Caution


Wednesday, June 3, 2015

മേളകര്‍ത്താരാഗങ്ങളില്‍ നിന്നും ജനിക്കുന്ന ജന്യരാഗങ്ങള്‍

ആരോഹണത്തിലോ അവരോഹണത്തിലോ സമ്പൂര്‍ണ്ണസ്വരങ്ങള്‍ അടങ്ങിയിരിക്കുന്ന രാഗങ്ങളുടെ ജനകരാഗത്തെ ചൊല്ലി രണ്ടഭിപ്രായം ഉണ്ടാവുന്ന സന്ദര്‍ഭം കുറവാണു്. വര്‍ജ്ജ്യസ്വരങ്ങളുടെ ശ്രുതി കണക്കിലെടുക്കേണ്ട കാര്യം ഇല്ല എന്നതിനാല്‍ ഔഡവ, ഷാ‍ഡവ രാഗങ്ങളെ ഒന്നില്‍ കൂടുതല്‍ ജനകരാഗങ്ങളുടെ കീഴില്‍ പെടുത്തുവാന്‍ അവസരം നല്‍കുന്നു.

ഉദാഃ 1. മോഹനത്തിന്റെ സ്വരങ്ങള്‍ സരി2ഗ3പധ2സ എന്നിരിക്കെ അതിന്റെ ജനകരാഗമായി പൊതുവേ അംഗീകരിച്ചിരിക്കുന്നതു് ഹരികാംബോജി ആണെങ്കിലും വാചസ്പതി (ഹരികാംബൊജിയുടെ പ്രതിമധ്യമരാഗം), ധീരശങ്കരാഭരണം, മേചകല്യാണി (ശങ്കരാഭരണത്തിന്റെ പ്രതിമധ്യമ രാഗം) എന്നിവയുടെ മധ്യമവും നിഷാദവും വര്‍ജ്ജിച്ചാല്‍ മോഹനത്തില്‍ വരുന്ന അതേ സ്വരശ്രുതിസ്ഥാനങ്ങള്‍ തന്നെ ആണെന്നു കാണാം.

ഉദാഃ 2. രേവഗുപ്തിയുടെ സ്വരങ്ങള്‍ സരി1ഗ3പധ3സ എന്നും അതു് മായാമാളവഗൗളയില്‍ ജന്യം എന്നും പറയും. എന്നാല്‍ പന്തുവരാളി (മായാമാളവഗൗളയുടെ പ്രതിമധ്യമരാഗം), സൂര്യകാന്തം, ഗമനപ്രിയ (സൂര്യകാന്തത്തിന്റെ പ്രതിമധ്യമരാഗം) എന്നിവയുടെ മധ്യമവും നിഷാദവും വര്‍ജ്ജിച്ചാല്‍ ഇതേ സ്വരസ്ഥാനങ്ങള്‍ തന്നെയാണു ലഭിക്കുന്നതു്

ഉദാഃ 3. രേവതിയുടെ സ്വരങ്ങള്‍ സരി1മ1പനി2സ - ചക്രവാകത്തിന്റെ ജന്മം ആണെന്നു പൊതുവേ അംഗീകരിച്ചിരിക്കുന്നുവെങ്കിലും ചിലര്‍ പറയുന്നു ഇതിന്റെ ജനകരാഗം രത്നാംഗിയാണെന്നു. രത്നാംഗി, വനസ്പതി, തോടി, നാടകപ്രിയ, മായാമാളവഗൗള എന്നീ രാഗങ്ങളുടെ ഗാന്ധാരവും ധൈവതവും വര്‍ജ്ജിച്ചാല്‍ ഇതേ സ്വരസ്ഥാനങ്ങള്‍ തന്നെയാണു ലഭിക്കുന്നതു്.

ഈണവും ഇമ്പവും കലര്‍ന്ന ഗാനങ്ങള്‍ ഉടലെടുത്തതിനു ശേഷം ആ ഗാനത്തിന്റെ രാഗം നിര്‍ണ്ണയിക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ സ്വരങ്ങളുടെ ശ്രുതിസ്ഥാനം തര്‍ക്കവിഷയം ആവുകയും തുടര്‍ന്നു രാഗത്തെ ചൊല്ലി തര്‍ക്കം വരുകയും ചെയ്യുന്നതും സ്വാഭാവികം തന്നെ.

72 മേളകര്‍ത്താരാഗങ്ങളുടെ സ്വരങ്ങള്‍ക്കു വര്‍ജ്ജ്യ വക്ര മാറ്റങ്ങള്‍ വരുത്തി ഉടലെടുക്കുന്ന ജന്യരാഗങ്ങളുടെ എണ്ണത്തിനു പരിധിയില്ല. എല്ലാ ജന്യരാഗങ്ങളും മനസ്സിലാക്കി പഠിക്കുക ശ്രമകരമാണു്. അവയില്‍ ചിലതു മാത്രമാണു് ഈ പട്ടികയില്‍ കൊടുത്തിരിക്കുന്നതു്.

ഷഡ്ജവും പഞ്ചമവും അചല സ്വരങ്ങള്‍ ആയതിനാല്‍ ഋഷഭം, ഗാന്ധാരം, ധൈവതം, നിഷാദം മാത്രമാണു് താഴെ വിവരിക്കുന്നതു്. ആദ്യത്തെ 36 ജനകരാഗങ്ങളില്‍ ശുദ്ധമധ്യമവും 37 മുതല്‍ അവസാനത്തെ ജനകരാഗങ്ങളില്‍ പ്രതിമധ്യമവും ആണെന്നോര്‍ത്താല്‍ ഓരോ രാഗത്തിലേയും മധ്യമം പ്രത്യേകം ഓര്‍ക്കേണ്ടതില്ല.

പൂര്‍വ്വമേളരാഗങ്ങളായ കനകാംഗി, തോടി, മായാമാളവഗൗള, ഖരഹരപ്രിയ, ശങ്കരാഭരണം, ചലനാട്ട എന്നീ 6 രാഗങ്ങളുടെ സ്വരശ്രുതിസ്ഥാനങ്ങള്‍ പഠിക്കുക.
ഒരു രാഗത്തിലെ മധ്യമസ്വരം ശുദ്ധമധ്യമമാണോ പ്രിതമധ്യമമാണോ എന്നതിനെ ആശ്രയിച്ചു 72 മേളകര്‍ത്താരാഗങ്ങളെ 1 മുതല്‍ 36 വരെ പൂര്‍വ്വമേളരാഗങ്ങള്‍ എന്നും 37 മുതല്‍ 72 വരെ ഉത്തരമേളരാഗങ്ങളെന്നും രണ്ടായി കാണേണ്ടതുണ്ടു്.

അടുത്ത വിഭജനം വരുന്നതു് ചക്രങ്ങള്‍ ആയിട്ടാണു്. അതില്‍ ഓരോ ചക്രങ്ങളിലും വരുന്ന 6 രാഗങ്ങളിലും പൂര്‍വ്വമേളസ്വരങ്ങള്‍ ഋഷഭവും ഗാന്ധാരവും ഒന്നു തന്നെ ആയിരിക്കും. ആദ്യത്തെ 6 ചക്രങ്ങളില്‍ വരുന്ന പൂര്‍വ്വമേളസ്വരങ്ങള്‍ യധാക്രം കനകാംഗി(രി1ഗ1)(രഗ), തോടി(ര1ഗ2)(രഗി), മായാമാളവഗൗള(രി1ഗ3)(രഗു), ഖരഹരപ്രിയ(രി2ഗ2)(ഋഗി), ശങ്കരാഭരണം(രി2ഗ3)(ഋഗു), ചലനാട്ട(രി3ഗ3)(രുഗു) എന്നീ രാഗങ്ങളുടെ സ്വരങ്ങളാണു്. തുടര്‍ന്നു വരുന്ന 7 മുതല്‍ 12 ചക്രം വരെ യധാക്രം മേല്‍പറഞ്ഞ രാഗങ്ങളുടെ പ്രിതമധ്യമരാഗങ്ങളായ സാലകം, ഭവപ്രിയ, കാമവര്‍ദ്ധിനി, ഹൈമവതി, മേചകല്യാണി, രസികപ്രിയ എന്നിവയുടെ സ്വരങ്ങളാണു്.

ഓരോ ചക്രങ്ങളിലും പൂര്‍വ്വമേളസ്വരങ്ങള്‍ ഒന്നു തന്നെയാണെന്നു കണ്ടുവല്ലോ. എന്നാല്‍ ഉത്തരമേളസ്വരങ്ങളില്‍ ധൈവതവും നിഷാദവും ഒരോ ചക്രത്തിലേയും ഒന്നാമത്തേതു മുതല്‍ ആറാമത്തെ രാഗം വരെ യധാക്രമം കനകാംഗി(ധ1നി1)(ധന), തോടി(ധ1നി2)(ധനി), മായാമാളവഗൗള(ധ1നി3)(ധനു), ഖരഹരപ്രിയ(ധ2നി2)(ധിനി), ശങ്കരാഭരണം(ധ2നി3)(ധിനു), ചലനാട്ട(ധ3നി3)(ധുനു) എന്ന ക്രമത്തില്‍ വ്യത്യസ്തമായിട്ടാണു് ചക്രങ്ങള്‍ തോറും ആവര്‍ത്തിച്ചു വരുന്നതു്.
ജനക-ജന്യ രാഗങ്ങള്‍

പൂര്‍വ്വമേള ശുദ്ധമധ്യമ രാഗങ്ങള്‍ - 01 മുതല്‍ 36 വരെ

ഇന്ദുചക്രം (ഏക ചന്ദ്രനെ സൂചിപ്പിക്കുന്നു)

01 കനകാംഗി [കനകാംബരി] -
(കനകാംഗി+കനകാംഗി) ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം, ശുദ്ധധൈവതം, ശുദ്ധനിഷാദം

ഋഷഭവിലാസ - സരിമപധസ - സധപമരിമരിസ
കനകാംബരി - സരിമപധസ - സനിധപമഗരിസ
കനകതോടി - സരിഗമപധസ - സനിധപമരിസ
കര്‍ണ്ണാടകശുദ്ധസാവേരി - സരിമപധസ - സധപമരിസ
മേഘ - സരിമപധനിധപസ - സനിധപമരിസ
ലതന്തപ്രിയ - സരിഗമപധസ - സധപമഗരിസ
വാഗീശ്വരി - സരിഗമപധസ - സധപമഗരിസ
ശുദ്ധമുഖാരി - സരിമപധസ - സനിധപമഗരിസ
സര്‍വ്വശ്രീ - സമപസ - സപമസ
ഹേമാംഗി - സരിഗമധനിസ - സനിധമഗരിസ

02 രത്നാംഗി [ഫേനദ്യുതി]
(കനകാംഗി+തോടി) ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം, ശുദ്ധധൈവതം, കൈശികിനിഷാദം

രത്നവരാളി - സരിമധസ - സനിധമരിസ
ശ്രീമണി - സരിഗപധസ - സനിധാപഗരിസ

03 ഗാനമൂര്‍ത്തി [ഗാനമാമവരാളി]
(കനകാംഗി+മായാമാളവഗൗള) ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം, ശുദ്ധധൈവതം, കാകളിനിഷാദം

നാദരഞ്ജനി - സരിമധനിസ - സനിധമഗരിസ
പൂര്‍വ്വവരാളി - സരിമപധസ - സനിധപമഗരിസ
ഭിന്നപഞ്ചമം - സരിഗമപധനിസ - സനിധപമഗരിസ
സാമവരാളി(ഗാനസാമവരാളി) - സരിമപധനിസ - സനിധപമഗരിസ

04 വനസ്പതി [ഭാനുമതി]
(കനകാംഗി+ഖരഹരപ്രിയ) ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം, ചതുശ്രുതിധൈവതം, കൈശികിനിഷാദം

രസാലി - സരിമപധനിസ - സധപമരിസ
വനാവലി - സരിമപധനിസ - സധപമരിസ
വിത്തലപ്രിയ - സരിമപധസ - സധപമരിസ

05 മാനവതി [മനോരഞ്ജനി]
(കനകാംഗി+ശങ്കരാഭരണം) ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം, ചതുശ്രുതിധൈവതം, കാകളിനിഷാദം

കുഞ്ജരി - സരിമപധപസ - സനിധപമഗരിസ
ഘനശ്യാമള - സഗമപധസ - സധനിപമഗരിസ
മനോരഞ്ജിനി -സരിമപധനിസ - സനിധപമഗരിസ

