Caution


Thursday, July 23, 2015

രസികപ്രിയ | 72-മതു മേളകര്‍ത്താരാഗം | 12-മതു ചക്രം ആദിത്യ

ചലനാട്ടയുടെ പ്രതിമധ്യമരാഗം.
മേളകര്‍ത്താപദ്ധതിയിലെ അവസാനത്തേതും എഴുപത്തിരണ്ടാമത്തേതും ആയ ക്രമസമ്പൂര്‍ണ്ണരാഗം
പന്ത്രണ്ടാമത്തേതും അവസാനത്തേതും ആയ ചക്രം ആദിത്യചക്രത്തിലെ ആറാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം രസമഞ്ജരി
പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമ രസികപ്രിയയുടെ സ്വരങ്ങള്‍
(ആദിത്യചക്രത്തിലെ സുചരിത്ര, ജ്യോതിസ്വരൂപിണി, ധാതുവര്‍ദ്ധിനി, നാസികാഭൂഷണി, കോസലം, രസികപ്രിയ എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ രസികപ്രിയയുടെ സ്വരങ്ങള്‍ ആണു്)
ഉത്തരാംഗസ്വരങ്ങള്‍ പധനിസ ചലനാട്ടയുടെ സ്വരങ്ങള്‍
പ്രത്യേകത : വിവാദിസ്വരങ്ങളായ ഷഡ്‌ശ്രുതിഋഷഭവും ഷഡ്‌ശ്രുതിധൈവതവും അടങ്ങിയ വിവാദിമേളരാഗം


VIDEO

നാമവിശേഷം

കടപയാദി പദ്ധതി പ്രകാരം യാദിനവയില്‍ ര=2, യാദിനവയില്‍ സ=7, 27 എന്ന സംഖ്യ തിരിച്ചിട്ടാല്‍ 72-മതു മേളരാഗം.

രാഗലക്ഷണം

ഷഡ്ജം, ഷഡ്ശ്രുതിഋഷഭം, (സാധാരണഗാന്ധരത്തിന്റെ ശ്രുതിസ്ഥാനത്തു ഋഷഭം പാടുന്ന രീതി), അന്തരഗാന്ധാരം, പ്രതിമധ്യമം, പഞ്ചമം, ഷഡ്‌ശ്രുതിധൈവതം (കൈശികിനിഷാദത്തിന്റെ ശ്രുതിസ്ഥാനത്തു ധൈവതം പാടുന്ന രീതി), കാകളിനിഷാദം, മേല്‍ഷഡ്‌ജം എന്നിവയാണു സ്വരങ്ങള്‍. (ദ്വാദശസ്വരങ്ങളുടെ ഭാഷയില്‍ പറഞ്ഞാന്‍ സ്വരങ്ങള്‍ സ ഗ1 ഗ2 മ2 പ നി1 നി2 ^സ. അതായതു് ദ്വാദശസ്വരങ്ങളിലെ രി1 രി2 എന്നിവയും ധ1 ധ2 അന്നിവയും ഈ രാഗത്തില്‍ ഇല്ല എന്നും പറയാം).

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'ഭക്തപദാനരസികപ്രിയ ത്യക്താപദാനന്ദം മമ ദേഹി' എന്ന ഭാഗം
ശ്രീകോടീശ്വരയ്യരുടെ 'അരുള്‍ശെയ്യ'



ശ്രീബാലമുരളീകൃഷ്ണയുടെ 'പാവനതനയേ'
ശ്രീമുത്തുസ്വാമിദീക്ഷിതരുടെ 'ശ്രീരംഗരാസമഞ്ജരിം'

സംഗീതപാഠം

ലളിതഗാനങ്ങള്‍

ചലച്ചിത്രഗാനങ്ങള്‍

ജന്യരാഗങ്ങള്‍

ഹംസാഗിരി - സരിഗമപധനിസ - സനിപധനിമഗസ
.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.