Caution


Sunday, June 7, 2015

ഹാടകാംബരി | 18-മതു മേളകര്‍ത്താരാഗം | 3-മതു ചക്രം അഗ്നി

മേളകര്‍ത്താപദ്ധതിയിലെ പതിനെട്ടാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
മൂന്നാമത്തെ ചക്രം അഗ്നിചക്രത്തിലെ ആറാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം ജയശുദ്ധമാളവി
പൂര്‍വ്വാംഗസ്വരങ്ങള്‍ മായാമാളവഗൗളയുടെ സ്വരങ്ങള്‍
(അഗ്നിചക്രത്തിലെ ഗായകപ്രിയ, വകുളാഭരണം, മായാമാളവഗൗള, ചക്രവാകം, സൂര്യകാന്തം, ഹാടകാംബരി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ മായാമാളവഗൗളയുടേതു തന്നെ)
ചക്രത്തിലെ ആറാമത്തെ രാഗം ആയതിനാല്‍ ഉത്തരാംഗസ്വരങ്ങള്‍ ചലനാട്ടയുടെ സ്വരങ്ങള്‍
പ്രത്യേകത : ഷഡ്‌ശ്രുതിധൈവതം അടങ്ങിയ വിവാദിമേളരാഗം
പ്രതിമധ്യമരാഗം : വിശ്വംഭരി




നാമവിശേഷം

ഹാടകം എന്നാല്‍ സ്വര്‍ണ്ണം. സ്വര്‍ണ്ണനിളമുള്ള പീതാംബര വസ്ത്രം അണിഞ്ഞ ഹരി തൃപുരനോടു യുദ്ധം ചെയ്യുമ്പോള്‍ ശിവന്‍ അമ്പുപയോഗിച്ചു. കടപയാദി സംഖ്യ പ്രകാരം യാദിനവയില്‍ ഹ=8 ടാദിനവയില്‍ ട=1. അതിനാല്‍ കിട്ടുന്ന 81 എന്നതു തിരിച്ചിട്ടാല്‍ 18-മതു മേളകര്‍ത്താരാഗം.

രാഗലക്ഷണം

ഷഡ്ജം, ശുദ്ധഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ഷഡ്ശ്രുതിധൈവതം (കൈശികിനിഷാദത്തിന്റെ ശ്രുതിസ്ഥാനത്തു് ധൈവതം പാടുന്ന രീതി), കാകളിനിഷാദം എന്നിവയാണു് സ്വരങ്ങള്‍. പൂര്‍വ്വാംഗസ്വരങ്ങള്‍ മായാമാളവഗൗളയുടേതായതിനാല്‍ അത്രയും പാടുന്നതില്‍ ബുദ്ധിമുട്ടില്ല. എന്നാല്‍ ഉത്തരാംഗസ്വരങ്ങളില്‍ വിവാദിസ്വരം ഷഡ്‌ശ്രുതിധൈവതം വരുന്നതിനാല്‍ കൈശികിനിഷാദത്തിന്റെ സ്ഥാനത്തു നിഷാദം പാടേണ്ടിവരുന്നു. തൊട്ടു ചേര്‍ന്നു തന്നെ കാകളിനിഷാദവും വരുന്നു. പഞ്ചമവും ധൈവതവും തമ്മിലുള്ള ഇടവേള ഇതില്‍ കൂടുതല്‍ ആണു്.

സംഗീതപാഠം

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ '‍ശുഭകര ഹാടകാംബരിശരാബ്‌ജനിഭകര ഹതഭക്തപരിതാപ' എന്ന ഭാഗം ഹാടകാംബരിയിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നതു്.
72 മേളകര്‍ത്താരാഗങ്ങളിലും കീര്‍ത്തനങ്ങള്‍ രചിച്ചിട്ടുള്ള ശ്രീകോടീശ്വരയ്യരുടെ 'ആളലാകാത'
ശ്രീമുത്തുസ്വാമി ദീക്ഷിതരുടെ 'നരഹരിം'
ശ്രീബാലമുരളികൃഷ്ണയുടെ 'രക്ഷതുമാം'

ലളിതഗാനങ്ങള്‍

ചലച്ചിത്രഗാനങ്ങള്‍

ജന്യരാഗങ്ങള്‍

കല്ലോല - സപധനിസ - സനിധപമഗരിസ
ജയസുധാമാളവി - സരിഗമപനിസ - സനിധപമഗരിസ
ഹംസന്ദിനി - സഗമപസ - സപമഗരിസ
സിംഹള - സരിഗമപധനി - സനിധനിപമഗരിസ
.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.