06 താനരൂപിണി [തനുകീര്‍ത്തി]
(കനകാംഗി+ചലനാട്ട) ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം, ഷഡ്ശ്രുതിധൈവതം, കാകളിനിഷാദം

തനുകീര്‍ത്തി - സരിമപനിസ - സനിധപമഗമരിസ

നേത്രചക്രം (രണ്ടു നേത്രങ്ങളെ സൂചിപ്പിക്കുന്നു)

07 സേനവതി [സേനാഗ്രണി]
(തോടി+കനകാംഗി) ശുദ്ധഋഷഭം, സാധാരണഗാന്ധാരം, ശുദ്ധധൈവതം, ശുദ്ധനിഷാദം

ഭോഗി - സഗമപധനിധസ - സനിധപമഗസ
ചിത്താകര്‍ഷിനി - സരിഗമധസ - സധമഗരിസ
നവരസമാല - സരിഗമപധസ - സനിധപമപസ
സിന്ധുഗൗരി - സരിഗമപധനിസ - സനിധമഗമരിസ
സേനാഗ്രനി - സരിഗരിമഗമപനിധസ - സനിധപമഗമഗരിസ

08 ഹനുമത്തോടി [ജനത്തോടി]
(തോടി+തോടി) ശുദ്ധഋഷഭം, സാധാരണഗാന്ധാരം, ശുദ്ധധൈവതം, കൈശികിനിഷാദം

അമൃതധന്യാസി - സരിഗമപനിസ - സനിപമഗരിസ
അസാവേരി - സരിമപധസ - സനിസപധമപരിഗാരിസ
കലാസാവേരി - സരിഗപനിസ - സനിപഗരിസ
കനകസാവേരി - സരിമപധസ - സനിധപമഗരിസ
ഘണ്ട - സഗരിമപനിസ - സനിധപമഗരിസ
ചന്ദ്രികതോടി - സഗമപധസ - സധപമഗസ
നാഗവരാളി - സരിഗമപമധനിസ - സനിധപമഗരിസ
ദിവ്യമാലതി - സഗമപധനിസ - സനിധപമഗസ
ദേശ്യതോടി - സരിമപധനിസ - സനിധപമഗരിസ
ധന്യാസി - സഗമപനിസ - സനിധപമഗരിസ
പുന്നഗവരാളി - നിസരിഗമപധനി - നിധപമഗരിസനി
പ്രഭുപ്രിയ - സഗമപധസ - സധപമഗസ
ഭദ്രതോടി - സരിഗമധസ - സനിധപഗസ
ഭാനുചന്ദ്രിക - സമധനിസ -സനിധമഗസ
ഭൂപാളം - സരിഗപധസ - സധപഗരിസ
ലവാംഗി - സരിമധസ - സധമരിസ
ശുദ്ധതോടി - സരിഗമധനിസ - സനിധമഗരിസ
ശുദ്ധസീമന്തിനി - സരിഗമപധസ - സധപമഗരിസ
ശ്രവണമല്ലിക - സഗമപധനിസ - സനിധപമഗരിസ
സിന്ധുഭൈരവി - സരിഗമധനിസ - സനിധപമഗരിസ
സൗജന്യ - സരിമപധസ - സധപമരിസ

09 ധേനുക [ധുതിഭിന്നഷഡ്ജം]
(തോടി+മായാമാളവഗൗള) ശുദ്ധഋഷഭം, സാധാരണഗാന്ധാരം, ശുദ്ധധൈവതം, കാകളിനിഷാദം

മോഹനനാട്ട - സഗമപധപമപനിസ - സനിപധപമഗസ

10 നാടകപ്രിയ [നാദാഭരണം]
(തോടി+ഖരഹരപ്രിയ) ശുദ്ധഋഷഭം, സാധാരണഗാന്ധാരം, ചതുശ്രുതിധൈവതം, കൈശികിനിഷാദം

അലങ്കാരപ്രിയ - സരിഗമധനിസ - സനിധമഗരിസ
കനകാദ്രി - സരിഗപധസ - സനിധപമഗരിസ
ഗുണവതി - സരിമപധസ - സധപമരിസ
ദീപരമു - സരിഗമപധനിസ - സനിധനിപമഗരിസ
ഭാഗ്യശബരി - സരിഗമധനിസ - സനിധമഗരിസ
നാട്യധാരണ - സരിമപധസ - സനിധപമരിസ
നിരഞ്ജന - സരിഗപധസ - സനിധപമഗരിസ
മാദംഗകാമിനി - സഗമപധനിസ - സനിധപമഗസ
ശാന്തഭാഷിണി - സരിഗമപധസ - സനിധപമസ
സിന്ധുഭൈരവി - 12 സ്വരങ്ങളും ഉപയോഗിക്കപ്പെടുന്ന രാഗം. ജനകരാഗം ഏതു പറയും?
ഹിന്ദോളദേശികം - സമരിഗമപധനിസ - സപനിധമഗരിസ

11 കോകിലപ്രിയ [കോകിലാരവം]
(തോടി+ശങ്കരാഭരണം) ശുദ്ധഋഷഭം, സാധാരണഗാന്ധാരം, ചതുശ്രുതിധൈവതം, കാകളിനിഷാദം

കോകിലാരവം - സരിമപധനിസ - സനിധപമഗരിസ
കൗമാരി - സരിഗമപധസ - സനിധപമഗരിസ
ചിത്രമണി - സരിമപധനിസ - സനിധപമരിസ
വര്‍ദ്ധനി - സഗമപമപധനിസ - സനിധപമഗരിസ
വസന്തനാരായണി - സരിഗമപസ - സനിധപമഗരിസ
വസന്തമല്ലി - സഗമപനിസ - സധപമഗസ
ശുദ്ധലളിത - സപമധനിസ - സനിസധപമഗരിസ

12 രൂപവതി (തോടി+ചലനാട്ട)
ശുദ്ധഋഷഭം, സാധാരണഗാന്ധാരം, ഷഡ്ശ്രുതിധൈവതം, കാകളിനിഷാദം

ശ്യാമകല്യാണി - സമഗമപധനിസ - സനിപധനിപമഗരിസ
രൗപ്യനക - സമപധനിസ - സനിപമഗരിസ

അഗ്നിചക്രം (മൂന്നു ദിവ്യാഗ്നികളെ സൂചിപ്പിക്കുന്നു)

13 ഗായകപ്രിയ [ഗേയഹെജ്ജി]
(മായാമാളവഗൗള+കനകാംഗി) ശുദ്ധഋഷഭം, അന്തരഗാന്ധാരം, ശുദ്ധധൈവതം, ശുദ്ധനിഷാദം

കലാകാന്തി - സരിഗമധനിസ - സനിധപഗരിസ
കല്‍ക്കട - സരിഗപധനിസ - സനിധപമഗരിസ
കല്‍പ്പനധരിണി - സഗമപധസ - സനിധപമഗരിസ

14 വകുളാഭരണം [വാടവസന്തഭൈരവി]
(മായാമാളവഗൗള+തോടി) ശുദ്ധഋഷഭം, അന്തരഗാന്ധരം, ശുദ്ധധൈവതം, കൈശികിനിഷാദം‌

അമുദസുരഭി - സമഗമപധസ - സനിധപമരിസ
ആഹിരി - സരിസമഗമപധനി,സ - സനിധാപമഗമരിസ
കലിണ്ടജ - സരിഗമപനിസ - സനിപമഗരിസ
കുവലയഭരണം - സരിഗധനിസ - സനിധമഗരിസ
ദേവിപ്രിയ - സഗപനിസ - സനിധപമഗരിസ
വസന്തഭൈരവി - സരിഗമധനിസ സനിധമപമഗരിസ
വസന്തമുഖാരി - സമഗമധനിസ - സനിധപമഗരിസ
വിജയോല്ലാസിനി - സരിഗമപമധനിസ - സനിധപമഗരിസ
സല്ലാപ - സഗമധനിസ - സനിധമഗസ
ശുദ്ധകാംബോജി - സഗരിമപനിസ - സനിപമഗരിസ
സോമ - സരിപമധനിസ - സനിധപമഗരിസ

15 മായാമാളവഗൗള
(മായാമാളവഗൗള+മായാമാളവഗൗള) ശുദ്ധഋഷഭം, അന്തരഗാന്ധാരം, ശുദ്ധധൈവതം, കാകളിനിഷാദം

അര്‍ദ്ദദേശി - സരിഗമപധനിസ - സധപമഗരിസ
ഉഷവാളി - സരിമപധസ - സനിധമപമരിസ
ഏകാക്ഷി - സരിഗമപധനിസ - സനിപമരിഗമരിസ
കന്നടബംഗളാ - സരിമഗമധപധസ - സധപമഗരിസ
കര്‍ണ്ണാടകസാരംഗ - സരിഗമപധനിസ - സനിധപമരിസ
കല്യാണകേസരി - സരിഗപധസ -സധപഗരിസ
ഗുണ്ടക്രിയ - സരിമപനിസ - സനിപധപമഗരിസ
ഗുമ്മകാംബോജി -സരിഗപധനിസ - സനിധപമഗരിസ
ഗുര്‍ജ്ജരി - സരിഗമപധനിസ - സധനിപമഗരിസ
ഗൗരി - സരിമപനിസ - സനിധപമഗരിസ
ഗൗള - സരിമപനിസ - സനിപമരിഗമരിസ
ഗൗളിപന്ത് - സരിമപനിസ - സനിപധപമപധമഗരിസ
ഘനസിന്ധു - സമഗമപധനിധസ - സനിധപമഗരിസ
ചന്ദ്രചൂട - സമഗമപധസ - സനിധപമഗസ
ചാരുവര്‍ദ്ധിനി - സരിമപധനിസ - സധപമഗരിസ
ഛായാഗൗള - സരിമഗമപനിസ - സനിധപമഗരിസ
ജഗന്മോഹിനി - സഗമപനിസ - സനിപമഗരിസ
ടക്ക - സരിസഗമഗപമധനിസ - സനിധപമഗരിസ
താരകഗൗള -  സഗമധനിസ - സനിധമഗസ
ദേവരഞ്ജി - സമപധപനിസ - സനിധപമസ
ദേശ്യഗൗള - സരിപധനിസ - സനിധപരിസ
നാഥനാമക്രിയ - സരിഗമപധനി - നിധപമഗരിസനി
പരശ് - സഗമപധനിസ - സനിധപമഗരിസ
പാടി - സരിമപനിസ - സനിപധപമരിസ
പൂര്‍വ്വി - സരിഗമപധനിധസ - സനിധപമധമഗരിസ
പ്രതാപധന്യാസി - സഗമപനിസ - സനിധപമഗരിസ
ബിഭാസ് - സരിഗപധസ - സധപമരിസ
ഭാവിനി - സഗമപധനിസ - സധപമഗരിസ
ഭൗളി - സരിഗപധസ - സനിധപഗരിസ
ഭൗളിരാമക്രിയ - സരിഗപധസ - സനിപധപമഗരിസ
മംഗളകൈശികി - സരിമഗധപസ - സനിധമഗരിസ
മനോലയം - സരിമപധസ - സനിധപമരിസ
മരുവ - സഗമധനിസ - സനിധപഗമഗരിസരിഗരിസ
മലഹരി - സരിമപധസ - സധപമഗരിസ
മല്ലികാവസന്തം - സഗമപനിസ - സനിധപമഗരിസ
മാളവകുറിഞ്ചി - സഗപധനിസ - സനിധമരിസ
മാളവപഞ്ചമം - സരിഗമപനിസ - സനിധപമഗരിസ
മേഘരഞ്ജിനി - സരിഗമനിസ - സനിമഗരിസ
മേചഭൗളി - സരിഗപധസ - സധപമഗരിസ
രുഗ്മാംബരി - സരിഗപനിസ - സനിപഗരിസ
രേവഗുപ്തി - സരിഗപധസ - സധപഗരിസ
ലളിത - സരിഗമധനിസ - സനിധമഗരിസ
ലളിതപഞ്ചമം - സരിഗമധനിസ - സനിധമപമഗരിസ
വിസാരദ - സരിമപനിസ - സനിപമരിസ
സത്യവതി - സഗരിഗപധസ - സനിധനിപധപഗരിസ
സാരംഗനാട്ട - സരിമപധസ - സനിസധപമഗരിസ
സാവേരി - സരിമപധസ - സനിധപമാഗരിസ
സിന്ദുരാമക്രിയ - സഗമപധനിസ - സനിപധപമഗസ(സനിപമഗരിഗസ)
സുരസിന്ധു - സമഗമപധനിധസ -  സനിധപമരിഗരിസ

