Caution


Sunday, June 28, 2015

നവനീതം | 40-മതു മേളകര്‍ത്താരാഗം | 7-മതു ചക്രം ഋഷി

വനസ്പതിയുടെ പ്രതിമധ്യമരാഗം
മേളകര്‍ത്താപദ്ധതിയിലെ നാല്പതാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
ഏഴാമത്തെ ചക്രം ഋഷിചക്രത്തിലെ നാലാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം നഭോമണി
പൂര്‍വ്വാംഗസ്വരങ്ങള്‍ സാലകത്തിന്റെ സ്വരങ്ങള്‍
(ഋഷിചക്രത്തിലെ സാലകം, ജലാര്‍ണ്ണവം, ഝാലവരാളി, നവനീതം, പാവനി, രഘുപ്രിയ എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ സാലകത്തിന്റെ സ്വരങ്ങള്‍ ആണു്)
ഉത്തരാംഗസ്വരങ്ങള്‍ ഖരഹരപ്രിയയുടെ സ്വരങ്ങള്‍
പ്രത്യേകത :




നാമവിശേഷം

നവനീതം എന്നാല്‍ വെണ്ണ എന്നര്‍ത്ഥം. കടപയാദി പദ്ധതി പ്രകാരം ടാദിനവയില്‍ ന=0 യാദിനവയില്‍ വ=4, 04 എന്ന സംഖ്യ തിരിച്ചിട്ടാല്‍ 40-മതു മേളരാഗം.

രാഗലക്ഷണം

ഷഡ്ജം, ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം (ചതുശ്രുതിഋഷഭത്തിന്റെ ശ്രുതിസ്ഥാനത്തു ഗാന്ധാരം പാടുന്നതു് ), പ്രതിമധ്യമം, പഞ്ചമം, ചതുശ്രുതിധൈവതം, കൈശികിനിഷാദം, മേല്‍ഷഡ്‌ജം.

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'സുരദാനവനീതാമൃതവിമുഖ വരദാനനിരത താരക' എന്ന ഭാഗം
ശ്രീകോടീശ്വരയ്യരുടെ 'സാമി ഇതേ നല്ലസമയം'
ശ്രീബാലമുരളീകൃഷ്ണയുടെ 'ഉമാപതി പാഹി'

സംഗീതപാഠം

ലളിതഗാനങ്ങള്‍

ജന്യരാഗങ്ങള്‍

ചലച്ചിത്രഗാനങ്ങള്‍

ജന്യരാഗങ്ങള്‍

നഭോമണി - സരിഗരിമപസ - സനിധപമഗരിസ
.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.