Caution


Monday, June 29, 2015

പാവനി | 41-മതു മേളകര്‍ത്താരാഗം | 7-മതു ചക്രം ഋഷി

മാനവതിയുടെ പ്രതിമധ്യമരാഗം
മേളകര്‍ത്താപദ്ധതിയിലെ നാല്പത്തയൊന്നാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
ഏഴാമത്തെ ചക്രം ഋഷിചക്രത്തിലെ അഞ്ചാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം കുംഭിനി
പൂര്‍വ്വാംഗസ്വരങ്ങള്‍ സാലകത്തിന്റെ സ്വരങ്ങള്‍
(ഋഷിചക്രത്തിലെ സാലകം, ജലാര്‍ണ്ണവം, ഝാലവരാളി, നവനീതം, പാവനി, രഘുപ്രിയ എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ സാലകത്തിന്റെ സ്വരങ്ങള്‍ ആണു്)
ഉത്തരാംഗസ്വരങ്ങള്‍ ശങ്കരാഭരണത്തന്റെ സ്വരങ്ങള്‍
പ്രത്യേകത :


VIDEO

നാമവിശേഷം

കടപയാദി പദ്ധതി പ്രകാരം പാദിനവയില്‍ പ=1 യാദിനവയില്‍ വ=4, 14 എന്ന സംഖ്യ തിരിച്ചിട്ടാല്‍ 41-മതു മേളരാഗം.

രാഗലക്ഷണം

ഷഡ്ജം, ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം (ചതുശ്രുതിഋഷഭത്തിന്റെ ശ്രുതിസ്ഥാനത്തു ഗാന്ധാരം പാടുന്നതു് ), പ്രതിമധ്യമം, പഞ്ചമം, ചതുശ്രുതിധൈവതം, കാകളിനിഷാദം, മേല്‍ഷഡ്‌ജം.

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'ഭൊഃ പാവനിപിഷ്ഠാസ്വാദനരസികഭൂപ അവ നീപവനസുന്ദര' എന്ന ഭാഗം
ശ്രീബാലമുരളീകൃഷ്ണയുടെ 'ജയധനേ'
ശ്രീമുത്തുസ്വാമിദീക്ഷിരുടെ 'സച്ചിതാനന്ദമയ'

സംഗീതപാഠം

ലളിതഗാനങ്ങള്‍

ജന്യരാഗങ്ങള്‍

ചലച്ചിത്രഗാനങ്ങള്‍

ജന്യരാഗങ്ങള്‍

ചന്ദ്രജ്യോതി - സരിഗമപധസ - സധപമഗരിസ
പ്രഭാവതി - സരിമപധനിസ - സനിധമപമരിഗരിസ
വിജയശ്രീ - സഗരിഗമപനിസ - സനിപമഗാരിസ
.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.