16 ചക്രവാകം [തോയവാഗവാഹിനി]
(മായാമാളവഗൗള+ഖരഹരപ്രിയ) ശുദ്ധഋഷഭം, അന്തരഗാന്ധാരം, ചതുശ്രുതിധൈവതം, കൈശികിനിഷാദം

കലാവതി - സരിമപധസ - സധപമഗസരിസ
കല്‍ഗഡ - സരിഗപധനിസ - സനിധപഗരിസ
കോകില - സരിഗമധനിസ - സനിധമഗരിസ
ഗുഹപ്രിയ - സരിഗമപമധനിസ - സനിധപമഗസരിസ
ഘോഷിനി - സമഗമപധനിധസ - സനിധപമഗരിസ
ചക്രനാരായണി - സരിമപധനിസ - സനിധപമരിസ
പ്രവരിട്ടി -  സഗമപധനിസ - സനിധപമഗസ
ബിന്ദുമാലിനി - സഗരിഗമപനിസ - സനിസധപഗരിസ
ഭക്തപ്രിയ - സഗമപധനിസ - സനിധപമരിമഗസ
ഭൂജാംഗിനി - സരിഗമധനിസ - സനിധമഗരിസ
മലയമാരുതം - സരിഗപധനിസ - സനിധപഗരിസ
മുക്താംഗി - സരിഗമപധനിസ - സധനിപമഗരിസ
രസികരഞ്ജിനി -  സരിഗപസ - സധപഗരിസ
രാഗമഞ്ജരി -  സരിപധസ -  സനിധമരിസ
രേവതി - സരിമപനിസ - സനിപമരിസ
വാലാചി - സഗപധനിസ - സനിധപഗസ
വീണവര്‍ദ്ധിനി -  സരിഗപധനിസ - സനിധപമഗരിസ
വേഗവാഹിനി - സരിഗമപധനിധസ - സനിധമഗരിസ
ശ്യാമളി -  സഗപധനിസ -  സനിധപഗരിസ
ശ്രീനഭോമാര്‍ഗ്ഗിനി -  സഗമപധനിസ - സധപമഗരിസ
സുഭാഷിണി -  സധനിധരിഗമപ - മഗരിസനിധനിസ

17 സൂര്യകാന്തം [ഛായാപതി]
(മായാമാളവഗൗള+ശങ്കരാഭരണം) ശുദ്ധഋഷഭം, അന്തരഗാന്ധാരം, ചതുശ്രുതിധൈവതം, കാകളിനിഷാദം

ആഹിരിഭൈരവി -  സരിഗമപനിധമപധസ -  സനിധപമപഗരിസ
കുസുമമാരുത - സമപധനിസ -  സനിധപമഗരിഗമസ
ജയസംവര്‍ദ്ധിനി - സഗമപധനിസ - സനിപമഗരിസ
ജീവന്തിക - സരിമപധനിസ -  സധനിധപമഗമരിസ
നാഗചൂടാമണി - സരിഗമപധസ - സനിധമഗരിസ
ഭൈരവം - സരിഗമപധനിസ - സധപമഗരിസ
രോഹിണി - സരിഗമധനിസ - സനിധമഗരിസ
വസന്ത - സമഗമധനിസ - സനിധമഗരിസ
ശുദ്ധഗൗള - സരിമപനിസ - സനിപമരിസ
സാമകന്നട - സരിമഗമപധനിസ - സനിധപമരിസ
സുപ്രദീപം - സരിമപധനിസ - സനിധപമഗരിസ
സൗരാഷ്ട്രം - സരിഗമപമധാനിസ - സനിസധാപമഗപമഗരിസ
ഹരിദര്‍പ്പ - സരിഗമപധനിസ - സധപമരിസ

18 ഹാടകാംബരി [ജയശുദ്ധമാളവി]
(മായാമാളവഗൗള+ചലനാട്ട) ശുദ്ധഋഷഭം, അന്തരഗാന്ധാരം, ഷഡ്ശ്രുതിധൈവതം, കാകളിനിഷാദം

കല്ലോല - സപധനിസ - സനിധപമഗരിസ
ജയസുധാമാളവി - സരിഗമപനിസ - സനിധപമഗരിസ
ഹംസന്ദിനി - സഗമപസ - സപമഗരിസ
സിംഹള -  സരിഗമപധനി - സനിധനിപമഗരിസ

വേദചക്രം (ചതുര്‍വേദങ്ങളെ സൂചിപ്പിക്കുന്നു)

19 ഝങ്കാരധ്വനി [ഝങ്കാരഭ്രമരി]
(ഖരഹരപ്രിയ+കനകാംഗി) ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ശുദ്ധധൈവതം, ശുദ്ധനിഷാദം

പൂര്‍ണ്ണലളിത - (5 തരം) സഗരിമപസ - സനിധപമഗരിസ
ഭാരതി - സരിഗമപസ - സപമഗരിസ

20 നഠഭൈരവി [നാരിരീതിഗൗള]
(ഖരഹരപ്രിയ+തോടി) ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ശുദ്ധധൈവതം, കൈശികിനിഷാദം

അമൃതവാഹിനി - സരിമപധനിസ - സനിധപമഗരിസ
ആനന്ദഭൈരവി - സഗരിഗമപധപസ - സനിധപമഗരിസ
ഇന്ദുഗന്ധര്‍വ്വ - സഗമപധപ - നിധപമഗരിസനി
ഉദയരാഗ - സഗമപനിസ - സനിപമഗസ
കനകവസന്ത - സഗമപനിധസ - സനിധപമഗരിസ
കാര്‍ത്ത്യായനി - സരിഗപധസ - സധപഗരിസ
ഗോപികാവസന്തം - സമപനിധനിധസ - സനിധപമഗസ
ഘണ്ട - സഗരിഗമപനിധനിസ - സനിധപമഗരിസ
ചാപഗന്ധര്‍വ്വ - സഗമപനി - ധപമഗരിസനി
ജയന്തശ്രീ - സഗമപധസ - സനിധപമഗസ
ജിംഗള - സരിഗമപധനിധപസ - സനിധപമഗരിസ
ജോംപുരി - സരിമപധനിസ - സനിധപമഗരിസ
തര്‍ശിക - സരിമപനിസ - സനിധപമരിഗരിസ
ദര്‍ബാരികാനഡ - സരിഗാമപധാനിപമപസ - സനിസധാനിപമപഗാമരിസ
ദിലീപികവസന്ത - സഗമപധപനിസ - സധപമരിസ
ദിവ്യഗാന്ധാരി - സഗമപധനിസ - സനിപമഗസ
ദേവക്രിയ - സരിമപനിസ - സനിധനിപമഗരിസ
ധനശ്രീ -  നിസഗമപനിസ - സനിധപമഗരിസ
ധര്‍മ്മപ്രകാശിനി - സരിമപനിസ -  സനിധമഗരിസ
നവരത്നവിലാസം - സരിഗമപധപസ - സധപമപമരിസ
നാഗഗാന്ധാരി - സരിമഗമപനിസ - സനിധപമഗരിസ
നീലമതി - സഗമപധനിസ - സനിധമഗസ
നീലവേണി - സരിഗമപധനിധസ - സധപമഗരിസ
ഭുവനഗാന്ധാരി - സരിമപനിസ - സനിധപമഗസ
ഭൈരവി - സരിഗമപധനിസ(+അന്യ-ധ) - സനിധപമഗരിസ
മല്‍ക്കോശ് - സഗമധനിസ - സനിധമഗസ
മാഞ്ചി - സരിഗമപധനിസ - സനിധപമഗരിസ
മുഖാരി - സരിമപനിധസ - സനിധപമഗരിസ
രാജരാജേശ്വരി - സരിഗമനിസ - സനിപമഗരിസ
വസന്തവരാളി - സരിമപധസ - സനിധപഗരിസ
ശാരദപ്രിയ - സരിഗപനിസ - സനിപഗരിസ
ശുദ്ധദേശി - സരിഗരിമപധനിസ - സനിധപമഗരിസ
ശുദ്ധസാലവി - സഗമപനിസ - സനിപമരിസ
ശ്രീനവരസചന്ദ്രിക - സരിഗമപധസ - സധപമഗരിസ
സാരംഗകാപ്പി - സരിപമരിപരിമപനിസ - സനിധപമഗരിസ
സാരമതി - സരിഗമപധനിസ - സനിധമഗസ
സിന്ധുധന്യാസി - സഗമപനിസ - സനിധമപമഗരിസ
സുകുമാരി - സഗമപനിധനിസ - സനിപമഗമരിസ
സുഷമ - സരിമപധസ - സധപമരിസ
ഹിന്തോളവസന്തം - സഗമപധനിധസ - സനിധപമധമഗസ
ഹിന്തോളം - സഗമധനിസ - സനിധമഗസ

21 കീരവാണി [കിരണാവലി]
(ഖരഹരപ്രിയ+മായാമാളവഗൗള) ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരാം, ശുദ്ധധൈവതം, കാകളിനിഷാദം

ഉകവനി
ഋഷിപ്രിയ - സരിഗമപധനിസ - സനിധപമഗരിസ
കല്യാണവസന്തം - സഗമധനിസ - സനിധപമഗരിസ
ചന്ദ്രിക - സരിഗപധനിസ - സനിധപഗസ
ഭാനുപ്രിയ - സരിഗധനിസ - സനിധഗരിസ

22 ഖരഹരപ്രിയ [ശ്രീരാഗം]
(ഖരഹരപ്രിയ+ഖരഹരപ്രിയ) ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ചതുശ്രുതിധൈവതം, കൈശികിനിഷാദം

