 19-മതു മേളകര്‍ത്താരാഗം | 4-മത്തെ ചക്രം വേദ

മേളകര്‍ത്താപദ്ധതിയിലെ പതിനൊമ്പാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
നാലാമത്തെ ചക്രം വേദചക്രത്തിലെ ഒന്നാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം ഝങ്കാരഭ്രമരി
പൂര്‍വ്വാംഗസ്വരങ്ങള്‍ ഖരഹരപ്രിയയുടെ സ്വരങ്ങള്‍
(വേദചക്രത്തിലെ ഝങ്കാരധ്വനി, നഠഭൈരവി, കീരവാണി, ഖരഹരപ്രിയ, ഗൗരിമനോഹരി, വരുണപ്രിയ  എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ ഖരഹരപ്രിയയുടേതു തന്നെ)
ചക്രത്തിലെ ആദ്യത്തെ രാഗം ആയതിനാല്‍ ഉത്തരാംഗസ്വരങ്ങള്‍ കനകാംഗിയുടെ സ്വരങ്ങള്‍
പ്രത്യേകത : ശുദ്ധനിഷാദം അടങ്ങിയ വിവാദിമേളരാഗം
പ്രതിമധ്യമരാഗം : ശ്യാമളാംഗി




നാമവിശേഷം

കടപയാദി പദ്ധതി പ്രകാരം കാദിനവയില്‍ ഝ=9 ക=1. അതിനാല്‍ കിട്ടുന്ന 91 എന്നതു തിരിച്ചിട്ടാല്‍ 19-മതു മേളകര്‍ത്താരാഗം.

രാഗലക്ഷണം

ഷഡ്ജം, ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധധൈവതം, ശുദ്ധനിഷാദം (ചതുശ്രുതിധൈവതത്തിന്റെ ശ്രുതിസ്ഥാനത്തു് നിഷാദം പാടുന്ന രീതി). വിവാദിമേളരാഗം.

സംഗീതപാഠം

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ '‍ഝംകാരധ്വനിയുതമാലാധര തംകാരധ്വനിയുതചാപ' എന്ന ഭാഗം ഝങ്കാരധ്വനി ചിട്ടപ്പെടുത്തിയിരിക്കുന്ന.
ശ്രീകോടീശ്വര അയ്യരുടെ 'വര്‍ണം തരും'
ശ്രീമുത്തുസ്വാമി ദീക്ഷിതരുടെ 'ഹിമാചലകുമാരിം'
ശ്രീത്യാഗരാജസ്വാമികളുടെ 'പനിപതിശായി '
'ഗതിനീയനനമ്മിനേനമ്മ'

ലളിതഗാനങ്ങള്‍

ചലച്ചിത്രഗാനങ്ങള്‍

ജന്യരാഗങ്ങള്‍

പൂര്‍ണ്ണലളിത - (5 തരം) സഗരിമപസ - സനിധപമഗരിസ
ഭാരതി - സരിഗമപസ - സപമഗരിസ
സിദ്ധരഞ്ജിനി

.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.