മേളകര്‍ത്താപട്ടികയിലെ ഒന്നാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
ഒന്നാമത്തെ ചക്രം ഇന്ദുചക്രത്തിലെ ആദ്യ രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം കനകാംബരി.
പൂര്‍വ്വാംഗസ്വരങ്ങളും ഉത്തരാംഗസ്വരങ്ങളും കനകാംഗിയുടേതു തന്നെ
(ഇന്ദുചക്രത്തിലെ കനകാംഗി, രത്നാംഗി, ഗാനമൂര്‍ത്തി, വനസ്പതി, മാനവതി, താനരൂപി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ കനകാംഗിയുടേതാണു്)
(ഇന്ദുചക്രത്തിലെ കനകാംഗി, രത്നാംഗി, ഗാനമൂര്‍ത്തി, വനസ്പതി, മാനവതി, താനരൂപി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ കനകാംഗിയുടേതാണു്)
പ്രത്യേകത : രണ്ടു വിവാദിസ്വരങ്ങള്‍ അടങ്ങിയ വിവാദിരാഗം
പ്രതിമധ്യമരാഗം : സാലകം
നാമവിശേഷണം
കനകാംഗി എന്നാല്‍ തങ്കമായ അംഗത്തോടു കൂടിയ ലക്ഷ്മിദേവി. തങ്കം എന്നാല്‍ 999 ഹാള്‍മാര്‍ക്കു് സ്വര്‍ണ്ണം. ശുദ്ധമായ സ്വര്‍ണ്ണം. ഈ മേളകര്‍ത്താരാഗത്തിലെ ശ്രുതിസ്ഥാനങ്ങള്‍ എല്ലാം ശുദ്ധസ്വരങ്ങള്‍ തന്നെ. കര്‍ണ്ണാടക സംഗീതത്തിലെ 72-മതു് മേളകര്‍ത്താരാഗങ്ങളില്‍ ഒന്നാമത്തെ രാഗമാണു് കനകാംഗി. ദീക്ഷതര്‍ പദ്ധതിയില്‍ ഇതിനു് കനകാംബരി എന്നാണു് പേരു്. കടപയാദി സമ്പ്രദായത്തില്‍ ക=1 ന=0, 10 എന്ന സംഖ്യ തിരിച്ചിട്ടാല്‍ 01-മതു മേളകര്‍ത്താരാഗം.
ഇതൊരപൂര്‍വ്വരാഗമാണു്.
രാഗലക്ഷണം
ചതുശ്രുതിഋഷഭത്തിന്റെ ശ്രുതിസ്ഥാനത്തു ഗാന്ധാരവും ചതുശ്രുതിധൈവതത്തിന്റെ സ്ഥാനത്തു നിഷാദവും പാടുന്നതിനാല്‍ ഇതില്‍ രണ്ടു വിവാദിസ്വരങ്ങള്‍ ഉണ്ടു്. വിവാദിസ്വരങ്ങള്‍ പാടുന്നതു് ദോഷകരമാണെന്നു (പാപം എന്ന അര്‍ത്ഥത്തിലല്ല. മറിച്ചു ശ്രുതിദോഷം എന്ന അര്‍ത്ഥത്തിലാണു ദോഷം എന്ന വാക്കു് ഉപയോഗിച്ചു തുടങ്ങിയിരുന്നതെങ്കിലും ഈ വാക്കു് പലേയിടങ്ങളിലും ദുര്‍വ്യാഖ്യാനിക്കപ്പെടുന്നുണ്ടു്) പണ്ടു വിശ്വസിച്ചു പോന്നിരുന്നതിനാല്‍ കച്ചേരികളില്‍ ഈ രാഗം അധികമായി ആലപിക്കാറില്ലായിരുന്നു. ഈ രാഗത്തില്‍ അധികം കീര്‍ത്തനങ്ങള്‍ ഇല്ല. രാഗവിസ്താരവും ശ്രമകരാണെന്നതിനാല്‍ വിശദമായ രാഗാലാപനത്തിനു ഇടം നല്‍കുന്നില്ല. എന്നാലും കേള്‍ക്കാന്‍ ഇമ്പമുള്ള രാഗമാണെന്നതിനാല്‍ ശ്രുതിദോഷനിവൃത്തിക്കായി പല്ലവിയായി ശ്രീരാഗം പാടിക്കൊണ്ടാണു കനകാംഗി ഉള്‍പ്പെടെ 72 മേളകര്‍ത്താരാഗങ്ങളും മാറിമാറി വരുന്ന മേളരാഗമാലികയില്‍ ഈ രാഗം ഉള്‍പ്പെടുത്തിയിട്ടുള്ളതു്.
കനകാംഗിയുടെ പഞ്ചമവര്‍ജ്ജ്യരാഗമാണു് ഹേമാംഗി. ഇതൊരു മൂര്‍ച്ഛനാകാരക രാഗമാണു്. കനകാംഗിയുടെ ഋഷഭം ആധാരഷഡ്ജമായി ശ്രുതിഭേദം ചെയ്താല്‍ 51-മതു് മേളമായി കാമവര്‍ദ്ധിനി (പന്തുവരാളി) ലഭിക്കും.
കനകാംഗിയുടെ പഞ്ചമവര്‍ജ്ജ്യരാഗമാണു് ഹേമാംഗി. ഇതൊരു മൂര്‍ച്ഛനാകാരക രാഗമാണു്. കനകാംഗിയുടെ ഋഷഭം ആധാരഷഡ്ജമായി ശ്രുതിഭേദം ചെയ്താല്‍ 51-മതു് മേളമായി കാമവര്‍ദ്ധിനി (പന്തുവരാളി) ലഭിക്കും.
കൃതികള്‍
ശ്രീമുത്തുസ്വാമിദീക്ഷിതരുടെ 'കനകാംബരി കാരുണ്യാമൃതലഹരി ' (രൂപകം) എന്ന കൃതിയില്‍ രാഗമുദ്രയായ കനകാംബരി വരുന്നുണ്ടു്.
ശ്രീത്യാഗരാജസ്വാമിയുടെ 'ശ്രീഗണനാഥം ഭജാമ്യഹം' (ആദി),
ശ്രീകോടീശ്വരയ്യരുടെ മേളരാഗമാലികയില്‍ 'കനകാംഗക' (ആദിതാളം)
ശ്രീപല്ലവിശേഷയ്യരുടെ 'ദശരഥബാല' (ആദി)
ശ്രീമഹാവൈദ്യനാഥശിവന്റെ 'പ്രണതാര്‍ത്ഥിഹര പ്രഭോ പുരാരേ' എന്നു ശ്രീരാഗത്തില്‍ ആരംഭിക്കുന്ന മേളകര്‍ത്താരാഗമാലികയില്‍ 'കനകാംഗ്യാ രമയാ പൂജിത സനകാദിപ്രിയ കൃപാലയാ' എന്ന ചരണത്തിലെ ആദ്യവരികള്‍ കനാകാംഗിയിലാണു്.

