ഗാനമൂര്‍ത്തിയുടെ പ്രതിമധ്യമരാഗം
മേളകര്‍ത്താപദ്ധതിയിലെ മുപ്പത്തിയൊമ്പതാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
ഏഴാമത്തെ ചക്രം ഋഷിചക്രത്തിലെ മൂന്നാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം ധാളിവരാളി
പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമ സാലകത്തിന്റെ സ്വരങ്ങള്‍
(ഋഷിചക്രത്തിലെ സാലകം, ജലാര്‍ണ്ണവം, ഝാലവരാളി, നവനീതം, പാവനി, രഘുപ്രിയ എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ സാലകത്തിന്റെ സ്വരങ്ങള്‍ ആണു്)
ഉത്തരാംഗസ്വരങ്ങള്‍ പധനിസ മായാമാളവഗൗളയുടെ സ്വരങ്ങള്‍
പ്രത്യേകത : ശുദ്ധഗാന്ധാരം എന്ന വിവാദിസ്വരം അടങ്ങിയ വിവാദിമേളരാഗം
നാമവിശേഷം
ഝാലവരാളി എന്നാല്‍ സൂര്യതാപമുള്ള ചന്ദ്രന്‍ എന്നര്‍ത്ഥം. ഝല്‍ ഝല്‍ എന്നു ഗീതം പാടിവരുന്ന വണ്ടുകള്‍ വന്നു പുഷ്പത്തില്‍ തേന്‍ പുരട്ടിയ മാല അണിഞ്ഞവന്‍, ശിവന്‍. തേന്‍ പുരട്ടിയതും മണം ഉള്ളതുമായ പുഷ്പം മാത്രമേ ഈശ്വരാധാനയ്ക്കു ഉപയോഗിക്കുവാന്‍ പാടുള്ളു എന്നു ശാസ്ത്രം അനുശാസിക്കുന്നു. ഝലന്ധരന്‍ എന്ന അസുരനെ വധിച്ച ശിവന്‍ എന്നും അര്‍ത്ഥം വരുന്നു. കടപയാദി പദ്ധതി പ്രകാരം കാദിനവയില്‍ ഝ=9 യാദിനവയില്‍ ല=3, 93 എന്ന സംഖ്യ തിരിച്ചിട്ടാല്‍ 39-മതു മേളരാഗം.
രാഗലക്ഷണം
ഷഡ്ജം, ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം (ചതുശ്രുതിഋഷഭത്തിന്റെ ശ്രുതിസ്ഥാനത്തു ഗാന്ധാരം പാടുന്നതു് ), പ്രതിമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കാകളിനിഷാദം, മേല്‍ഷഡ്‌ജം.
കീര്‍ത്തനങ്ങള്‍
ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'ഝലം ഝലവരാളിഗീതമാലാധര ജലന്ധരാസുര മാരക' എന്ന ഭാഗം
ശ്രീകോടീശ്വരയ്യരുടെ 'ആനന്ദരക്ഷകാ'
ശ്രീവീണശേഷണ്ണായുടെ 'കാമശര്‍തകോടി'
ശ്രീബാലമുരളീകൃഷ്ണയുടെ 'മാധവ ദയ്യ'
സംഗീതപാഠം
ലളിതഗാനങ്ങള്‍
ജന്യരാഗങ്ങള്‍
ചലച്ചിത്രഗാനങ്ങള്‍
ജന്യരാഗങ്ങള്‍
കരുണാമൃതവര്‍ഷനി - സരിഗമപധനിപസ - സനിധമഗരിസ
കോകിലപഞ്ചമം - സഗരിഗപധനിസ -സനിധപമഗരിസ
ഗോദരി - സരിഗരിമഗമപധനിസ - സനിധപമരിസ
ജനാവലി - സഗരിഗമപധനിധസ - സനിധപമഗരിസ
ജാലസുഗന്ധി - സരിഗമപധസ - സധപമഗരിസ
ഭൂപാളപഞ്ചമി - സഗരിഗപമധസ - സപധമഗരിസ
വരാളി - സഗരിഗമപധനിസ - സനിധമഗാരിസ
.

No comments:
Post a Comment
ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.