അഗ്നികോപ - സഗമപനിസ - സനപമഗരിസ
ആദികാപ്പി - സരിമഗമപധനിസ - സനിധപമഗരിസ
ആന്ദോളിക - സരിമപനിസ - സനിധമരിസ
ആഭേരി - സഗമപനിസ - സനിധപമഗരിസ
ആഭോഗി - സരിഗമധസ - സധമഗരിസ
ആര്യമതി - സരിഗപധസ - സനിധപധമഗരിസ
ഉദയരവിചന്ദ്രിക അധവാ ശുദ്ധധന്യാസി - സഗമപനിസ - സനിപമഗസ
ഓംകാരി - സരിഗമപധസ - സധമപഗരിസ
കന്നഡഗൗള - സരിഗമപനിസ - സനിധപമഗസ
കര്‍ണ്ണര‍ഞ്ജിനി - സരിഗമഗപധസ - സനിധപമഗരിസ
കര്‍ണ്ണാടകകാപ്പി - സരിഗമരിപമപധനിസ - സനിധപമഗരിസ
കര്‍ണ്ണാടകഹിന്ദോളം - സഗമധനിസ - സനിധമഗസ
കലാനിധി - സരിഗമസപമധനിസ - സനിധപമഗരിസ
കലിക - സരിഗപധനിസ - സനിധപഗരിസ
കാനഡ - സരിഗമധനിസ - സനിപമപഗാമരിസ
കാനഡദാസ - സരിഗമധനിസ - സനിപമഗഗമരിസ
കാപ്പി - സരിമപനിസ - സനിധപമഗരിസ
കാപ്പിജിങ്കാള - സനിസരിഗമ - മഗരിസനിധനിസ
കൗമോദകി - സരിഗമപധനിസ - സധപഗസ
കൗശിക - സഗമധനിസ - സനിധമഗമരിസ
ഗൗളകന്നഡ - സരിഗമപധനിസ - സനിപമഗസ
ചക്കപ്രിതിപ്ത - സരിഗമപസധനിസ - സനിധമഗസ
ചിത്തരഞ്ജിനി - സരിഗമപധനി - നിധപമഗരിസ
ജയനാരായണി - സരിഗമപധസ - സനിധപമഗരിസ
ജയന്തസേന - സഗമപധസ - സനിധപമഗസ
ജയമനോഹരി - സരിഗമധസ - സനിധമരിസ
തവമുഖാരി - സരിഗമധസ - സനിധപമഗരിസ
ദയാവതി - സരിഗപനിസ - സനിപഗരിസ
ദര്‍ബാര്‍ - സരിമപധനിസ - സനിധപമരിഗഗാരിസ
ദിലീപിക - സരിഗമപനിധനിപധനിസ - സനിധപമഗരിസ
ദുര്‍ഗ്ഗ - സരിഗമപധനിസ - സനിപമഗസ
ദേവമനോഹരി - സരിമപധനിസ - സനിധനിപമരിസ
ദേവാമൃതവര്‍ഷിണി - സരിഗമനിധനിസ - സനിധപമഗരിസ
ധനശ്രീ - സഗമപനിസ - സനിധപഗരിസ
നാഗരി - സരിപധനിസ - സനിധപമഗസ
നാഗവള്ളി - സരിമധനിസ - സനിധമരിസ
നാദചിന്താമണി - സഗമപനിധനിസ - സനിധപമഗരിഗസ
നാദതരംഗിണി -  സപമരിഗസ - സപമരിഗസ - സപനിധപമഗരിഗസ
നാദവരഞ്ജിനി - സപമനിധനിസ - സപനിധപമഗരിഗസ
നായകി - സരിമപധനി,ധപസ - സനിധപമരിഗാരിസ
നിഗമഗാമിനി - മഗസഗമനിസ - സനിമഗമഗസ
നിര്‍മ്മലാംഗി - സരിമപനിസ - സനിപമരിസ
പഞ്ചമരാഗം - സരിധപനിസ - സനിധപമഗരിസ
പുഷ്പലതിക - സരിഗമപനിസ - സനിപമഗരിസ
പൂര്‍ണ്ണകലാനിഥി - സഗമപധനിസ - സധപമഗരിസ
പൂര്‍ണ്ണഷഡ്ജം - സരിഗമനിസ - സനിപമഗാരിസ
പ്രതാപവരാളി - സരിമപധപസ - സധപമഗരിസ
ഫലമഞ്ജരി - സഗമധസ - സനിധപമഗാമരിസ
ബാലചന്ദ്രിക - സഗമപധനിസ - സനിധമഗരിസ
ബൃന്ദവാണി -  സരിമപനിസ - സനിപമരിസ
ബൃന്ദാവനസാരംഗ - സരിമപനിസ - സനിപമരിഗസ
ഭഗവതപ്രിയ - സരിഗമപനിസ - സനിധപമഗരിസ
ഭഗവദ്‌പ്രിയ - സരിഗമരിമപധനിസ - സനിധപമരിസ
ഭാഗേശ്രീ - നിസഗമ,ധനിസ - സനിധ,മപധഗമഗരിസ
ഭിംപലാസ് - നിസഗമപനിസ - സനിധപമഗരിസി
മംഗളാവതി - സരിമപധസ - സധപമഗരിസ
മഞ്ജരി - സഗരിഗമപനിധനിസ - സനിധപമഗരിസ
മണിരംഗ് - സരിമപനിസ - സനിപമഗാരിസ
മധ്യമാവതി - സരിമപനിസ - സനിപമരിസ
മനോരമ - സരിഗമപധപസ - സനിധപമഗരിസ
മനോഹരി - സഗരിഗമപധസ - സധപമഗരിസ
മന്ദാമരി - സരിമപധസ - സനിസധപമഗരിസ
മരുവധന്യാസി - സഗമപധസ - സനിധപമധമഗരിസ
മാധവമനോഹരി - സരിഗമപനിധനിസ - സനിധമഗരിസ
മായാപ്രദീപം - സമഗമപധനിസ - സധപമഗരിസ
മാര്‍ഗ്ഗഹിന്ദോളം - സരിഗമപധനിസ - സനിധമഗസ
മാളവശ്രീ - സഗമപനിധനിപധനിസ - സനിധപമഗസ
മിയന്‍മല്‍ഹാര്‍ - സരിപമപനിധനിസ - സനിപമപഗമരിസ
മിശ്രശിവരഞ്ജിനി - സരിഗപധസ - സധപഗരിസ
മുഖാരി - സരിമപനിധസ - സനിധപമഗരിസ
മൂര്‍ത്തി - സഗമധനിസ - സനിധമഗസ
രതിപതിപ്രിയ - സരിഗപനിസ - സനിപഗരിസ
രീതിഗൗള - സഗരിഗമനിധമനിനിസ - സനിധമഗമപമാഗരിസ
രുദ്രപ്രിയ - സരിഗമപധനിസ - സനിപമഗാരിസ
ലളിതമനോഹരി - സഗമപധനിസ - സനിപമഗരിസ
വജ്രകാന്തി - സഗമപനിസ - സനിധപമഗരിസ
ശിവരഞ്ജിനി - സരിഗപധസ - സധപഗരിസ
ശുദ്ധധന്യാസി / ഉദയരവിചന്ദ്രിക - സഗമപനിസ - സനിപമഗസ
ശുദ്ധബംഗാള - സരിമപധസ - സധപമരിഗരിസ
ശുദ്ധമനോഹരി -  സരിഗമപധസ - സനിപമരിഗസ
ശുദ്ധവേളാവലി - സരിമപനിസ -സനിധനിപമഗരിസ
ശുദ്ധഹിന്ദോളം / ശിവശക്തി - സഗമധനിസ - സനിപമഗസ
ശ്രീമനോരഞ്ജിനി -  സരിഗമധനിസ - സനിധമഗരിസ
ശ്രീമനോഹരി - സഗമധനിസ - സനിധമഗരിസ
ശ്രീരഞ്ജിനി - സരിഗമധനിസ - സനിധമഗരിസ
ശ്രീരാഗം - സരിമപനിസ - സനിപമരിഗാരിസ / സനിപധനിപമരിഗാരിസ
സംഗ്രമ - സരിമധനിപസ - സനിപമരിസ
സര്‍വ്വചൂടാമണി - സരിമഗമപധനിസ - സനിപധനിധപമഗരിഗരിസ
സാരംഗ് - സരിമപനിസ -  സനിപമരിസ
സാളകഭൈരവി - സരിമപധസ - സനിധപമഗരിസ
സിദ്ധസേന - സഗരിഗമപധസ - സനിധമപമരിഗരിസ
സുഗുണഭൂഷണി -  സഗമപമധനിസ - സനിധപമധമരിസ
സൈന്ധവി - നിധനിസരിഗമപധനി - ധപമഗരിസനിധനിസ
സ്വരഭൂഷണി - സഗമപധനിസ - സനിധപമരിസ
സ്വരരഞ്ജനി -  സരിഗമധനിസ - സനിപമഗമരിസ
ഹരിനാരായണി - സരിഗമപമധനിസ - സനിപമഗരിസ
ഹംസആഭേരി - സഗപമപനിസ - സനിധപമഗസ
ഹിന്തോളവസന്തം - സഗമപധനിധസ - സനിധമഗരിഗസ
ഹിന്ദുസ്ഥാന്‍കാപ്പി - സരിമപനിസ - സനിധനിപമഗരിസ
ഹുസേനി - സരിഗമപനിധനിസ - സനിധപമഗരിസ

23 ഗൗരിമനോഹരി [ഗൗരി]
(ഖരഹരപ്രിയ+ശങ്കരാഭരണം) ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ചതുശ്രുതിധൈവതം, കാകളിനിഷാദം

ഗൗരിശങ്കര്‍ - സരിഗമപനിസ - സനിധപമഗരിസ
ലവന്തിക - സരിമപനിസ - സനിപമരിസ
വസന്തശ്രീ - സരിഗമധനിസ -  സനിധമഗരിസ
വേളാവലി - സരിമപധസ - സനിധപമഗരിസ (വേറെ 4 തരം)
സുന്ദരമനോഹരി - സരിമപനിസ - സനിധപമഗരിസ
ഹംസദീപിക - സരിഗമധസ - സനിധപമഗരിസ
ഹൃദ്‌കമലി - സരിമധനിസ - സനിധമരിസ

24 വരുണപ്രിയ [വീരവസന്തം]
(ഖരഹരപ്രിയ+ചലനാട്ട) ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ഷഡ്ശ്രുതിധൈവതം, കാകളിനിഷാദം

നാഗാഭരണം -
വസന്തവരാളി -
വീരവസന്തം - സഗരിമപസ - സനിധപമഗരിസ

ബാണചക്രം (പഞ്ചബാണങ്ങളെ സൂചിപ്പിക്കുന്നു)

25 മാരരഞ്ജിനി [ശരാവരി]
(ശങ്കരാഭരണം+കനകാംഗി) ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധധൈവതം, ശുദ്ധനിഷാദം

കേസരി - സരിഗമപധപധസ - സധനിധപമഗരിസ
ദേവസലാക - സഗപധനിസ - സനിധപമഗരിസ
രാജതിലക - സരിഗമപസ - സപമഗരിസ
ശരാവതി - സരിഗമപധനിധസ - സനിധപമഗരിസ

26 ചാരുകേശി [തരംഗിണി]
(ശങ്കരാഭരണം+തോടി) ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധധൈവതം, കൈശികിനിഷാദം

പൂര്‍വ്വധന്യാസി - സമഗമനിസ - സനിധപമഗരിസ
മാരവി - സഗമപനിസ - സനിധപമഗരിസ
ശിവമനോഹരി - സമഗമപധനിസ - സനിധപമഗരിസ
ശുക്രജ്യോതി - സരിഗമപധനിസ - സനിപധമഗരിസ
സൂര്യ - സഗമധനിസ - സനിധമഗസ

27 സരസാംഗി [സൗരസേന]
(ശങ്കരാഭരണം+മായാമാളവഗൗള) ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധധൈവതം, കാകളിനിഷാദം

കമലാമനോഹരി - സഗമപനിസ - സനിധപമഗസ
നളിനകാന്തി - സഗരിമപനിസ - സനിപമഗരിസ
നീലമണി - സരിമപധനിസ - സനിധപമരിസ
പ്രിയദര്‍ശ്ശിനി - സരിമധനിസ - സനിധമരിസ
മധുലിക - സരിഗമനിസ - സനിമഗരിസ
സരസാനന - സരിഗമധനിസ - സനിധമഗരിസ
സരസീരുഹ - സരിഗമധനിധസ - സനിധമഗരിസ
സാലവി - സഗരിഗമപധനിധസ - സനിധപമഗരിസ
സിംഹവാഹിനി - സഗമപധനിസ - സനിധപമഗരിസ
സുരസേന - സരിമപധസ - സനിധപമഗരിസരിസ

28 ഹരികാംബോജി [ഹരികേദാരഗൗള]
(ശങ്കരാഭരണം+ഖരഹരപ്രിയ) ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, ചതുശ്രുതിധൈവതം, കൈശികിനിഷാദം