ലളിതഗാനങ്ങള്‍
'സര്‍വ്വലോകങ്ങള്‍ക്കുമാധാരകാരിണി' എന്ന യേശുദാസിന്റെ ഭക്തിഗാനം ഈ രാഗത്തിലാണു് ചിട്ടപ്പെടുത്തിയിട്ടുള്ളതു്.
'കൈവല്യദാന', പാശപദാര്‍ത്ഥം, 1977, ശരത്ത്, ഒ പി നായര്‍, ശരത്ത്
'സര്‍വ്വലോകം', തുളസിമാല, 1998, മോഹന്‍ദാസ്, പി എസ് നമ്പീശന്‍, യേശുദാസ്
'വളപൊട്ട്', നദി, 2004, വി ദക്ഷിണാമൂര്‍ത്തി, കൈതപ്രം, യേശുദാസ്
'തൃച്ചമ്പരേശ', ഹരേമുകുന്ദ, 2004, മോഹന്‍ദാസ്, ചൊവ്വല്ലൂര്‍കൃഷ്ണന്‍കുട്ടി, ചിത്ര
'ജ്ഞാനത്തിന്‍ തിലകക്കുറിയേ', ശ്രീപ്രസാദം, 2008, കാവാലം ശ്രീകുമാര്‍, പാര്‍വ്വതി, സൈന്ധവി
'ചടുലനടനലഹരി', ദേവിപ്രസാദം, 2010, പി ടി സൈഗള്‍, ഭരണിക്കാവു ശിവകുമാര്‍, മധു ബാലകൃഷ്ണന്‍
'കാലം കണ്ണീര്‍ ചിത്രങ്ങളാല്', AIR ലളിതഗാനങ്ങള്‍, പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥന്‍, ഹരിലാല്‍, കാവാലം ശ്രീകുമാര്‍

ചലച്ചിത്രഗാനങ്ങള്‍
'മോഹം എന്നും' (സിന്ധുഭൈരവി എന്ന തമിഴ് സിനിമ)
'പന്നഗേന്ദ്ര' (ഗാനമേള)
'കനകാംഗി സ്വരവാഹിനി' ( ശ്രീരാഗം)
'ഹേ ശിങ്കാരി' (പകല്‍പൂരം)
'മന്മഥ' (ഇന്‍സ്പെക്ടര്‍ ഗരുഡ് )
'പാതിരാക്കുയില്‍' (ദേ ഇങ്ങോട്ടു നോക്കിയേ)
'പന്നഗേന്ദ്ര' (ഗാനമേള)
'കനകാംഗി സ്വരവാഹിനി' ( ശ്രീരാഗം)
'ഹേ ശിങ്കാരി' (പകല്‍പൂരം)
'മന്മഥ' (ഇന്‍സ്പെക്ടര്‍ ഗരുഡ് )
'പാതിരാക്കുയില്‍' (ദേ ഇങ്ങോട്ടു നോക്കിയേ)
ജന്യരാഗങ്ങള്‍
ഋഷഭവിലാസ - സരിമപധസ - സധപമരിമരിസ
കനകാംബരി - സരിമപധസ - സനിധപമഗരിസ
കനകതോടി - സരിഗമപധസ - സനിധപമരിസ
കര്‍ണ്ണാടകശുദ്ധസാവേരി - സരിമപധസ - സധപമരിസ
മേഘ - സരിമപധനിധപസ - സനിധപമരിസ
ലതന്തപ്രിയ - സരിഗമപധസ - സധപമഗരിസ
വാഗീശ്വരി - സരിഗമപധസ - സധപമഗരിസ
ശുദ്ധമുഖാരി - സരിമപധസ - സനിധപമഗരിസ
സര്‍വ്വശ്രീ - സമപസ - സപമസ
ഹേമാംഗി - സരിഗമധനിസ - സനിധമഗരിസ
.

No comments:
Post a Comment
ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.