Caution


Friday, June 5, 2015

സൂര്യകാന്തം | 17-മതു മേളകര്‍ത്താരാഗം | 3-മതു ചക്രം അഗ്നി

മേളകര്‍ത്താപദ്ധതിയിലെ പതിനേഴാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
മൂന്നാമത്തെ ചക്രം അഗ്നിചക്രത്തിലെ അഞ്ചാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം ഛായാപതി
പൂര്‍വ്വാംഗസ്വരങ്ങള്‍ മായാമാളവഗൗളയുടെ സ്വരങ്ങള്‍
(അഗ്നിചക്രത്തിലെ ഗായകപ്രിയ, വകുളാഭരണം, മായാമാളവഗൗള, ചക്രവാകം, സൂര്യകാന്തം, ഹാടകാംബരി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ മായാമാളവഗൗളയുടേതു തന്നെ)
ചക്രത്തിലെ അഞ്ചാമത്തെ രാഗം ആയതിനാല്‍ ഉത്തരാംഗസ്വരങ്ങള്‍ ശങ്കരാഭരണത്തിന്റെ സ്വരങ്ങള്‍
പ്രത്യേകത :
പ്രതിമധ്യമരാഗം : ഗമനശ്രമ




നാമവിശേഷം

സൂര്യന്റെ കാന്തിയെ വെല്ലുന്ന ഉടലുള്ളവളായ ഗൗരി എന്ന പാര്‍വ്വതിയുടെ കൂടെ ഇരിക്കുന്ന ഓജസ്സുള്ള അതുലപ്രതാപശാലിയായ ശിവന്‍. കടപയാദി സംഖ്യ പ്രകാരം യാദിനവയില്‍ സ=7 യ=1 എന്നാല്‍ 71. തിരിച്ചിട്ടാല്‍ 17-മതു മേളരാഗം.

രാഗലക്ഷണം

ഷഡ്ജം, ശുദ്ധഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ചതുശ്രുതിധൈവതം, കാകളിനിഷാദം എന്നിവയാണു് സ്വരസ്ഥാനങ്ങള്‍. ഈ രാഗത്തില്‍ ജന്യമായ സൗരാഷ്ട്രം എന്ന രാഗം ക്രമസമ്പൂര്‍ണ്ണരാഗമായ സൂര്യകാന്തം നിലവില്‍ വരുന്നതിനു മുന്‍പു തന്നെ നിലവിലുണ്ടായിരുന്നു.

സംഗീതപാഠം

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'തേജസാ ജിതസൂര്യകാന്ത്യാഗൗര്യ ഓജസാതുലപ്രതാപ‍' എന്ന ഭാഗം സൂര്യകാന്തത്തിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നതു്.
ശ്രീവെങ്കടഗിരിയപ്പയുടെ 'പരാത്പര ഗംഗാധര'
ശ്രീഗോപാലകൃഷ്ണഭാരതിയുടെ 'കനൈവോ നിനൈവോ'
ശ്രീകോടീശ്വര അയ്യരുടെ 'കൊഞ്ചം കൊഞ്ചം"
ശ്രീത്യാഗരാജസ്വാമികളുടെ 'മുദ്ദുമോമു ഏലാഗുചെലങ്കെനോ'

ലളിതഗാനങ്ങള്‍

എത്ര നടന്നാലും എത്തണം (പ്രദക്ഷിണം)
ഒരു നുള്ളു കുങ്കുമം (പവിഴമല്ലി)
ആകാശം പൊന്‍കുടയായി (കൃഷ്ണാഷ്ടമി)

ചലച്ചിത്രഗാനങ്ങള്‍

ജന്യരാഗങ്ങള്‍

ആഹിരിഭൈരവി - സരിഗമപനിധമപധസ - സനിധപമപഗരിസ
കുസുമമാരുത - സമപധനിസ - സനിധപമഗരിഗമസ
ജയസംവര്‍ദ്ധിനി - സഗമപധനിസ - സനിപമഗരിസ
ജീവന്തിക - സരിമപധനിസ - സധനിധപമഗമരിസ
നാഗചൂടാമണി - സരിഗമപധസ - സനിധമഗരിസ
ഭൈരവം - സരിഗമപധനിസ - സധപമഗരിസ
രോഹിണി - സരിഗമധനിസ - സനിധമഗരിസ
വസന്ത - സമഗമധനിസ - സനിധമഗരിസ
ശുദ്ധഗൗള - സരിമപനിസ - സനിപമരിസ
സാമകന്നട - സരിമഗമപധനിസ - സനിധപമരിസ
സുപ്രദീപം - സരിമപധനിസ - സനിധപമഗരിസ
സൗരാഷ്ട്രം - സരിഗമപമധാനിസ - സനിസധാപമഗപമഗരിസ
ഹരിദര്‍പ്പ - സരിഗമപധനിസ - സധപമരിസ
.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.