ആന്ദോളിക - സരിമപനിസ - സനിധമരിസ
അംബോജിനി - സരിഗമധസ - സധമഗരിസ
അന്ധാളി - സരിമപനിസ - സനിപമരിഗമരിസ
അപരൂപം - സരിഗമപനിധനിസ - സധമഗരിഗസ
ഈശമനോഹരി - സരിഗമപധനിസ - സനിധപമരിമഗരിസ
ഈശൈവാരിഥി - സരിമധനിസ - സസനിപമരിസ
ഉമാഭരണം - സരിഗമപധനിസ - സനിപമരിഗമരിസ
കന്നഡബംഗാള - സരിമഗമപധസ - സധപമഗരിസ
കമാസ് - സമഗമപധനിസ - സനിധപമഗരിസ
കര്‍ണ്ണാടകബിഹാക് - സരിഗമപധനിസ - സനിധനിപധമഗരിഗസ
കര്‍ണ്ണാടകദേവഗാന്ധാരി - സഗമപനിസ - സനിധപമഗരിസ
കര്‍ണ്ണാടകകമാസ് - സഗമപധനിസ - സനിധപമഗസ
കാപ്പിനാരായണി - സരിമപധനിസ - സനിധപമഗരിസ
കാംബോജി - സരിഗമപധസ - സനിധപമഗരിസ
കുന്തളവരാളി - സമപധനിധസ - സനിധപമസ
കേദാരഗൗള - സരിമപനി,സ - സനിധപമഗരി,സ
കേശവപ്രിയ - സരിസമപധനിസ - സനിസപമഗരിസ
കോകിലധ്വനി - സരിഗമധനിധസ - സനിധപമഗരിസ
കോകിലവരാളി - സരിമപധസ - സനിധപമസ
ഗാന്ധാരലോല - സരിമപധസ - സനിധപമഗമഗരിസ
ഗവതി - സമപനിസ - സധമപഗമരിനിസ
ഗുഹമനോഹരി - സരിമധനിസ - സനിധമരിസ
ഗുഹരഞ്ജനി - സരിസമപധനിസ - സനിധനിപമഗസ
കൊകിലധ്വനി - സരിഗമധനിധസ - സനിധനിപമഗരിസ
ചെഞ്ചുകാംബോജി - സപമധനിസ - സനിപനിമഗരിസ
ചെഞ്ചുരുട്ടി - സരിഗമപധ - ധപമഗരിസ
ഛായാതരംഗിണി - സരിമഗമപനിസ - സനിധപമഗരിസ
ഛായാലഗകമാസ് - സമഗമപധനിസ - സനിധപമഗരിസ
ചന്ദ്രഹാസിതം - സരിഗമധനിസ - സനിധമഗരിസ
ജംജൂതി - ധസരിഗമപധനി - ധപമഗരിസനിധപധസ
തരംഗിണി - സരിമഗരിമപധനിധസ - സനിധപമഗരിസ
തിലകവതി - സരിഗമപധപസ - സധപമരിസ
ദേശാക്ഷി - സരിഗപധസ - സനിധനിപമഗരിസ
ദേശ് - സരിമപനിസ - സനിധപമഗരിസ
ദ്വിജാവന്തി - സരിമഗമപധസ - സനിധപമഗരിഗരിസ
ദശരതിപ്രിയ - സമഗമപധനിധസ - സനിധപമഗമരിസ
ദയരഞ്ജനി - സരിമപധസ - സനിധമഗസ
ധേശ്‌കാര്‍ - സരിഗപധസ - സധപഗരിസ
ദ്വൈതചിന്താമണി - സഗമധനിസ - സനിധമപഗരിസ
നര്‍ത്തകി - സരിഗപധനിസ - സനിധപഗരിസ
നവരസകന്ന‍ഡ - സഗമപസ - സനിധമഗരിസ
നാഗസ്വരാവലി - സഗമപധസ - സധപമഗസ
നാട്ടക്കുറിഞ്ചി - സരിഗമനിധനിപധനിസ - സനിധമഗമപഗരിസ
നാരായണഗൗള - സരിമപനിധനിസ - സനിധപമഗരിഗരിസ
നാരായണി - സരിമപധസ - സനിധപമരിസ
നാദവല്ലി - സരിമധനിസ - സനിധമരിസ
നരണി - സരിമപധസ - സനിധപമരിസ
നവരസകലാനിഥി - സരിമപസനിസ - സനിധപമഗരിസ
നീല - സഗമധനിസ - സനിധമഗസ
പരമേശ്വരപ്രിയ -  സരിഗമപനിസ - സനിപമരിസ
പശുപതിപ്രിയ - സരിമപമധസ - സധപമരിമസ
പൂര്‍ണ്ണകാംബോജി - സരിഗമപനിസ - സധപമഗരിസ
പ്രതാപനാട്ട - സരിഗമധപധനിസ - സനിധപമഗസ
പ്രതാപവരാളി - സരിമപധപസ - സധപമഗരിസ
പ്രവളജ്യോതി - സരിമപധനിസ - സനിധപമഗസ
ബലഹംസ - സരിമപധസ - സനിധപമരിമഗസ
ബഹുധാരി - സഗമപധനിസ - സനിപമഗസ
ഭൂപാളി - സരിഗപധസ - സധപഗരിസ
മാളവി - സരിഗമപനിമധനിസ - സനിധനിപമഗമരിസ
മധുരകോകിലം - സരിഗധനിസ - സനിധഗരിസ
മഹുരി - സരിമഗരിഗപധസ - സനിധപമഗരിസരിഗരിസ
മോഹനം - സരിഗപധസ - സധപഗരിസ
മനോഹരം - സരിഗമധനിസ - സനിപമരിസ
മേഘന - സമഗമപധസ - സനിധമഗസ
യദുകുലകാംബോജി - സരിമഗമപധസ - സനിധപമഗരിസ
രവിചന്ദ്രിക - സരിഗമധനിധസ - സനിധമഗരിസ
വലചി - സഗപധനിസ - സനിധപഗസ
വൈഷ്ണവി - സരിഗമപധസ - സധപമഗരിസ
വീണവാദിനി - സരിഗപനിസ - സനിപഗരിസ
വിവര്‍ദ്ധിനി - സരിമപസ - സനിധപമഗരിസ
ശഹാന - സരിഗമപമധാനിസ - സനിധപമഗമരിഗരിസ
ശ്യാമ - സരിമപധസ - സധപമഗരിസ
ശുദ്ധകാമസ് - സമഗമപധനിസ - സനിധപമഗിരിസ
ശുദ്ധവരാളി - സരിഗമധനിസ - സനിധനിപമഗസ
ശുദ്ധതരംഗിണി - സരിമപധസ - സനിധപമഗരിസ
സുമനപ്രിയ - സരിഗമപധപസ -  സധസപമഗരിസ
സിംഹവിക്രമ - സരിഗരിമപധപനിസ - സനിധപമഗരിസ
സിന്ധുകന്നഡ - സമഗമരിഗമപധപസ - സനിധപമഗരിസ
സിന്ധുസുരുട്ടി - സരിമപനിസനിസ - സനിധപമരിമഗരിസ
സരസ്വതിമനോഹരി - സരിമപധസ - സധപമഗരിസ
സുരുട്ടി - സരിമപനിസ - സനിധപമഗപമരിസ
സുപോഷിനി - സരിസമപനിധസ - സധപമരിമസ
സുവര്‍ണ്ണക്രിയ - സരിഗപനിധസ - സനിപഗരിസ
സാവിത്രി - സഗമപനിസ - സനിപമഗസ
സ്വരാവലി - സമഗമപനിധനിസ - സനിധപമഗരിസ
സ്വരവേദി - സമഗമപനിധനിസ - സനിധപമഗസ
ശഹാന - സരിമപമധനിസ - സനിസധനിധപമഗമരിഗരിസ
ഹംസരൂപിണി - സരിഗപധസ - സനിപമരിസ
ഹരികേദാരം - സരിഗമപധനിസനിസ - സനിസധനിധപമഗരിസ
ഹരിണി - സഗമപധനിധസ - സനിസനിധപമഗമഗരിസ (+ഗ2)
ഹരിതപ്രിയ - സരിമപധസ - സനിധപമഗരിഗരിസ
ഹേമസാരംഗ - സരിഗമപധനിധസ - സപമഗരിസ
ജയ്‌ജയ്‌വന്തി - സരിഗരിസധനിപരിരിഗമപനിസ - നിസനിധപധമഗരിഗരിസ
ജൈത്‌ശ്രീ - സരിഗപധസ - സധപഗരിസ
ജയരാമ - സരിഗമപധനിസ - സനിധപമഗസ
ജിഞ്ജോതി - ധസരിഗമപധനി - ധപമഗരിസനിധപധസ
രാഗപഞ്ചരമു - സരിമപധനിധസ - സനിധമരിസ
രാഗവിനോദിനി - സരിഗമധസ - സധമഗരിസ
രവിചന്ദ്രിക - സരിഗമധനിധസ - സനിധമഗരിസ

29 ധീരശങ്കരാഭരണം
(ശങ്കരാഭരണം+ശങ്കരാഭരണം) ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, ചതുശ്രുതിധൈവതം, കാകളിനിഷാദം

അഠാണ - സരിമപനിസ - സനിധാപമപഗാരിസ
ആനന്ദരൂപ - സരിഗപധനിസ - സനിധപഗരിസ
ആരഭി - സരിമപധസ - സനിധപമഗരിസ
കദനകുദൂഹലം - സരിമധനിഗപസ - സനിധപമഗരിസ
കദൂഹലം - സരിമനിധപനിസ - സനിധപമഗരിസ
കന്നഡ - സഗമപമധനിസ - സനിസധപമഗമരിസ
കുമാരിപ്രിയ - സഗമധനിസ - സനിധമഗമരിസ
കുറിഞ്ചി - സനിസരിഗമപധ - ധപമഗരിസനിസ
കുസുമവിചിത്ര - സഗരിഗമപനിപധനിസ - സധനിധമഗപമഗരിസ
കേദാരം - സമഗമപനിസ - സനിപമഗാരിസ
കോകിലഭാഷിണി - സരിഗപമധനി - സനിപമഗമരിസ
കോലാഹലം - സപമഗമപധനിസ - സനിധപമഗരിസ
ഗജഗൗരി - സരിമഗമനിപധസ - സനിധപമപമഗരിസ
ഗരുഡധ്വനി - സരിഗമപധനിസ - സധപഗരിസ
ഗൗധമല്ലാര്‍ - സരിമപധസ - സനിസഗരിസ
ഛായ - സപമപദപനിരിസ - സധപമപധപഗമരിസ
ഛായാശങ്കരാഭരണം - സരിമപധനിസ - സനിധപമഗരിസ
ജനരഞ്ജനി - സരിഗമപധപനിസ - സധപമരിസ
ജുലാവ് - പധനിസരിഗമപ - മഗരിസനിധപമ
താണ്ഡവം - സഗപധനിസ - സനിധപഗസ
ദുര്‍വ്വാംഗി - സരിമപധസ - സനിധപമഗരിസ
ദേവഗാന്ധാരി - സരിമപധസ - സനിധാപമാഗരി,സ
ധര്‍മ്മലഖി -സമപധനിസ - സനിധപഗസ
നവരോജ് - പധനിസരിഗമപ - മഗരിസനിധപ
നാഗധ്വനി - സരിസമഗമപനിധനിസ - സനിധനിപമഗരിസ
നാദഭൂഷണി - സരിമപധനിസ - സധപമരിസ
നാരായണദേശാക്ഷി - സരിമഗരിഗമപധനിസ - സനിധപമഗരിസ
നിരോഷ്ഠ - സരിഗധനിസ - സനിധഗരിസ
നീലാംബരി - സരിഗമപധപനിസ - സനിപമഗരിഗസ
പഹാഡി -  സരിഗപധപധസ -  നിധപഗമഗരിസനിധപധസ
പൂര്‍ണ്ണഗൗള - സരിഗമപനിധനിപധനിസ - സനിധപമഗരിസ
പൂര്‍ണ്ണചന്ദ്രിക - സരിഗമപധപസ - സനിപമരിഗമരിസ
ബംഗാള - സരിഗമപമരിപസ - സനിപമരിഗരിസ
ബിലഹരി - സരിഗപധസ - സനിധപമഗരിസ
ബുദ്ധമനോഹരി - സരിഗമസപസ - സപമഗരിസ
ബുദ്ധരഞ്ജനി - സരിഗമപസ - സനിപമഗമരിസ
ബെഹാഗ് - സഗമപനിധനിസ - സനി,ധപമഗമഗാരിസ
ബെഹാഗ്‌ദേശികം- സരിഗമമ2പധനിസ - സനിധപമ2മഗരിസ
ബേഗഡ - സഗരിഗമപധപസ - സനിധപമാഗരിസ
മാണ്ട് - സഗമപധസ - സനിധപമഗരിസ
മായാദ്രവില - സരിഗമപധനിസ - സനിപമപഗമരിസ
മോഹനധ്വനി - സരിപധസ - സനിപധപഗരിസ
രത്നഭൂഷണി - സരിഗമപസ - സപമഗരിസ
റീതുവിലാസ - സഗമപധനിസ - സനിധപമഗസ
ലഹരി -  സരിഗപധസ - സധപമഗരിസ
വല്ലഭി - സരിഗപധനിസ - സനിധനിധപമപഗമരിസ
വസന്തമാല - സരിമപനിസ - സധപമരിസ
വിലാസിനി - സരിഗപനിസ - സനിപമഗരിസ
വിവര്‍ദ്ധനി  - സരിമപസ - സനിധപമഗരിസ
വീരപ്രതാപ - സഗമപധസ - സനിധപമഗരിസ
വേദാന്തഗമന -  സഗമപനിസ -സസനിപമഗസ
ശങ്കര - സഗപസ - സനിധഗപരിഗസ
ശങ്കരമോഹന - സനിഗപനിധസനി - സധപഗരിസ
ശങ്കരി - സഗപനിസ - സനിപഗസ
ശുദ്ധമാളവി - സരിഗമപനിസ - സധനിപമഗരിസ
ശുദ്ധവസന്ത - സരിഗമപനിസ - സനിധനിപമഗസ
ശുദ്ധസാരംഗ് - സരിഗമപധനിധസ - സധപമരിഗരിസ
ശുദ്ധസാവേരി - സരിമപധസ - സധപമരിസ
സാരംഗമല്ലാര്‍ - സരിമപധനിസ - സനിധപമരിസനിസ
സിന്ധു - സമപധസ - സനിധമപമഗരിസ
സിന്ധുമണ്ഡാരി - സരിഗമപസ - സനിധപഗമപമരിസ
സുരനന്ദിനി - സരിഗപധനിസ - സനിധപഗരിസ
സുരരഞ്ജനി -  സഗപരിമധസ - സനിധപമഗരിസ
ഹംസധ്വനി - സരിഗപനിസ - സനിപഗരിസ
ഹംസവിനോദിനി - സരിഗമധനിസ - സനിധപമഗരിസ
ഹിന്ദുസ്ഥാനിബിഹാഗ് - സഗമപനിസ - സനിധപമഗരിസ
ഹേമന്ദ് - നിസധനിസഗമധനിസ - സനിധപമഗരിസ

