മേളകര്‍ത്താപദ്ധതിയിലെ പത്താമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
രണ്ടാമത്തെ ചക്രം നേത്രചക്രത്തിലെ നാലാം രാഗം (രണ്ടാം രാഗം മുതല്‍ അഞ്ചാം രാഗം വരെ വാദിസ്വരങ്ങള്‍ മാത്രം അടങ്ങിയിരിക്കുന്നു)
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം നടാഭരണം
പൂര്‍വ്വാംഗസ്വരങ്ങള്‍ ഹനുമത്തോടിയുടെ സ്വരങ്ങള്‍
(നേത്രചക്രത്തിലെ സേനാവതി, ഹനുമത്തോടി, ധേനുക,നാടകപ്രിയ, കോകിലപ്രിയ, രൂപവതി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ ഹനുമത്തോടിയുടേതു തന്നെ)
ചക്രത്തിലെ നാലാമത്തെ രാഗം ആയതിനാല്‍ ഉത്തരാംഗസ്വരങ്ങള്‍ ഖരഹരപ്രിയയുടെ സ്വരങ്ങള്‍
പ്രത്യേകത : അപൂര്‍വ്വമായി ഉപയൊഗിക്കപ്പെട്ട രാഗം
പ്രതിമധ്യമരാഗം : ഷഡ്വിധമാര്‍ഗ്ഗണി
നാമവിശേഷം
നാട്ട്യപ്രിയനായ പരമശിവനെ ആണു ഈ രാഗത്തിന്റെ പേരു കൊണ്ടുദ്ദേശിക്കുന്നതു്. കടപയാദി പദ്ധതി പ്രകാരം ന=0 ട=1, 01 എന്ന സംഖ്യ തിരിച്ചിട്ടാല്‍ 10-മതു മേളരാഗം.
രാഗലക്ഷണം
ഷഡ്ജം, ശുദ്ധഋഷഭം, സാധാരണഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ചതുശ്രുതിധൈവതം, കൈശികിനിഷാദം എന്നിവയാണു് സ്വരസ്ഥാനങ്ങള്‍.
നാടകപ്രിയയുടെ ഭംഗി ആസ്വദിക്കണമെങ്കില്‍ ധൈവത-കൈശികിനിഷാദ ചേരുവ (ധിനി) പ്രത്യേകം എടുത്തു കാണിക്കണം. എല്ലാ ചക്രത്തിലെയും നാലാമത്തെ രാഗങ്ങളായ വനസ്പതി, നാടകപ്രിയ, ചക്രവാകം, ഖരഹരപ്രിയ, ഹരികാംബോജി, വാഗധീശ്വരി എന്നീ രാഗങ്ങളിലും അവയുടെ പ്രതിമധ്യമരാഗങ്ങളായ നവനീതം, ഷഢ്വിധമാര്‍ഗ്ഗണി, രാമപ്രിയ, ഹൈമവതി, വാചസ്പതി, നാസികാഭൂഷണി എന്നിവകളിലും ചേര്‍ന്നു നില്‍ക്കുന്ന ചതുശ്രുതിധൈവതം ഗമകമില്ലാതെ നീട്ടിയും കൈശികിനിഷാദവും ഗമകത്തോടെയും പാടിയാല്‍ ഈ ചക്രത്തിലെ മറ്റു രാഗങ്ങളില്‍ നിന്നും ഇതു് വേറിട്ടു നില്‍ക്കുകയും രാഗത്തിന്റെ ഭംഗി എടുത്തു കാണിക്കുകയും ചെയ്യും.
നാടകപ്രിയയുടെ ഷഡ്ജം ഗ്രഹഭേദം ചെയ്താല്‍ വാചസ്പതി, ചാരുകേശി, ഗൗരിമനോഹരി എന്നീ
സംഗീതപാഠം
കീര്‍ത്തനങ്ങള്‍
ശ്രീ മഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'ആനന്ദനാടകപ്രിയഅമരവര ശ്രീനന്ദനാടവിഹവ്യവാഹന' എന്ന ഭാഗം നാടകപ്രിയയില്‍ ചിട്ടപ്പെടുത്തിയതാണു്.
ശ്രീ കോടീശ്വരയ്യരുടെ 'ഇരങ്കാതാ സ്വാമിനാഥാ'
ശ്രീ തഞ്ചാവൂര്‍ ശങ്കരയ്യരുടെ 'ഗീതവാദ്യനടനനാടകപ്രിയേ'
ശ്രീ മൈസൂര്‍ വാസുദേവാചാര്യരുടെ 'ഇതി സമയമു'
ശ്രീ ബാലമുരളികൃഷ്ണയുടെ 'പരിപാലയ മാം'
ശ്രീ നല്ലന്‍ ചക്രവര്‍തുള കൃഷ്ണമാചാര്യലുവിന്റെ 'മാര ജനനീം ആശ്രയേ'
ശ്രീ വട്ടിയൂര്‍ ത്യാഗരാജരുടെ 'എതുക്കിന്ത കോപമു'
ലളിതഗാനങ്ങള്‍
ചലച്ചിത്രഗാനങ്ങള്‍
'ചിന്നന്‍ചെറുകിളിയേ' മുന്താണിമുടിച്ചു എന്ന തമിഴ് സിനിമയില്‍
ജന്യരാഗങ്ങള്‍
അലങ്കാരപ്രിയ - സരിഗമധനിസ - സനിധമഗരിസ
കനകാദ്രി - സരിഗപധസ - സനിധപമഗരിസ
ഗുണവതി - സരിമപധസ - സധപമരിസ
ദീപരമു - സരിഗമപധനിസ - സനിധനിപമഗരിസ
ഭാഗ്യശബരി - സരിഗമധനിസ - സനിധമഗരിസ
നാട്യധാരണ - സരിമപധസ - സനിധപമരിസ
നിരഞ്ജന - സരിഗപധസ - സനിധപമഗരിസ
മാദംഗകാമിനി - സഗമപധനിസ - സനിധപമഗസ
ശാന്തഭാഷിണി - സരിഗമപധസ - സനിധപമസ
ഹിന്ദോളദേശികം - സമരിഗമപധനിസ - സപനിധമഗരിസ
.

No comments:
Post a Comment
ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.