Caution


Monday, June 8, 2015

നഠഭൈരവി | 20-മതു മേളകര്‍ത്താരാഗം | 4-മതു ചക്രം വേദ

മേളകര്‍ത്താപദ്ധതിയിലെ ഇരുപതാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
നാലാമത്തെ ചക്രം വേദചക്രത്തിലെ രണ്ടാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം നാരിരീതിഗൗള
പൂര്‍വ്വാംഗസ്വരങ്ങള്‍ ഖരഹരപ്രിയയുടെ സ്വരങ്ങള്‍
(വേദചക്രത്തിലെ ഝങ്കാരധ്വനി, നഠഭൈരവി, കീരവാണി, ഖരഹരപ്രിയ, ഗൗരിമനോഹരി, വരുണപ്രിയ  എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ ഖരഹരപ്രിയയുടേതു തന്നെ)
ചക്രത്തിലെ രണ്ടാമത്തെ രാഗം ആയതിനാല്‍ ഉത്തരാംഗസ്വരങ്ങള്‍ ഹനുമത്തോടിയുടെ സ്വരങ്ങള്‍
പ്രത്യേകത :
പ്രതിമധ്യമരാഗം : ഷണ്മുഖപ്രിയ




നാമവിശേഷം

നടരാജരൂപനായ ശിവനെയും ഭൈരവിയേയും ആണു് രാഗത്തിന്റെ പേരു് സൂചിപ്പിക്കുന്നതു്. കടപയാദി പദ്ധതി പ്രകാരം ടാദിനവയില്‍ ന=0 ഠ=2. അതിനാല്‍ കിട്ടുന്ന 02 എന്നതു തിരിച്ചിട്ടാല്‍ 20-മതു മേളകര്‍ത്താരാഗം.

രാഗലക്ഷണം

ഷഡ്ജം, ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കൈശികിനിഷാദം.

സംഗീതപാഠം

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'മഹാനടഭൈരവിമാരുതിഭാരതിസഹായദേവൈര്‍നടകോപ' എന്ന ഭാഗം നഠഭൈരവിയിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നതു്.
ശ്രീപാപനാശം ശിവന്റെ 'ശ്രീവള്ളിദേവസേനാപതേ' (ആദി)
ശ്രീമുത്തയ്യ ഭാഗവതരുടെ 'നീപാദമുലനു' (ആദി)
ശ്രീബാലമുരളികൃഷ്ണയുടെ 'നളിനനയനി' (രൂപകം)
ശ്രീപുരന്ദരദാസരുടെ 'നിന്നനേ നമ്പി'
ശ്രീപാപനാശം ശിവന്റെ 'ശ്രീഷണ്മുഖം'
ശ്രീത്യാഗരാജസ്വാമികളുടെ 'ഉപചാരമുജേസേ'

നഠഭൈരവിയില്‍ ജന്യമായ ഭൈരവിരാഗം സമ്പൂര്‍ണ്ണരാഗമാണെങ്കിലും ആരോഹണത്തില്‍ ചതുശ്രുതിധൈവതം അന്യസ്വരമായും അവരോഹണത്തില്‍ ശുദ്ധധൈവതവും വരുന്നതിനാലാണു് ഭൈരവിരാഗത്തെ ജന്യരാഗത്തിന്റെ ഗണത്തില്‍ പെടുത്തിയിരിക്കുന്നതു്.

ലളിതഗാനങ്ങള്‍

'ഗുരുവായൂരുണ്ണിയെ' (ഹരിനാരായണ)
'മേല്‍പത്തൂരിന്റെ' (ഹരിപൂജ)
'പാര്‍ത്ഥസാരഥി' (മലയാളകത്തമ്മ)
'മീരമാനസലോല' (ഹരിമുരളി)

ചലച്ചിത്രഗാനങ്ങള്‍

'സംഗീതമേ അമരസല്ലാപമേ' (സര്‍ഗ്ഗം)
'ഒരിടത്തു ജനനം ഒരിടത്തു മരണം' (അശ്വമേധം)
'രൂപവതിരുചിരാംഗി' (പൊന്നാപുരം കോട്ട)
'കണ്ണാ ആലിലക്കണ്ണാ' (ദേവികന്യാകുമാരി)
'സ്നേഹഗായികെ' ( പ്രവാഹം)
'ഇനിയുറങ്ങൂ' (വിലയ്ക്കു വാങ്ങിയ വീണ)
'ആറ്റിന്‍കരയോരത്തു് ' (രസതന്ത്രം)