30 നാഗനന്ദിനി [നാഗാഭരണം]
(ശങ്കരാഭരണം+ചലനാട്ട) ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, ഷഡ്ശ്രുതിധൈവതം, കാകളിനിഷാദം

ഗംഭീരവാണി - സഗപമധനിസ - സനിപമഗരിഗരിസ
ലളിതഗന്ധര്‍വ്വ - സരിഗമപധനിസ - സനിപഗരിസ
സമന്ത - സരിഗമപധനിസ - സനിധനിധമഗരിസ

ഋതുചക്രം (ആറു ഋതുക്കളെ സൂചിപ്പിക്കുന്നു)

31 യാഗപ്രിയ [കലാവതി]
(ചലനാട്ട+കനകാംഗി) ഷഡ്ശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധധൈവതം, ശുദ്ധനിഷാദം

കളഹംസ - സരിഗമപധസ - സനിധപമഗരിസ
ദേശരഞ്ജനി - സരിമപധനിസ - സനിധപമരിസ
ദേശ്യതോടി -  സഗമപധനിസ - സനിധപമഗരിസ
ധമരുകപ്രിയ - സരിഗപധനിസ - സനിധപഗരിസ
നിരഞ്ജനി - സരിമധനിസ - സനിധമരിസ
പ്രതാപഹംസി - സഗമപനിധനിസ - സനിധപമഗരിസ

32 രാഗവര്‍ദ്ധിനി [രാഗചൂഡാമണി]
(ചലനാട്ട+തോടി) ഷഡ്ശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധധൈവതം, കൈശികിനിഷാദം

അമുദഗാന്ധാരി - സഗമപധനിസ - സനിധപമഗരിസ
ധൗമ്യ - സരിഗമപധനിപസ - സനിധപമഗരിസ
രമ്യ - സരിഗമപധനിപസ - സനിധപമഗരിസ
രാഗചൂടാമണി
വിഷ്ണുപ്രിയ - സഗമപധനിസ - സനിധപമരിസ
സമാന്തഗിഞ്ജല - സരിഗമപധനിസ - സനിപധനിപമഗമരഗസ
ഹിന്ദോളദര്‍ബാര്‍ - സഗമപസ - സനിധപമരിസ

33 ഗംഗേയഭൂഷണി [ഗംഗാതരംഗിണി]
(ചലനാട്ട+മായാമാളവഗൗള) ഷഡ്ശ്രുതിഋഷഭം, അന്തരഗാന്ധാരം, സുദ്ധധൈവതം, കാകളിനിഷാദം

ഗംഗാതരംഗിണി - സരിഗമപധനിസ - സനിധപമഗമരിസ

34 വാഗധീശ്വരി [ഭോഗഛായാനാട്ട]
(ചലനാട്ട+ഖരഹരപ്രിയ) ഷഡ്‌ശ്രുതിഋഷഭം, അന്തരഗാന്ധാരം, ചതുശ്രുതിധൈവതം, കൈശികിനിഷാദം

ഗാനവാരിധി - സമഗരിഗമപധനിസ (/കാ.നി) - സധനിപമഗരിസ(/കാ.നി)
ഛായാനാട്ട - സരിഗമപമപസ - സനിധനിപമരിസ
ഭാനുമഞ്ജരി - സരിഗമപനിസ - സനിപമരിഗരിസ
മഘതി - സരിമപധനിസ - സനിധപമരിസ
മുരളി - സരിഗമധനിസ - സനിധമഗരിസ
മോഹനാംഗി - സരിഗപധസ - സധപഗപധപഗരിസ
വിഖവതി
ശാരദഭരണ - സമഗമപമധനിസ - സനിധമപമരിസ

35 ശൂലിനി [ശൈലദേശാക്ഷി]
(ചലനാട്ട+ശങ്കരാഭരണം) ഷ‍ഡ്‌ശ്രുതിഋഷഭം, അന്തരഗാന്ധരം, ചതുശ്രുതിധൈവതം, കാകളിനിഷാദം

ധീരഹിന്ദോളം - സഗമധനിസ - സനിധപമഗരിസ
ശൈലാദേശാഖി - സമഗപധസ - സനിധസനിപമഗസ
ശോകവരാളി - സഗധനി - ധപമഗരിസ

36 ചലനാട്ട - (ചലാനാട്ട+ചലനാട്ട)
ഷഡ്‌ശ്രുതിഋഷഭം, അന്തരഗാന്ധാരം, ഷഡ്‌ശ്രുതിധൈവതം, കാകളിനിഷാദം

ഗണരഞ്ജിനി - സരിഗമപമധനിസ - സനിധപമപമരിസ
ഗംഭീരനാട്ട - സഗമപനിസ - സനിപമഗസ
ദേവനാട്ട - സഗമപസ - സനിധപമഗരിസ
നാട്ട - സരിഗമപധനിസ - സനിപമരിസ

ഉത്തരമേള പ്രതിമധ്യമരാഗങ്ങള്‍ - 37 മുതല്‍ 72 വരെ

ഋഷിചക്രം (സപ്തഋഷികളെ സൂചിപ്പിക്കുന്നു)

37 സാലകം [സൗഗന്ധിനി]
(കനകാംഗിയുടെ പ്രിതമധ്യമരാഗമായ സാലകം+കനകാംഗി) ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം, ശുദ്ധധൈവതം, ശുദ്ധനിഷാദം

ഭോഗസാവേരി - സരിമധനി - ധപമഗരിസ

38 ജനാര്‍ണ്ണവം [ജഗന്മോഹനം]
(കനകാംഗിയുടെ പ്രിതമധ്യമരാഗമായ സാലകം+തോടി) ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം, ശുദ്ധധൈവതം, കൈശികിനിഷാദം

ജഗന്മോഹന - സരിഗമപധസ - സപധമഗരിസ

39 ഝാലവരാളി [ധാളിവരാളി]
(കനകാംഗിയുടെ പ്രിതമധ്യമരാഗമായ സാലകം+മായാമാളവഗൗള) ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം, ശുദ്ധധൈവതം, കാകളിനിഷാദം

കരുണാമൃതവര്‍ഷനി - സരിഗമപധനിപസ - സനിധമഗരിസ
കോകിലപഞ്ചമം - സഗരിഗപധനിസ -സനിധപമഗരിസ
ഗോദരി -  സരിഗരിമഗമപധനിസ - സനിധപമരിസ
ജനാവലി - സഗരിഗമപധനിധസ - സനിധപമഗരിസ
ജാലസുഗന്ധി - സരിഗമപധസ - സധപമഗരിസ
ഭൂപാളപഞ്ചമി - സഗരിഗപമധസ - സപധമഗരിസ
വരാളി - സഗരിഗമപധനിസ - സനിധമഗാരിസ

40 നവനീതം [നഭോമണി]
(കനകാംഗിയുടെ പ്രിതമധ്യമരാഗമായ സാലകം+ഖരഹരപ്രിയ) ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം, ചതുശ്രുതിധൈവതം, കൈശികിനിഷാദം

നഭോമണി - സരിഗരിമപസ - സനിധപമഗരിസ

41 പാവനി [കുംഭിനി]
(കനകാംഗിയുടെ പ്രിതമധ്യമരാഗമായ സാലകം+ശങ്കരാഭരണം) ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം, ചതുശ്രുതിധൈവതം, കാകളിനിഷാദം

ചന്ദ്രജ്യോതി - സരിഗമപധസ - സധപമഗരിസ
പ്രഭാവതി - സരിമപധനിസ - സനിധമപമരിഗരിസ
വിജയശ്രീ - സഗരിഗമപനിസ - സനിപമഗാരിസ

42 രഘുപ്രിയ [രവിക്രിയ]
(കനകാംഗിയുടെ പ്രിതമധ്യമരാഗമായ സാലകം+ചലനാട്ട) ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം, ഷഡ്‌ശ്രുതിധൈവതം, കാകളിനിഷാദം

ഗന്ധര്‍വ്വ - മപധനിസരിഗ - രിസനിപമപ
ഗോമതി - സരിഗമപധനി - പമഗരിസ
രഘുലീല - സമരിപമഗമപമരിമപനിസ - സനിധനിപമഗമരിമഗരിസ

വസുചക്രം (അഷ്ടവസുക്കളെ സൂചിപ്പിക്കുന്നു)

43 ഗവാബോധി [ഗീര്‍വ്വാണി]
(തോടിയുടെ പ്രിതിമധ്യമരാഗമായ ഭവപ്രിയ+കനകാംഗി) ശുദ്ധഋഷഭം, സാധാരണഗാന്ധാരം, ശുദ്ധധൈവതം, ശുദ്ധനിഷാദം

കാഞ്ചനബൗളി - സഗമപധസ - സനിധപമഗരിസ
മേചഗാന്ധാരി - സരിഗമപധനിസ - സനിധപമഗരിസ

44 ഭവപ്രിയ [ഭവാനി]
(തോടിയുടെ പ്രിതിമധ്യമരാഗമായ ഭവപ്രിയ+തോടി) ശുദ്ധഋഷഭം, സാധാരണഗാന്ധാരം, ശുദ്ധധൈവതം, കൈശികിനിഷാദം

കാഞ്ചനാവതി -  സരിഗമപനിസ - സനിപമഗരിസ

45 ശുഭപന്തുവരാളി [ശൈവപന്തുവരാളി]
(തോടിയുടെ പ്രിതിമധ്യമരാഗമായ ഭവപ്രിയ+മായാമാളവഗൗള) ശുദ്ധഋഷഭം, സാധാരണഗാന്ധാരം, ശുദ്ധധൈവതം, കാകളിനിഷാദം

അരുണാംഗി - സരിമപനിധസ - സനിധപമഗരിസ
കുമുദചന്ദ്രിക - സഗമധസ - സനിധമഗരിസ
ഛായരഞ്ജനി - സഗമപനിസ - സനിധപമഗസ
ജാലകേശരി - സരിമപധനിസ - സധപമരിസ
ധൗരേയനി - സരിഗമനിസ - സനിധപമഗരിസ
പര്‍പതി - സഗമപനിസ - സനിപമഗസ
ബന്ധുവരാളി -  സമസനിധപമ - ധമഗരിസ
ഭാനുകീരവാണി -  സരിഗമപധനിസ - സനിധമഗരിസ
ഭാനുധന്യാസി - സരിഗമനിധനി - ധപമഗരിസനിസ
മഹാനന്ദിനി - സഗമഗപധനിസ - സധനിധപമഗരിസ
ശേഖരചന്ദ്രിക - സരിഗമധനിസ - സനിധമഗരിസ
ഹിന്ദുസ്ഥാനിതോടി - നിരിഗമധനിസ - സനിധപമഗരിസ

46 ഷഡ്വിധമാര്‍ഗ്ഗണി [സ്തവരാജം]
(തോടിയുടെ പ്രിതിമധ്യമരാഗമായ ഭവപ്രിയ+ഖരഹരപ്രിയ) ശുദ്ധഋഷഭം, സാധാരണഗാന്ധാരം, ചതുശ്രുതിധൈവതം, കൈശികിനിഷാദം