ജന്യരാഗങ്ങള്‍

അമൃതവാഹിനി - സരിമപധനിസ - സനിധപമഗരിസ
ആനന്ദഭൈരവി - സഗരിഗമപധപസ - സനിധപമഗരിസ
ഇന്ദുഗന്ധര്‍വ്വ - സഗമപധപ - നിധപമഗരിസനി
ഉദയരാഗ - സഗമപനിസ - സനിപമഗസ
കനകവസന്ത - സഗമപനിധസ - സനിധപമഗരിസ
കാര്‍ത്ത്യായനി - സരിഗപധസ - സധപഗരിസ
ഗോപികാവസന്തം - സമപനിധനിധസ - സനിധപമഗസ
ഘണ്ട - സഗരിഗമപനിധനിസ - സനിധപമഗരിസ
ചാപഗന്ധര്‍വ്വ - സഗമപനി - ധപമഗരിസനി
ജയന്തശ്രീ - സഗമപധസ - സനിധപമഗസ
ജിംഗള - സരിഗമപധനിധപസ - സനിധപമഗരിസ
ജോംപുരി - സരിമപധനിസ - സനിധപമഗരിസ
തര്‍ശിക - സരിമപനിസ - സനിധപമരിഗരിസ
ദര്‍ബാരികാനഡ - സരിഗാമപധാനിപമപസ - സനിസധാനിപമപഗാമരിസ
ദിലീപികവസന്ത - സഗമപധപനിസ - സധപമരിസ
ദിവ്യഗാന്ധാരി - സഗമപധനിസ - സനിപമഗസ
ദേവക്രിയ - സരിമപനിസ - സനിധനിപമഗരിസ
ധനശ്രീ - നിസഗമപനിസ - സനിധപമഗരിസ
ധര്‍മ്മപ്രകാശിനി - സരിമപനിസ - സനിധമഗരിസ
നവരത്നവിലാസം - സരിഗമപധപസ - സധപമപമരിസ
നാഗഗാന്ധാരി - സരിമഗമപനിസ - സനിധപമഗരിസ
നീലമതി - സഗമപധനിസ - സനിധമഗസ
നീലവേണി - സരിഗമപധനിധസ - സധപമഗരിസ
ഭുവനഗാന്ധാരി - സരിമപനിസ - സനിധപമഗസ
ഭൈരവി - സരിഗമപധനിസ(+അന്യ-ധ) - സനിധപമഗരിസ
മല്‍ക്കോശ് - സഗമധനിസ - സനിധമഗസ
മാഞ്ചി - സരിഗമപധനിസ - സനിധപമഗരിസ
മുഖാരി - സരിമപനിധസ - സനിധപമഗരിസ
രാജരാജേശ്വരി - സരിഗമനിസ - സനിപമഗരിസ
വസന്തവരാളി - സരിമപധസ - സനിധപഗരിസ
ശാരദപ്രിയ - സരിഗപനിസ - സനിപഗരിസ
ശുദ്ധദേശി - സരിഗരിമപധനിസ - സനിധപമഗരിസ
ശുദ്ധസാലവി - സഗമപനിസ - സനിപമരിസ
ശ്രീനവരസചന്ദ്രിക - സരിഗമപധസ - സധപമഗരിസ
സാരംഗകാപ്പി - സരിപമരിപരിമപനിസ - സനിധപമഗരിസ
സാരമതി - സരിഗമപധനിസ - സനിധമഗസ
സിന്ധുധന്യാസി - സഗമപനിസ - സനിധമപമഗരിസ
സുകുമാരി - സഗമപനിധനിസ - സനിപമഗമരിസ
സുഷമ - സരിമപധസ - സധപമരിസ
ഹിന്തോളവസന്തം - സഗമപധനിധസ - സനിധപമധമഗസ
ഹിന്തോളം - സഗമധനിസ - സനിധമഗസ
.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.