ഇന്ദുധന്യാസി - സഗമധനിസ - സനിധപധമഗരിസ
ഗണഹേമാവതി - സഗമപനിസ - സനിധപമഗസ
തീവ്രവാഹിനി - സരിഗമപധനിസ - സനിധപമഗരിഗമരിസ
ശ്രാകാന്തി - സഗമപധനിസ - സനിധപമഗസ

47 സുവര്‍ണ്ണാംഗി [സൗരിവ]
(തോടിയുടെ പ്രിതിമധ്യമരാഗമായ ഭവപ്രിയ+ശങ്കരാഭരണം) ശുദ്ധഋഷഭം, സാധാരണഗാന്ധാരം, ചതുശ്രുതിധൈവതം, കാകളിനിഷാദം

അഭിരു - സരിഗരിമപനിസ - സധപമഗരിഗസ
രതിക - സമഗമപധനിസ - സനിധപമഗരിസ
വിജയശ്രീ - സരിഗമപനിസ - സനിപമഗരിസ

48 ദിവ്യമണി [ജീവന്തിക]
(തോടിയുടെ പ്രിതിമധ്യമരാഗമായ ഭവപ്രിയ+ചലനാട്ട) ശുദ്ധഋഷഭം, സാധാരണഗാന്ധാരം, ഷഡ്‌ശ്രുതിധൈവതം, കാകളിനിഷാദം

ജീവന്തിനി - സമപധനിസ - സനിപമഗസ
ദൂന്ദുപ്രിയ (ദുന്ദുഭി) - സരിഗമപധനിസ - സനിപമഗരിസ
ദേശമുഖാരി - സരിഗമപധനിധസ - സധനിധപമഗരിസ
ശുദ്ധഗാന്ധാരി - സരിഗമനിസ - സനിധനിസനിപമരിസ

ബ്രഹ്മചക്രം (നവബ്രാഹ്മണരെ സൂചിപ്പിക്കുന്നു)

49 ധവളാംബരി [ധവളാംഗം]
(മായാളവഗൗളയുടെ പ്രിതിമധ്യമരാഗമായ കാമവര്‍ദ്ധിനി+കനാകാംഗി) ശുദ്ധഋഷഭം, അന്തരഗാന്ധാരം, ശുദ്ധധൈവതം, ശുദ്ധനിഷാദം

അഭിരാമം - സരിമപധനിസ - സനിധപമഗരിസ
ഭിന്നപൗരാളി - സമപധനിധസ - സനിധപമഗസ

50 നാമനാരായണി [നാമദേശി]
(മായാളവഗൗളയുടെ പ്രിതിമധ്യമരാഗമായ കാമവര്‍ദ്ധിനി+തോടി) ശുദ്ധഋഷഭം, അന്തരഗാന്ധാരം, ശുദ്ധധൈവതം, കൈശികിനിഷാദം

നര്‍മ്മദ - സരിഗമധനിസ - സനിധമപമഗരിസ
മണ്ഡാരി - സരിഗമപനിസ - സനിപമഗരിസ
സ്വരമഞ്ജരി - സഗമപധനിസ - സനിധപമഗസ

51 കാമവര്‍ദ്ധിനി [കാശിരാമക്രിയ]
(മായാളവഗൗളയുടെ പ്രിതിമധ്യമരാഗമായ കാമവര്‍ദ്ധിനി+മായാമാളവഗൗള) ശുദ്ധഋഷഭം, അന്തരഗാന്ധാരം, ശുദ്ധധൈവതം, കാകളിനിഷാദം

ആദിപഞ്ചമ - സരിപധനിസ - സനിധനിപമഗരിസ
ഇന്ദുമതി - സഗമധനിസ - സനിധപമഗസ
ഇന്ദുമതി - സഗമധനിസ - സനിധമഗസ
കമലാപ്തപ്രിയ - സരിഗമപധസ - സധപമഗിരിസ
കാശിരാമക്രിയ - സഗരിഗമപധനിസ - സനിധപമഗരിസ
കുമുദക്രിയ - സരിഗമധസ - സനിധമഗരിസ
ഗമകപ്രിയ (ഗമനപ്രിയ) - സരിഗമപനിധസ - സധപമഗരിസ
താണ്ഡവപ്രിയ - സരിഗമപസ - സപമഗരിസ
ദീപിക - സഗമപധപസ - സനിധനിപമഗരിസ
പുരിയധനശ്രീ - നിരിഗമപധപമിസ - രിനിധപമഗമരിഗരിസ
പൊന്നി - സഗമപധനിസ - സനിപമഗരിസ
പ്രതാപ - സഗമധനിസ - സനിധപമഗരിസ
ഭോഗവസന്ത - സരിഗമധനിസ - സനിധമഗരിസ
മന്ദാരി - സരിഗമപനിസ - സനിപമഗരിസ
മാരുതി - സരിമപനിസ - സനിധപമഗരിസ
ഹംസനാരായണി - സരിഗമപസ - സനിപമഗരിസ

52 രാമപ്രിയ [രാമമനോഹരി]
(മായാളവഗൗളയുടെ പ്രിതിമധ്യമരാഗമായ കാമവര്‍ദ്ധിനി+ഖരഹരപ്രിയ) ശുദ്ധഋഷഭം, അന്തരഗാന്ധാരം, ചതുശ്രുതിധൈവതം, കൈശികിനിഷാദം

ചിന്താരമണി - സഗമപധനിസ - സധപമഗരിസ
പഠലാംബരി - സരിഗമധസ - സധമഗരിസ
രക്തിമാര്‍ഗിനി - സപമധനിസ - സനിധപമപഗരിസ
രസവിനോദിനി - സഗമപധനിസ - സനിധപമഗസ
രീതിചന്ദ്രിക - സരിഗമപധസ - സനിധപമഗരിസ
ലോകനാരായണി - സഗമപധനിസ - സനിധനിപമഗരിസ
വേദസ്വരൂപിണി - സരിഗമപധനിപസ - സനിധപനിപമഗസ
സീമന്തിനിപ്രിയ - സരിഗമധനിസ - സനിധമഗരിസ
സുഖകാരി - സരിസപധനിസ - സനിധപമഗസരിസ
ഹംസഗമനി - സഗമപധനിസ - സനിധപമധപമഗരിസ

53 ഗമനശ്രമ [ഗമകക്രിയ]
(മായാളവഗൗളയുടെ പ്രിതിമധ്യമരാഗമായ കാമവര്‍ദ്ധിനി+ശങ്കരാഭരണം) ശുദ്ധഋഷഭം, അന്തരഗാന്ധാരം, ചതുശ്രുതിധൈവതം, കാകളിനിഷാദം

അലങ്കാരി - സഗമധനിധസ - സനിധമഗസ
പത്മകല്യാണി - സഗപനിസ - സനിധപമഗസ
പൂര്‍വ്വികല്ല്യാണി - സരിഗമപധപസ - സനിധപമഗരിസ
ഭാട്ടിയാര്‍ - സധപധമപഗമധസ - രിനിധപമപഗരിസ
മേചകാംഗി - സരിഗമപധപനിസ - സനിപധപമഗരിസ
വിശാഖ - സരിഗമപധനിസ - സനിധനിമഗമരിസ
ശരഭധ്വജ - സരിഗമപധസ - സധപഗരിസ
സോഹിനി - സഗമധനിസ - സനിധമഗരിസ
ഹംസാനന്ദി - സരിഗമധനിസ - സനിധമഗരിസ

54 വിശ്വംഭരി [വംശവതി]
(മായാളവഗൗളയുടെ പ്രിതിമധ്യമരാഗമായ കാമവര്‍ദ്ധിനി+ചലനാട്ട) ശുദ്ധഋഷഭം, അന്തരഗാന്ധാരം, ഷഡ്‌ശ്രുതിധൈവതം, കാകളിനിഷാദം

പൂശകല്യാണി - സരിഗമപധനിസ - സനിപമഗരിസ
വിജയവസന്ത - സമപധനിസ - സനിപമഗസ
ശരദ്യുതി - സരിഗമപധനിധസ - സനിധപമഗരിസ
സുഢക്രിയ - സരിമപധസ - സധപമഗരിസ
സുന്ദരാംഗി - സരിഗപധനിസ - സനിധപഗരിസ
ഹേമാംഗി - സരിഗമധസ - സധമഗരിസ

ദിശിചക്രം (പത്തു ദിക്കുകളെ സൂചിപ്പിക്കുന്നു)

55 ശ്യാമളാംഗി [ശാമള]
(ഖരഹരപ്രിയയുടെ പ്രതിമധ്യമരാഗമായ ഹൈമവതി+കനകാംഗി) ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ശുദ്ധധൈവതം, ശുദ്ധനിഷാദം

ദേശാവലി - സരിഗമധനിധസ - സനിധമഗരിസ
വിജയമാളവി - സരിമപധസ - സനിധപമരിസ
ഹേമാംബരി - സരിഗമപധനിസ - സപമഗരിസ

56 ഷണ്മുഖപ്രിയ [ചാമരം]
(ഖരഹരപ്രിയയുടെ പ്രതിമധ്യമരാഗമായ ഹൈമവതി+തോടി) ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ശുദ്ധധൈവതം, കൈശികിനിഷാദം

കോകിലാണ്ടി - ഗമധനിസ - സനിധപമഗസ
ഗരിഗദ്യ - നിസഗമപധനി - ധപമഗരിസ
ഗോപിഗടിലകം - സരിഗമപനിസ - സനിപമഗരസ
ചിന്താമണി - സഗരിഗമഗരിഗപമപധസിസ - സനധപമഗരിസ
ധനകാരി - സഗപധനിസ - സനിധമഗസ
ഭാഷിണി - സഗരിഗമപധനിസ - സനിധപമഗരിസ
രാജേശ്വരി - സരിഗപനിസ - സനിധപമഗസ
വസുകാരി - സഗമപധനിസ - സനിധമഗസ
ഷണ്മുഖി - സരിഗമധനിസ - സനിധമഗരിസ
സമുദ്രപ്രിയ - സഗമപനിസ - സനിപമഗസ
സുമനീശരഞ്ജനി -  സഗമപനിസ - സനിപമഗസ

57 സിംഹേന്ദ്രമധ്യമം [സുമദ്യുതി]
(ഖരഹരപ്രിയയുടെ പ്രതിമധ്യമരാഗമായ ഹൈമവതി+മായാമാളവഗൗള) ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ശുദ്ധധൈവതം കാകളിനിഷാദം

ആനന്ദവല്ലി  -സഗമപനിസ - സനിപമഗസ
ഉര്‍മ്മിക - സരിഗമപനിസ - സനിപമഗരിസ
ഘനതന - സരിഗമധനിസ - സനിധമഗരിസ
ജയകോഡാമണി - സഗമധസ - സനിധപമഗരിസ
പ്രണവപ്രിയ - സരിമപനിസ - സനിപമഗരിസ
വിജയസരസ്വതി - സഗമപധനിസ - സനിപമഗരിസ
ശുദ്ധരാഗം - സരിഗമപനിസ - സനിപമഗരിസ
ശേഷനാദം - സരിഗമപധസ - സനിധപമഗരിസ
സര്‍വ്വാംഗി - സരിമധനിസ - സനിധമഗസരിസ
സുധ - സരിഗമപനിസ - സനിപമഗരിസ
സുനാദപ്രിയ - സരിഗമപസ - സനിധപമഗരിസ

58 ഹൈമവതി [ദേശിസിംഹാരവം]
(ഖരഹരപ്രിയയുടെ പ്രതിമധ്യമരാഗമായ ഹൈമവതി+ഖരഹരപ്രിയ) ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ചതുശ്രുതിധൈവതം, കൈശികിനിഷാദം

ക്ഷേമാകരി - സരിമധനിസ - സനിധമരിസ
മധുകംസ് - സഗമപനിപസ - സനിപമഗസ
യാഗിനി - സരിമപനിസ - സനിപമരിസ
വിജയനാഗരി - സരിഗമപധസ - സധപമഗരിസ
വിജയസാരംഗ - സരിഗമപധസ - സനിധമഗരിസ
ശക്തിരൂപിണി - സഗമധസ - സനിധമഗസ
സിംഹാരവ - സരിമപനിസ - സനിപമരിഗരിസ
ഹംസഭ്രമരി - സരിഗമപധസ - സനിധപമഗരിസ
ഹേമപ്രിയ - സരിഗമധസ - സധമഗരിസ
ഹേമാംബരി - സരിഗമപധസിസ - സപമഗരിസ

59 ധര്‍മ്മവതി [ധാമവതി]
(ഖരഹരപ്രിയയുടെ പ്രതിമധ്യമരാഗമായ ഹൈമവതി+ശങ്കരാഭരണം) ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ചതുശ്രുതിധൈവതം, കാകളിനിഷാദം

കര്‍പ്പൂരഭരണി - സരിഗപമപധസ - സധപമപഗരിസ
കര്‍മുഭാവതി - സരിഗമധനിസ - സധപമപഗരിസ
ഗൗരിക്രിയ - സഗമപധനിസ - സനിധനിപമഗസ
മധുമാലതി - നിസഗമപസ - സനിധപമഗരിസ
മധുവന്തി - സഗമപനിസ - സനിധപമഗരിസ
മോഹനരഞ്ജനി - സരിഗപധസ - സനിധമഗസ
രഞ്ജനി - സരിഗമധസ - സനിധമഗസരിഗസ
ലളിതസിംഹാരവം - സരിഗമപസ - സനിപമഗരിസ
വരദ - സരിമപനിസ - സനിപമരിസ
വിജയനാഗരി - സരിഗമപധസ - സധപമഗരിസ
വിശ്വേശ്വരപ്രിയ - സരിമപനിസ - സനിധപമരിസ

60 നീതിമതി [നിഷാദം]
(ഖരഹരപ്രിയയുടെ പ്രതിമധ്യമരാഗമായ ഹൈമവതി+ചലനാട്ട) ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ഷ‍ഡ്‌ശ്രുതിധൈവതം, കാകളിനിഷാദം

അമരസേനപ്രിയ - സരിമപനിസ - സനിപമഗരിസ
കൈകവശി - സരിഗമപധനിസ - സനിപമഗരിസ
ദേശ്യഗാനവര്‍ദ്ധിനി -  സരിഗമപധനിപസ - സനിസപമഗരിസ
നൂതനചന്ദ്രിക -  സരിഗമപധനിസ - സനിപധനിപമഗസ
രത്നസാരംഗ - സരിഗമപനിസ - സനിധപമഗരിസ
ഹംസനാദം - സരിമപനിസ - സനിപമരിസ

രുദ്രചക്രം (11 രുദ്രന്മാരെ സൂചിപ്പിക്കുന്നു)

61 കാന്തമണി [കുന്തള]
(ശങ്കരാഭരണത്തിന്റെ പ്രിതിമധ്യമരാഗമായ മേചകല്യാണി+കനകാംഗി) ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധധൈവതം, ശുദ്ധനിഷാദം

കനകകുസുമവരാളി - സരിഗമപധസ - സധപമഗരിസ
കുന്തള - സരിഗമപധസ - സനിധപമഗരിസ
ശ്രുതിരഞ്ജനി - സരിഗമപധനി - നിധപമഗരിസ

62 ഋഷഭപ്രിയ [രതിപ്രിയ]
(ശങ്കരാഭരണത്തിന്റെ പ്രിതിമധ്യമരാഗമായ മേചകല്യാണി+തോടി) ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധധൈവതം, കൈശികിനിഷാദം

ഗോപ്രീയ - സരിഗമധനിസ - സനിധമഗരിസ
പൂര്‍ണ്ണസാവേരി - സരിമപധസ - സനിധപമഗരിസ
മയൂരധ്വനി - സരിഗമപധനിസ - സനിസധമരിസ
രത്നഭാനു - സരിമപനിധനിസ - സനിധപമഗരിസ
ശുദ്ധസാരംഗ -  സഗമപനിസ -  സധപമഗസ

63 ലതാംഗി [ഗീതപ്രിയ]
(ശങ്കരാഭരണത്തിന്റെ പ്രിതിമധ്യമരാഗമായ മേചകല്യാണി+മായാമാളഗൗള) ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധധൈവതം, കാകളിനിഷാദം

കനകപ്രിയ - സരിഗമപമധനിസ - സധനിപമഗരിസ
കരുണാകരി - സമപധനിധസ - സനിധപമസ
ചിത്രചന്ദ്രിക - സഗരിഗമപനിധസ - സനിധമഗരിസ
രത്നകാന്തി - സരിഗമപനിസ - സനിപമഗരിസ
രവിസ്വരൂപിണി - സഗമപധനിസ - സനിധപമഗസ
ലളിതാംഗി - സരിഗമധനിസ - സനിധമഗരിസ
വാസന്തി - സരിഗപധസ - സധപഗരിസ
സജ്ജാനന്ദി - സരിഗമപധനിസ - സനിധമഗരിസ
സ്കന്ദമനോരമ - സരിമപനിസ - സനിപമരിസ
സ്‌കന്ദമനോരമ - സരിമപനിസ - സനിപമരിസ
ഹംസലത - സരിഗപനിസ - സനിധപമഗരിസ

64 വാചസ്പതി [ഭൂഷാവതി]
(ശങ്കരാഭരണത്തിന്റെ പ്രിതിമധ്യമരാഗമായ മേചകല്യാണി+ഖരഹരപ്രിയ) ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, ചതുശ്രുതിധൈവതം, കൈശികിനിഷാദം

ഉത്തരി - സഗമപധനിസ - സനിധമഗസ
ഗഗനമോഹിനി - സഗപധനിസ - സനിപമഗസ
ഗുരുപ്രിയ - സരിഗമധനിസ - സനിധമഗരിസ
ത്രിവേണി - സരിമപധനിസ - സനിധപമരിസ
നാദബ്രഹ്മ - സപമപധനിസ - സനിധപമഗസ
പ്രണവാകാരി - പനിധനിസരിഗമ - പമഗരിസനിധനിപ
ഭഗവതരഞ്ജന - സരിമപധനിസ - സനിധപമഗരിസ
ഭൂഷാവലി - സരിഗമപധസ - സനിധപമഗരിസ
ഭോഗീശ്വരി - സരിഗപധനിധസ - സനിധപമഗരിസ
മംഗളകാരി - സരിപമപധനിസ - സനിധപഗരിസ
മുക്തിദായനി - സഗമപധനിസ - സനിധപമഗസ
വിവാഹപ്രിയ - സരിമപധനിസ - സനിധപമരിസ
സരസ്വതി - സരിമപധസ - സനിധാപമരി,സ
ഹൃദനി - സഗമപനിസ - സനിപമഗസ

65 മേചകല്യാണി [ശാന്തകല്യാണി]
(ശങ്കരാഭരണത്തിന്റെ പ്രിതിമധ്യമരാഗമായ മേചകല്യാണി+ശങ്കരാഭരണം) ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, ചതുശ്രുതിധൈവതം, കാകളിനിഷാദം

അപ്രമേയ - സരിമപധസ - സരിമപധസ - സനിധമഗമരിസ
അമൃതബിഹാഗ് - സമഗപനിസ - ധനിധമഗസ
കന്നഡമരുവ - സഗമപധനിസ - സനിധപമഗസ
കല്യാണദായനി - സരിഗമധനിസ - സനിധമഗരിസ
കുന്തളശ്രീകാന്തി - സഗമപധനിസ - സനിപമഗരിസ
കൗമോദ - സരിഗമനിസ - സനിസനിപമഗസ
നാദകല്യാണി - സഗമധനിസ - സനിധമഗരിസ
പ്രമോദിനി - സഗമപധസ - സധപമഗസ
ഭൂപകല്യാണി - സരിഗപധസ - സനിധപമഗരിസ
മൃഗനന്ദന - സരിഗധനിസ - സനിധമധഗരിസ
മോഹനകല്ല്യാണി - സരിഗപധസ - സനിധപമഗരിസ
യമുനാകല്ല്യാണി - സരിഗപമപധസ - സധപമപഗരിസ
വന്ദനധാരണി - സരിമപധസ - സധപമരിസ
ശിലങ്കി - സഗമപനിസ - സനിപമഗസ
ശുദ്ധകോശല - സഗമപസ - സനിധമഗരിസ
സാരംഗ - സപമപധനിസ - സനിധപമരിഗമരിസ
സാരംഗതരംഗിണി - സരിമപധനിസ - സനിധപമരിസ
സുനാദവിനോദിനി - സഗമധനിസ - സനിധമഗസ
സ്വയംഭൂസ്വര - സഗപസ - സപഗസ
ഹമീര്‍കല്ല്യാണി - സപമപധനിസ - സനിധപമഗമാഗരിസ (5 തരം)
ഹംസകല്യാണി - സരിഗപനിസ - സനിധപമഗരിസ

66 ചിത്രാംബരി [ചതുരംഗിണി]
(ശങ്കരാഭരണത്തിന്റെ പ്രിതിമധ്യമരാഗമായ മേചകല്യാണി+ചലനാട്ട) ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, ഷ‍ഡ്‌ശ്രുതിധൈവതം, കാകളിനിഷാദം

അമൃതവര്‍ഷിണി - സഗമപനിസ - സനിപമഗസ
ചതുരാംഗി - സരിഗമപനിസ - സനിധപമഗരിസ
ചിത്രസിന്ധു - സഗമപനിസ - സനിധപമഗരിസ
വിജയകോശലം - സരിഗമപസ - സനിപമഗസ

ആദിത്യചക്രം - പന്ത്രണ്ടു ആദിത്യന്മാര്‍

67 സുചരിത [സന്താനമഞ്ജരി]
(ചലനാട്ടയുടെ പ്രതിമധ്യമരാഗമായ രസികപ്രിയ+കനകാംഗി) ഷഡ്‌ശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധധൈവതം, ശുദ്ധനിഷാദം

ശാന്തമഞ്ചരി - സരിഗമപധസ - സനിധപമരിസ

68 ജ്യോതിസ്വരൂപിണി [ജ്യോതിരാഗം]
(ചലനാട്ടയുടെ പ്രതിമധ്യമരാഗമായ രസികപ്രിയ+തോടി) ഷഡ്‌ശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധധൈവതം, കൈശികിനിഷാദം

ജ്യൊതിരാഗം - സരിഗമപധനിസ - സനിധപമഗസ
ദീപവരാളി - സരിമപനിസ - സനപമഗരിസ
രാമഗിരി - സരിമഗമപധനിസ - സധനിധപമഗരിസ

69 ധാതുവര്‍ദ്ധിനി [ധൗതപഞ്ചമ]
(ചലനാട്ടയുടെ പ്രതിമധ്യമരാഗമായ രസികപ്രിയ+മായാമാളവഗൗള) ഷഡ്‌ശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധധൈവതം, കാകളിനിഷാദം

തവപ്രിയ - സരിമപനിസ - സനിധപമഗരിസ
ദ്വിതപഞ്ചമ - സരിഗമപനിപസ - സനിധപമരിമഗരിസ
സുമുഖം - സരിമനിസ - സനിമരിസ

70 നാസികാഭൂഷണി [നാസാമണി]
(ചലനാട്ടയുടെ പ്രതിമധ്യമരാഗമായ രസികപ്രിയ+ഖരഹരപ്രിയ) ഷഡ്‌ശ്രുതിധൈവതം, അന്തരഗാന്ധാരം, ചതുശ്രുതിധൈവതം, കൈശികിനിഷാദം

തിലകമന്ദാരി - സരിമപധസ - സധപമഗരിസ
മരതകഗൗള - സരിമപധനിസ - സനിധപമഗരിസ

71 കോസലം [കുസുമാകര]
(ചലനാട്ടയുടെ പ്രതിമധ്യമരാഗമായ രസികപ്രിയ+ശങ്കരാഭരണം) ഷഡ്‌ശ്രുതിഋഷഭം, അന്തരഗാന്ധാരം, ചതുശ്രുതിധൈവതം, കാകളിനിഷാദം

അയോദ്ധ്യ - സഗമപനിസ - സധപമഗമരിസ

72 രസികപ്രിയ [രസമഞ്ജരി]
(ചലനാട്ടയുടെ പ്രതിമധ്യമരാഗമായ രസികപ്രിയ+ചലനാട്ട) ഷഡ്‌ശ്രുതിഋഷഭം, അന്തരഗാന്ധാരം, ഷഡ്‌ശ്രുതിധൈവതം, കാകളിനിഷാദം

ഹംസാഗിരി - സരിഗമപധനിസ - സനിപധനിമഗസ

,

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.